Fiction

ഉമ്മഫലസ്ത്വീൻ

ഉറങ്ങെൻ കുഞ്ഞി- രുൾ കണ്ണടക്കും വരെ ഓരോ കഥ ചൊല്ലിയുമ്മ അരികിലിരിക്കയല്ലേ… തുറിച്ച കണ്ണടക്ക് വെയിലുദിച്ചതല്ല അപ്പുറത്തുള്ളോർ മിസൈലാൽ കളിക്കയല്ലേ. ഞെട്ടല്ലേ, ഇരുകയ്യാൽ ചെവി പൊത്താം ഞാൻ തലച്ചോറിൻ പൂത്തിരിക്കവർ ചിരിക്കയല്ലേ. കതകിലാരോ മുട്ടുന്നെന്നുണർന്നിടല്ലേ ബോംബു തെറിപ്പിച്ചൊരു കൈ വന്നെന്നറിയിപ്പല്ലേ… വിളിക്കുന്നുണ്ടുറപ്പായും നിന്നെയാവില്ലാ കളിക്കുട്ടികളാരാരുമിവിടെയുറങ്ങാതില്ലാ… ഉറങ്ങെൻ കുഞ്ഞവരും കൺതുറക്കും വരെ, ചിതറിയ മുത്തുകളായ് ചിരിക്കും വരെ. ഉറങ്ങെൻ കുഞ്ഞുണരാ- നിവിടൊന്നുമില്ല, ചെറുചൂടുറവായിട്ടുമ്മ നിന്നുടെ അരികിലില്ലേ… ഉപ്പയവിടെ നിനക്കായ്‌ കളിവീടു കെട്ടുന്നു, വെയിലത്തും കളിക്കാൻ മൺകുട നിവർത്തുന്നു … […]

ഉമ്മഫലസ്ത്വീൻ Read More »

കുഞ്ഞുഫലസ്ത്വീനിലേക്ക്…

പിറകിൽ തിളക്കുന്ന, ചോര തെറിക്കുന്ന ഹൃദയമുള്ള മാർവിടങ്ങളെല്ലാം ഫലസ്ത്വീനിലേക്ക് പാൽ ചുരത്തുന്നു. പൊട്ടിച്ചിതറിയ വെളിച്ചത്തിൽ കാത്തുനിൽക്കാതെ ഇളംകാലുകൾ ഇരുട്ടിലേക്കോടി മറയുന്നു. കാഴ്ച തെറിച്ചോരു കുഞ്ഞിക്കണ്ണ്‌ പാൽ നുണയാൻ കുഞ്ഞുവായ് കൂട്ടിയിട്ട കൂട്ടുകാർക്കിടയിൽ തപ്പി നടക്കുന്നു. കൂട്ടം തെറ്റി പറന്നു പോയൊരു കുഞ്ഞിക്കയ്യ്‌ ചോര പൊതിർത്തിയ മൺകട്ടകളിലെല്ലാം തനിക്കായ് ചുരത്തുന്നൊ- രമ്മിഞ്ഞ തിരയുന്നു. ഒഴിഞ്ഞ കുഞ്ഞുവയറുകൾ ഓടാനൊരു കാൽ കിട്ടാതെ ആർത്തുകരയാനൊരു ശബ്ദത്തിനായ് പുളയുന്നു. പാൽ പുഞ്ചിരികൾ വറ്റിക്കിടക്കുന്നു കൊഞ്ചലുകൾ ചിറകറ്റു തേങ്ങുന്നു ഗർഭപാത്രങ്ങൾ, പാൽകുടങ്ങൾ ഒഴിഞ്ഞും നിറഞ്ഞും

കുഞ്ഞുഫലസ്ത്വീനിലേക്ക്… Read More »

