Editorial

മില്ലി റിപ്പോർട്ടിന്‌ നാല്‌ വയസ്സാകുമ്പോൾ

മുസ്‌ലിം വിഷയങ്ങളിൽ ഒരു ഓൺലൈൻ പോർട്ടൽ എന്ന നിലയിൽ മില്ലി റിപ്പോർട്ട്‌ പ്രയാണമാരംഭിച്ചിട്ട്‌ ഇന്നേക്ക്‌ നാലു വർഷം തികയുന്നു. സഹൃദയർക്ക്‌ മികച്ച റഫറൻസ്‌ ആയി നിലനിൽക്കുന്ന ഒട്ടേറെ പോസ്റ്റുകൾ ഉള്ള ഒരു വെബ്സൈറ്റ്‌ ആയി, അൽഹംദുലില്ലാഹ്‌, ഈ നാലു വർഷങ്ങൾക്കകം മാറാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്‌ സന്തോഷമുണ്ട്‌. കൂടുതൽ സജീവവും ശക്തവുമായ ഒരു ഭാവിക്കുവേണ്ടി പ്രാർത്ഥിച്ചും പിന്തുണച്ചും കൂടെയുണ്ടാകണമെന്ന് പ്രിയ വായനക്കാരോട്‌ ഈയവസരത്തിൽ അഭ്യർത്ഥിക്കുകയാണ്‌. ബാബരിയെപ്പോലെ തന്നെ തത്‌വിഷയകമായ നീതിയും –കുറ്റവാളികൾക്കുള്ള ശിക്ഷ എന്ന നിലയിൽ പോലും — […]

മില്ലി റിപ്പോർട്ടിന്‌ നാല്‌ വയസ്സാകുമ്പോൾ Read More »

ഈസ്റ്റർ: ഇസ്‌ലാമിക വിചാരങ്ങൾ

ക്രൈസ്തവ സഹോദരങ്ങൾ ഒരു ഈസ്റ്റർ കാലം കൂടി കടന്നുപോവുകയാണ്‌. യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാർ പെസഹ വ്യാഴം, ദു:ഖ വെള്ളി, ഈസ്റ്റർ തുടങ്ങിയവ ആചരിച്ചതായി പുതിയനിയമത്തിൽ എവിടെയും കാണുന്നില്ല. എങ്കിലും, പിൽകാല ക്രൈസ്തവ സമൂഹത്തിൽ ആഗോളവ്യാപകമായി ഇവ പ്രാധാന്യപൂർവം ആചരിക്കപ്പെട്ട്‌ വരുന്നു. പുതിയനിയമ കാനോനിലെ സുവിശേഷങ്ങൾ വിവരിക്കുന്നത്‌ പ്രകാരമുള്ള ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും അനുസ്മരണ ദിവസങ്ങളായാണ്‌ ഇവ കണക്കാക്കപ്പെടുന്നത്‌. യേശു എന്ന് കേൾക്കുമ്പോൾ ക്രിസ്തുമതം മാത്രമാണ്‌ പലരുടെയും മനസ്സിലെത്തുക. എന്നാൽ, യേശുവിന്‌ വലിയ പ്രാധാന്യമുള്ള മറ്റൊരു മതം കൂടി ലോകത്തുണ്ട്‌

ഈസ്റ്റർ: ഇസ്‌ലാമിക വിചാരങ്ങൾ Read More »

ഡൽഹിയെ ഒരു മുസ്‌ലിം ശവക്കൂനയാക്കേണ്ടത്‌ ആർക്കാണ്‌?