റമദാനിന്നമ്പിളി മുഖം

റമദാനിന്നമ്പിളിമുഖമംബരത്തില്‍ വന്നുദിച്ചു റഹ്മത്തിന്നൊളി ഖുര്‍ആന്‍ മാസമിതാ തമ്പടിച്ചു പരകോടി മുഅ്മിനുകള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു ഇരുലോകപാലകന്‍റെ പ്രീതിയവര്‍ ആഗ്രഹിച്ചു കാരുണ്യത്തിന്നലകള്‍ ലോകമെങ്ങുമലയടിച്ചു കറനിറഞ്ഞ ഹൃദയതലം തൗബജലത്താല്‍ തുടച്ചു ഗതവ്രതങ്ങളഹദവനേ, സ്വീകരിക്കണേ, നിനച്ചു വ്രതദിനങ്ങളാകെയവര്‍ നന്മകൊണ്ടലങ്കരിച്ചു ദിക്റിനാല്‍ ദുആകളാല്‍ സകലരും ചുണ്ടുനനച്ചു ദാനധര്‍മ്മകര്‍മ്മമാല്‍ സ്വജീവിതത്തിലൊളി നിറച്ചു പ്രഭവിതറും ഖുര്‍ആനിനെ സകലരും തുറന്നുവെച്ചു പകലിരവില്‍ അതിലെ വചനമോതി പ്രതിഫലം കൊതിച്ചു ഹൃദയവനിയിലാകെ തഖ് വ പുതുമുകളങ്ങള്‍ വിരിച്ചു അഹദവന്‍റെ സ്മരണകളാല്‍ തരളിതം; മനം തുടിച്ചു ഇരുകങ്ങളുയരുകയാണഖിലനാഥനെ സ്മരിച്ച് സ്വര്‍ഗഭവനമരുളുവാനെന്‍ വ്രതദിനങ്ങള്‍ സ്വീകരിച്ച്

റമദാനിന്നമ്പിളി മുഖം Read More »

നീതി ക്വാറന്റീനിലാണ്

പി പി ഇ കിറ്റ് ധരിച്ചു പുറത്തിറങ്ങിനോക്കി ഇന്നൊന്ന് നീതി. കണ്ണുകെട്ടാറുള്ള തുണിയോടു നീതിയായ് കറുത്ത പി പി ഇ കിറ്റ്. കൂർത്ത നോട്ടങ്ങൾ ബുർഖയെ ഓർമിപ്പിച്ചപ്പോൾ സി എ എ ഓർമവന്നു. കഴുത്തിന് മുകളിലുള്ളതെല്ലാം ഊരിയെറിഞ്ഞു മതേതരനായി തലയുയർത്തി നടക്കുമ്പോൾ മാസ്ക്കിടാതെ നടക്കുന്ന അനീതി പിറകിലൂടെ വന്ന് മാസ്‌ക്കെവിടെയെന്നൊരടി! നീതി ഓടി, കിതച്ച് ശ്വാസം കിട്ടാൻ ക്യൂവിലായി. ശ്വാസം കിട്ടാതെ നീലിച്ച നീതി മാറിയ നിറത്തിന്റെ ചേലാൽ സവർണ വരികൾക്കു തീണ്ടാപാടകലെ അവർണ വരിയിൽ നിന്ന്

നീതി ക്വാറന്റീനിലാണ് Read More »

ഒറ്റമരം

മരുഭൂമിയില്‍ ഒരു ഒറ്റമരം ഒരു പച്ചമരം ഒട്ടകങ്ങളുടെ കാല്‍പാടുകളിലെല്ലാം നിറയെ തണുത്ത ജലമൊഴുകുന്നു മക്കയിലെ കുന്നും മലകളുമെല്ലാം പുതിയൊരു കാറ്റേല്‍ക്കുകയാണ് ചുടുനിണത്തിന്റെ രൂക്ഷഗന്ധമില്ലാത്ത കാറ്റ് മദ്യത്തിന്റെ മണമില്ലാത്ത കാറ്റ് കുത്തഴിഞ്ഞ രതിയുടെ മദിരസ്വേദമില്ലാത്ത കാറ്റ്! ചക്രവാളത്തിലെ ചുവപ്പും കുങ്കുമവുമൊക്കെ നന്മയുടെ തൂവലുകള്‍കൊണ്ട് കറുപ്പും വെളുപ്പും പക്ഷികള്‍ നിറം കൊടുത്തതാണ്. മരുഭൂമിയിലെ ഒറ്റമരത്തില്‍ പച്ചമരത്തില്‍ എല്ലാ കിളികളും ഒന്നിച്ചിരുന്ന് പാടുന്നുണ്ട്. മുമ്പവര്‍ക്ക് ഇരിക്കാന്‍ ശിഖരങ്ങളില്ലായിരുന്നു ഉള്ള മരങ്ങളിലെല്ലാം ദൈവങ്ങള്‍ക്ക് ഉറഞ്ഞുതുള്ളാന്‍ വെയിലില്‍ വെച്ച ഉടുക്കുകളായിരുന്നു അടിയില്‍ ചുവന്ന കണ്ണുകളുമായി

ഒറ്റമരം Read More »

കലപ്പകള്‍ക്ക് കരയാനറിയില്ല

നടന്നു നടന്നു വരണ്ടു കീറിയ കാല്‍പാടങ്ങളില്‍ ജലംനിറയണം, കലപ്പകൾ വഴികീറണം പ്രതീക്ഷയുടെ വിത്തുകളെറിയണം കൊയ്ത്തുല്‍സവത്തിന്‍റെ പാട്ടുശീലുകള്‍ നീട്ടിനീട്ടിപ്പാടണം. കതിരുതേടിയെത്തുന്ന തത്തക്കിളികളുടെ ചുണ്ടില്‍ നെന്മണികളുടെ രുചി പകരണം പുന്നെല്ലരിയുടെ പുത്തരിയുണ്ണാന്‍ അമ്മയോടും അച്ചനോടുമൊപ്പം ഇനിയും ചമ്രംപടിഞ്ഞിരിക്കണം! തിമര്‍ത്തുപെയ്യുന്ന മഞ്ഞും അസ്ഥിപൂളൂന്ന കുളിരും ഇന്നലെ കരയാന്‍ തുടങ്ങിയ മാനവും ഇന്ദ്രപ്രസ്ഥത്തിന്‍റെ ഭരണത്തൂണുകളില്‍ ഒരുവികാരവുമുണ്ടാക്കില്ലെന്നറിയാം! കോര്‍പ്പറേറ്റുകളുടെ പര്യാമ്പറത്തെ കഞ്ഞിക്കലത്തില്‍ വറ്റുപരതുന്ന കാക്കയും കോഴിയും നായയുമൊക്കെ സ്യൂട്ടണിഞ്ഞാണ് പകല്‍വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുന്നത്! ചേറും ചെളിയും കറ്റയും കതിരുമൊക്കെ മണ്ണിനോട് ചേര്‍ന്നിരിക്കുന്നവന്‍റെ മാത്രം മനസ്സാണ് ആകാശം

കലപ്പകള്‍ക്ക് കരയാനറിയില്ല Read More »

അരിഞ്ഞ നാവുകൾ വെറുതെയാകില്ല

വീട് വൃത്തിയാക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ്? ആരോ കുത്തിവരച്ചിട്ട നിങ്ങളുടെ ചുമർ കലയായി കണ്ണിൽ തടയുമോ? ആവശ്യമില്ലാത്തവയ്ക്കുനേരെ വിരൽ ചൂണ്ടാൻ അധൈര്യം തോന്നുമോ? അടിച്ചു കൂട്ടിയതെല്ലാം വാരിപ്പെറുക്കുന്നത് മറ്റൊരിടം കൊടുക്കാനാവുമോ? കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഉള്ളിൽ തീയാളുമോ? (“അതേ-തര” സവർണ ഹിന്ദുക്കൾ അതുകൊണ്ട് ദയവായി മുറിയടച്ചിരിക്കുക) നിങ്ങൾ, ഒരു സോപ്, ഒരു ചൂല്, ഒരു ചാക്ക്, ഒരു കത്തി, ഒരു തീപ്പെട്ടി, നനച്ചു പിഴിഞ്ഞ ഒരു കഷ്ണം തുണി; അള്ളിപ്പിടിച്ച കറകൾക്ക് അടിഞ്ഞു കൂടിയ ചവറുകൾക്ക് ഇവിടെ ഇത്രയും മതിയാകില്ല. ചിലയിടങ്ങളെല്ലാം

അരിഞ്ഞ നാവുകൾ വെറുതെയാകില്ല Read More »

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ

ഇൻഡ്യയുടെ പറ്റു പുസ്തകം ബാബരി മസ്ജിദ് തകർക്കപ്പെട്ടു ഒന്നല്ല ,രണ്ട് തവണ ഇന്ത്യൻ ഭരണഘടന കൂട്ട ബലാത്സംഗത്തിനിരയായി ഒന്നല്ല പത്തല്ല പതിനായിരം തവണ! പാറകൾ കരയാറില്ലല്ലോ?! മാംസം കടിച്ചു തുപ്പുമ്പോഴും ഇടതടവില്ലാതെ പ്രഹരിക്കുമ്പോഴും ശ്വാസം കിട്ടാതെ പിടയുമ്പോഴും നാവരിഞ്ഞെറിഞ്ഞപ്പോഴും ദിഗന്തങ്ങൾ മുഴങ്ങു മാറുച്ചത്തിൽ അവൾ ആർത്തുകരഞ്ഞിട്ടുണ്ടാവണം. എന്നിട്ടും ആർക്കും അലിവ് തോന്നിയില്ല! ആരും കരഞ്ഞില്ല! അതിന് അവിടെയെങ്ങും മനുഷ്യരുണ്ടായിരുന്നില്ലല്ലോ!പിശാചുക്കൾക്ക് അലിവു തോന്നാറില്ലല്ലോ! പാറകൾ കരയാറില്ലല്ലോ.! സത്യാവസ്ഥ! ഇനി ഒരു നിമിഷം പോലും പാഴാക്കില്ലെന്ന് ‘സത്യം’ സത്യം ചെയ്തു.