ഡൽഹിയിൽ ജാഫറാബാദിൽ ഇൻഡ്യൻ ഫാഷിസം നടത്തുന്ന മുസ്‌ലിം വേട്ട എന്താണ്‌ നമ്മെ പഠിപ്പിക്കുന്നത്‌? മനുഷ്യരെ മതം നോക്കി കൊന്നുതീർത്തും, പള്ളികൾ തകർത്തും കയ്യേറിയും, സമുദായത്തിന്റെ കച്ചവട സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച്‌ കത്തിച്ചും, ഭരണകൂടവും പൊലീസും ആൾകൂട്ടവും പങ്കുവെക്കുന്ന ഹിന്ദുത്വ അധികാരമണ്ഡലം യഥാർത്ഥത്തിൽ ശ്രമിക്കുന്നതെന്തിനാണ്‌? ഗുജറാത്തിനെ ഡൽഹിയിലേക്ക്‌ വ്യാപിപ്പിക്കുമ്പോൾ ഷോവിനിസം അനുഭവിക്കുന്ന സവിശേഷമായ രതിമൂർഛ എന്താണ്‌? നവ പൗരത്വ നിയമങ്ങൾക്കെതിരായ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊല്ലാനും മുസ്‌ലിം രഹിത ഇൻഡ്യ എന്ന ആർ. എസ്‌. എസ്‌. സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക്‌ ഗതിവേഗം വർധിപ്പിക്കാനും

ഡൽഹിയെ ഒരു മുസ്‌ലിം ശവക്കൂനയാക്കേണ്ടത്‌ ആർക്കാണ്‌? Read More »

രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ

ഫ്രാൻസിൽ റഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിൽ വിമാനത്തെ വിജയദശമി ദിനത്തിലെ ഹിന്ദു ആയുധപൂജക്ക്‌ വിധേയമാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതല്ല. മതേതര രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികളെ സവർണ ഹിന്ദുമതാചാരങ്ങളിൽ മുക്കുക എന്ന അശ്ലീലം‌ ഇൻഡ്യയിൽ പലപ്പോഴും സംഭവിക്കുന്നതാണ്‌. ഹിന്ദുത്വർ അധികാരത്തിലിരിക്കുമ്പോൾ അത്‌ വർധമാനമായിത്തീരുക സ്വാഭാവികമാണല്ലോ. സംഭവത്തെ വിമർശിച്ച കോൺഗ്രസുകാർക്ക് അമിത്‌ ഷാ ഉൾപടെയുള്ള‌ ബി. ജെ. പി നേതാക്കൾ മറുപടി പറഞ്ഞത്‌ കോൺഗ്രസ്‌ ‘ഇൻഡ്യൻ പാരമ്പര്യ’ത്തെ നിന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്‌. ഒരു പ്രത്യേക

രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ Read More »

മില്ലി റിപ്പോർട്ടിന് മൂന്ന് വയസ്സ്

മില്ലി റിപ്പോർട്ട് മൂന്നു വർഷം പിന്നിടുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ യാത്രയെ എളുപ്പമാക്കിത്തന്ന അല്ലാഹുവിന് സ്തുതി. നിഷ്പക്ഷ മാധ്യമ പ്രവത്തനമായിരുന്നില്ല മില്ലിറിപ്പോർട്ടിന്റെ അജൻഡ, മറിച്ച് നിലപാടുകളാൽ പ്രചോദിതമായ ദൗത്യനിർവഹണമായിരുന്നു. മുഖ്യധാരാ ആനുകാലിങ്ങൾ അവഗണിച്ച വാർത്തകളും വിവരങ്ങളും, വായനാ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ മില്ലി റിപ്പോർട്ട്‌ പരിശ്രമിച്ചിട്ടുണ്ട്. ഭരണകൂടവും പൊതുമണ്ഡലവും അരികുവത്കരിച്ച ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും ആശയങ്ങളുടെയും ശബ്ദമാവാൻ മില്ലി റിപ്പോർട്ട് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വാർത്തകൾക്കും ഫീച്ചറുകൾക്കും പുറമെ, അക്കാദമിക ശൈലിയും രാഷ്ട്രീയ കൃത്യതയും ഉള്ള നിരവധി പ്രബന്ധങ്ങളും

മില്ലി റിപ്പോർട്ടിന് മൂന്ന് വയസ്സ് Read More »

ലൗ ജിഹാദ്‌ നുണപ്രചാരണം: മുഴങ്ങുന്നത്‌ മുസ്‌ലിംകൾക്കെതിരായ കൊലവിളി

‘ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുസ്‌ലിം പുരുഷൻ’ എന്ന പെരുംകള്ളം പറഞ്ഞു പ്രചരിപ്പിച്ചാണ്‌ ഹിന്ദുത്വം തൊള്ളായിരത്തി ഇരുപതുകളിൽ‌ ആർ. എസ്‌. എസിന്റെ ജന്മത്തിന്‌‌ ജനകീയാനുഭാവത്തിന്റേതായ ഒരു ബോധപരിസരം സൃഷ്ടിക്കാൻ ശ്രമിച്ചത്‌. ഹിറ്റ്ലർ ജർമ്മനിയിൽ നിന്ന് ജൂതന്മാരെ പിഴുതെറിഞ്ഞതുപോലെ മുസ്‌ലിംകളെ ഉപഭൂഖണ്ഡത്തിൽ നിന്ന് നിഷ്കാസനം ചെയ്യാനുള്ള പദ്ധതിക്ക്‌ ‘പൊതുസമ്മിതി’ നേടിയെടുക്കാൻ ഹിന്ദു ആങ്ങള വികാരമാണുണർത്തേണ്ടതെന്ന് സംഘ്‌ വിഷഫാക്റ്ററിയുടെ തലപ്പത്തുള്ളവർക്ക്‌ അറിയുമായിരുന്നിരിക്കണം. ‍ ആര്‍.എസ്.എസിന് ജന്മം നല്‍കുന്നതിന് ആമുഖമായി ഹിന്ദുത്വ ഫാഷിസ്റ്റ് ബുദ്ധിജീവികള്‍ ചെയ്തത് 1921ലെ മലബാറിനെ സംബന്ധിച്ച നുണകള്‍

ലൗ ജിഹാദ്‌ നുണപ്രചാരണം: മുഴങ്ങുന്നത്‌ മുസ്‌ലിംകൾക്കെതിരായ കൊലവിളി Read More »

എസ്‌ ഡി പി ഐ പ്രവർത്തകർ ചോര കുടിച്ച്‌ ചീർക്കുന്നത്‌ നിർത്തണം

ചാവക്കാട്ടെ കോൺഗ്രസ്‌ പ്രവർത്തകന്റെ കൊലപാതകത്തോടെ എസ്‌. ഡി. പി. ഐ. യുടെ ഹിംസാത്മകത ഒരിക്കൽ കൂടി ചർച്ചയിലേക്ക്‌ വന്നിരിക്കുന്നു. നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ തെളിയിക്കേണ്ടതും വെളിപ്പെടുത്തേണ്ടതും പൊലീസ്‌ ആണ്‌. പക്ഷേ ഒന്നുണ്ട്‌- സോഷ്യൽ മീഡിയയിലെ എസ്‌. ഡി. പി. ഐ. പ്രവർത്തകരുടെ ഭാഷയും ശൈലിയും അവർ ഈ കൊലപാതകത്തിൽ സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്‌. മരണപ്പെട്ടയാൾ അതർഹിക്കുന്നുവെന്ന് സ്ഥാപിക്കാൻ അയാൾക്കെതിരിൽ നൂറുകണക്കിന്‌ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ഉന്മൂലനം ചെയ്ത്‌ ‘നീതി നടപ്പിലാക്കി’യതിനെ ആഘോഷിക്കുകയും ചെയ്യുന്ന എസ്‌. ഡി. പി. ഐ.ക്കാർ,

എസ്‌ ഡി പി ഐ പ്രവർത്തകർ ചോര കുടിച്ച്‌ ചീർക്കുന്നത്‌ നിർത്തണം Read More »