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ Read More »

പെണ്ണ്‌

കവിത 1 പൂക്കളൊരിക്കലും ഉറങ്ങാറില്ല! പകൽ പൂമ്പാറ്റകളും രാത്രി നക്ഷത്രങ്ങളുമിങ്ങനെ കൺചിമ്മാതെ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ്‌ ഒന്നു മനസ്സമാധാനത്തോടെ കിടന്നുറങ്ങുക? 2 മുഖത്തു തേച്ചുപിടിപ്പിച്ച ചായങ്ങളിലപ്പടി എന്റെ ആത്മവിശ്വാസം പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്‌, (വേറൊന്നും തോന്നരുത്‌) കുടയില്ലാത്ത മഴയത്ത്‌, ചായങ്ങൾ ചാലിട്ടൊഴുകിയപ്പോൾ ഞാൻ നിന്നു കരഞ്ഞുപോയത്‌. 3 വസ്ത്രത്തിന്റെ തുമ്പ്‌ പാറുമ്പോൾ വെപ്രാളപ്പെടേണ്ടതില്ലെന്ന് എനിക്ക്‌ ധൈര്യം പകർന്നത്‌ നിങ്ങളല്ലേ? മറയ്ക്കേണ്ടത്‌, മറയ്ക്കേണ്ടാത്തതെന്ന് അവയവങ്ങളോട്‌ വിവേചനമരുതെന്ന സമത്വവചനങ്ങളുരുവിട്ടത്‌ നിങ്ങളല്ലേ? കുറയുന്ന ഓരോ ഇഞ്ച്‌ നീളവും അഴിയുന്ന ചങ്ങലകളാണെന്ന് ചൊല്ലിപ്പഠിപ്പിച്ചതും

പെണ്ണ്‌ Read More »

കൂട്ടുകാരിക്ക്‌, ‘കത്‌വയിലെ ആ പെൺകുട്ടി’ എഴുതുന്നത്

കവിത/ദിൽറുബ. കെ ഇന്നലെ കുതിരയെ മേയ്ക്കാൻ കൂട്ട്‌ വരാത്തതിന്‌ എനിക്കിപ്പോൾ നിന്നോട്‌ പിണക്കമില്ല. കൊത്തിനുറുക്കപ്പെടാൻ ആർക്കാണ്‌ ഒരു കൂട്ടുകാരി വേണ്ടത്‌! നിനക്കറിയുമോ, കഴുകന്മാർ പൂമൊട്ടുകൾ റാഞ്ചിപ്പറക്കുന്നതെന്തിനെന്ന്? അവരുടെ ഭൂമിയിൽ പൂവായ്‌ വിരിയാതിരിക്കാൻ! കായായ്‌, വീണ്ടും വിത്തായ്‌, പൊട്ടിമുളക്കാതിരിക്കാൻ! കഴുത്തിൽ ചങ്ങലയിട്ട വെളുത്ത വേട്ടനായ്ക്കളെ നീ കണ്ടിട്ടുണ്ടോ? അവയ്ക്ക്‌ മനുഷ്യരുടെ ഭാഷയറിയില്ല. കണ്ണീരുകൾ, തൊണ്ട പൊട്ടുന്ന നിലവിളികൾ, മനസ്സിലാവില്ല. വായിൽ പല്ലുകളല്ല അവയ്ക്ക്‌; ശൂലങ്ങൾ, കൂർത്ത കുന്തമുനകൾ! അവരെനിക്ക്‌ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞില്ല. കുപ്പിവളകൾ, വെള്ളിക്കൊലുസുകൾ, കടിച്ചുകീറിയ

കൂട്ടുകാരിക്ക്‌, ‘കത്‌വയിലെ ആ പെൺകുട്ടി’ എഴുതുന്നത് Read More »