വന്ദേ മാതരത്തിന്റെ മതവും രാഷ്ട്രീയവും

ഇൻഡ്യയുടെ പാർലമെന്റിൽ എം.പി.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ജയ്‌ ശ്രീറാം-വന്ദേ മാതരം വിളികളാൽ മുഖരിതമാക്കാൻ ശ്രമിച്ച ബി. ജെ. പി. പ്രതിനിധികളുടെ നടപടി മോദിയുടെ രണ്ടാം ഘട്ടം രണോത്സുക ഹിന്ദുത്വത്തിന്റെ വസന്തകാലമാക്കാനുള്ള ശ്രമങ്ങളുടെ നാന്ദിയായിരിക്കാം. വന്ദേ മാതരം തന്റെ മതവിശ്വാസത്തിന്‌ വിരുദ്ധമാണെന്നും താൻ അത്‌ ആലപിക്കില്ലെന്നും വ്യക്തമാക്കി സമാജ്‌വാദി പാർട്ടി എം. പി. ശഫീഖുർറഹ്‌മാനും സത്യപ്രതിജ്ഞാ വാചകങ്ങൾക്കുശേഷം ബി. ജെ. പി. ക്കാരുടെ വന്ദേമാതര ആവേശത്തോട്‌ പ്രതികരിച്ച്‌ ‘ജയ് ഭീം, ജയ്‌ മീം, തക്‌ബീർ, അല്ലാഹു അക്ബർ, ജയ്‌

വന്ദേ മാതരത്തിന്റെ മതവും രാഷ്ട്രീയവും Read More »

നിഖാബ്‌‌: എം. ഇ. എസ്‌ ചെയ്യുന്നത്‌ അക്രമം

മഫ്‌തയും ഫുൾ സ്‌ലീവും ധരിക്കുന്നതിൽ നിന്ന് മുസ്‌ലിം പെൺകുട്ടികളെ വിലക്കാൻ മാനേജ്മെന്റുകൾക്ക്‌ അധികാരമുണ്ടെന്ന തരത്തിൽ വന്ന ഹൈക്കോടതി വിധിയുടെ അപാകതകൾ അപ്പീലുകളും മറ്റും വഴി തുറന്നുകാണിച്ച്‌ മതം അനുശാസിക്കുന്ന വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങൾക്കെതിരായ നിയമപോരാട്ടം തുടരുകയാണ്‌ ഇൻഡ്യയിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹമുള്ള സമുദായ നേതാക്കൾ ചെയ്യേണ്ടത്‌. അതിനുപകരം പ്രസ്തുത കോടതി വിധിയിൽ ആഹ്ലാദഭരിതരായി അതിനെ തങ്ങളുടെ മാനേജ്മെന്റുകൾക്ക്‌ കീഴിലുള്ള കോളജുകളിൽ ഇസ്‌ലാമിക വസ്ത്രധാരണ പാരമ്പര്യത്തെ നിയന്ത്രിക്കാനുള്ള അവലംബമാക്കി എം ഇ എസ്‌ സ്വീകരിക്കുന്നു എന്നത്‌

നിഖാബ്‌‌: എം. ഇ. എസ്‌ ചെയ്യുന്നത്‌ അക്രമം Read More »

മില്ലിറിപ്പോർട്ടിന് രണ്ട് വയസ്സ്

മില്ലി റിപ്പോർട്ടിന് രണ്ട്‌ വയസ്സ്‌ തികഞ്ഞിരിക്കുന്നു‌. മുസ്‌ലിം മാധ്യമപ്രവർത്തന രംഗത്ത്‌ തനത്‌ വ്യക്തിത്വവുമായി രണ്ട്‌ വർഷം‌ മുന്നോട്ട്‌ പോകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്‌ സന്തോഷമുണ്ട്‌. സാമ്പത്തികവും സാങ്കേതികവുമായ മൂലധനമൊന്നുമില്ലാത്ത ഒരു ചെറിയ സംഘം വെല്ലുവിളികളും മത്സരവും നിറഞ്ഞ ഓൺലൈൻ പത്രപ്രവർത്തന രംഗത്ത്‌ മൂല്യങ്ങളുടെ ബലത്തിൽ രണ്ട്‌ സംവത്സരങ്ങൾ പിടിച്ചുനിന്നത്‌ അല്ലാഹുവിന്റെ സഹായം അതൊന്നുകൊണ്ട്‌ മാത്രമാണ്‌. ആഹ്ലാദകരമായ ഈ വാർഷികവേള അവനുള്ള സ്തുതികളിലേക്കാണ്‌ ആത്യന്തികമായി ഉണർത്തേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മില്ലി റിപ്പോർട്ട്‌ ഒരു മലയാളം പോർട്ടലായാണ്‌ ആരംഭിച്ചത്‌. ആറു മാസം

മില്ലിറിപ്പോർട്ടിന് രണ്ട് വയസ്സ് Read More »