Musthafa Thanveer

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും

1824 ഫെബ്രുവരി 12നാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജനനം. ഇതിനെ ഹിന്ദു കലണ്ടറിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവിധ ഫെബ്രുവരി തിയതികളില്‍ ആര്യസമാജം അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കുന്നു. ഇന്‍ഡ്യയിലെ ചില പ്രദേശങ്ങളില്‍ നിയന്ത്രിത സര്‍ക്കാര്‍ അവധി കൂടിയാണ് ദയാനന്ദന്റെ ജന്മദിനം. ആധുനിക ഇന്‍ഡ്യ കണ്ട ഏറ്റവും പ്രഖ്യാതരായ ഹിന്ദുമത പരിഷ്‌കര്‍ത്താക്കളിലൊരാള്‍ എന്ന നിലക്ക് ഫെബ്രുവരി മാസങ്ങള്‍ മഹര്‍ഷിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നു. ഗുജറാത്തിലെ കത്തിയവാഡില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ദയാനന്ദന്‍ ജനിക്കുന്നത്. ശങ്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. […]

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും Read More »

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി

മലയാളം, ഇംഗ്ലീഷ് ഭാഷാപഠനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ആധുനിക വിജ്ഞാനീയങ്ങള്‍ക്കും പ്രേരണ നല്‍കിയ മഖ്ദി തങ്ങൾ (1847-1912) സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചതായി കാണാന്‍ കഴിയുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ സ്‌കൂളുകളിലും കോളജുകളിലും പോയി ആധുനിക വിദ്യാഭ്യാസം നേടണമെന്ന് മഖ്ദി തങ്ങള്‍ നിര്‍ദേശിക്കുകയോ പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തതിന് രേഖകളില്ല. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ തന്നെ പോകാന്‍ പാടില്ലെന്ന് വിചാരിക്കപ്പെട്ടിരുന്ന അന്നത്തെ മുസ്‌ലിം സാമുദായികാവസ്ഥയില്‍ പെണ്‍പള്ളിക്കൂടപ്രവേശം ഒരു പ്രമേയമായിപ്പോലും മഖ്ദി തങ്ങളുടെ രചനകളില്‍ കടന്നുവരാതിരുന്നത് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും മറ്റുചില കാരണങ്ങള്‍കൂടി

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി Read More »

മുസ്‌ലിം നിർമിതികളും സംഘ്‌ പരിവാർ അസ്വസ്ഥതയും

ബാബരി മസ്ജിദ്‌ സംഘ്‌ കർസേവകർ തല്ലിത്തകർത്തിട്ട്‌ നീണ്ട ഇരുപത്തിയാറു സംവത്സരങ്ങൾ പിന്നിട്ടിട്ടും മസ്ജിദ്‌ പുനർനിർമ്മാണം എന്ന പ്രാഥമിക നീതി നടപ്പിലായിട്ടില്ലെന്ന് മാത്രമല്ല, മറ്റനേകം മധ്യകാല മുസ്‌ലിം നിർമിതികൾ ബാബരി മോഡൽ ലക്ഷ്യങ്ങളായി പരിവാരം ഇതിനകം പല രീതിയിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌. മുസ്‌ലിം കെട്ടിടങ്ങൾക്കൊപ്പം മുസ്‌ലിം സ്ഥലനാമങ്ങൾ കൂടി അപ്രത്യക്ഷമാകുന്ന ഉത്തർ പ്രദേശ്‌ സാക്ഷാൽകരിക്കാൻ ആണല്ലോ ഷോവിനിസത്തിന്റെ പുതിയ കരുനീക്കങ്ങൾ. മുസ്‌ലിം ഭരണകാലഘട്ടത്തോടുള്ള വെറുപ്പാണ് ഫാഷിസം എപ്പോഴും ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്ക് ‘തിന്നാന്‍’ കൊടുക്കുന്നത്. മധ്യകാലഘട്ടത്തില്‍ സുല്‍ത്വാന്‍മാരും മുഗളരും പണികഴിപ്പിച്ച

മുസ്‌ലിം നിർമിതികളും സംഘ്‌ പരിവാർ അസ്വസ്ഥതയും Read More »

ടിപ്പുവിനെ ആർക്കാണ്‌ പേടി?

ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ഭരണകാലങ്ങളെ സംബന്ധിച്ച ഫാഷിസ്റ്റ് നുണപ്രചരണപദ്ധതിയുടെ ഏററവും വലിയ ഇരകളിലൊന്ന് മലബാര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ടിപ്പു സുല്‍ത്വാന്‍ (1750-1799) ആണ്. കർണാടക സർക്കാർ നവംബർ പത്തിന് നടത്തുമെന്ന്‌ പ്രഖ്യാപിച്ച ടിപ്പുജയന്തി ആഘോഷങ്ങൾ ഹിന്ദുത്വ രോഷത്തിന്‌ വിധേയമാകുന്ന സമകാലിക പശ്ചാതലത്തിൽ ടിപ്പുവിരോധത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നതിന്‌ സവിശേഷമായ പ്രസക്തിയുണ്ട്‌. ഉത്തരേന്‍ഡ്യയിലെന്നപോലെ തെന്നിന്‍ഡ്യയിലും ബ്രിട്ടീഷ് ആധിപത്യത്തിന് കാലുറപ്പിക്കാന്‍ പോരാടേണ്ടി വന്നത് പ്രധാനമായും മുസ്‌ലിം ഭരണത്തോടായിരുന്നു. ടിപ്പുവിന്റെ സാരഥ്യത്തില്‍ മൈസൂര്‍ ബ്രിട്ടീഷ് അധിനിവേശശ്രമങ്ങള്‍ക്കെതിരില്‍ നടത്തിയ ധീരോദാത്തവും പ്രഗല്‍ഭവുമായ

ടിപ്പുവിനെ ആർക്കാണ്‌ പേടി? Read More »

മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി

ശിവപൂജയിലും  അദ്വൈതത്തിലും സന്യാസത്തിലും അധിഷ്ഠിതമായ മതചിന്തകള്‍ പ്രചരിപ്പിച്ചതോടൊപ്പം ഈഴവരെ ജാതിയധമ ബോധത്തില്‍നിന്നും ദുരാചാരനിബിഢമായ ആരാധനാക്രമങ്ങളില്‍നിന്നും മോചിപ്പിക്കുവാനും മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കും വ്യവസായ പുരോഗതിയിലേക്കും സം‌ഘശക്തിയിലേക്കും നയിക്കാനും ശ്രമിക്കുകയും ചെയ്ത ശ്രീ നാരായണ ഗുരുവാണ് (1856-1928) കേരളത്തില്‍ ആധുനികോന്മുഖമായ സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ കണ്ണികളിലൊന്നായി വായിക്കപ്പെടുന്നത്. നാരായണഗുരു ജനിച്ചത് 1856ലാണെങ്കില്‍ മക്തി തങ്ങളുടെ ജനനം 1847ലാണ് എന്ന വസ്തുത തന്നെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രത്തില്‍ കാലാനുക്രമത്തില്‍ നാരായണഗുരുവിന് ശേഷമല്ല മക്തി തങ്ങള്‍ വരേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്.

മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി Read More »

മാര്‍ക്‌സിസം സലാം മടക്കുമോ?

   മാർക്സിന്‌ ഇരുനൂറു വയസ്സ്‌ തികയുമ്പോൾ കെ ഇ എൻ കുഞ്ഞഹ്മദ്‌ സലാം മടക്കാൻ തീരുമാനിക്കുകയാണ്‌. കെ ഇ എന്നിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരീക്ഷിക്കുന്ന ആർക്കും ആ നിലപാടിന്റെ ദർശനമെന്താണെന്ന് മനസ്സിലാക്കുക പ്രയാസകരമാവില്ല. കെ ഇ എൻ ഇനി മുതൽ സലാം മടക്കും എന്ന് പറയുന്നത്‌ തന്റേതല്ലാത്ത വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിച്ച്‌ സ്വയം ജനാധിപത്യവൽകരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ്‌. ഫാഷിസത്തിന്റെ ഉന്മാദകാലത്ത്‌ മുസ്‌ലിം സമുദായത്തെ അതിന്റെ ഭാഷയിൽ തന്നെ പ്രത്യഭിവാദ്യം ചെയ്യാനുള്ള ഒരു സംസ്കാരിക പ്രവർത്തകന്റെ രാഷ്ട്രീയ സന്നദ്ധത

മാര്‍ക്‌സിസം സലാം മടക്കുമോ? Read More »

എം.എം. അക്ബർ: നമുക്ക് ചോദ്യങ്ങൾ അവസാനിപ്പിക്കാതിരിക്കുക

എം. എം. അക്ബർ സാഹിബിന്‌ ജാമ്യം ലഭിച്ചിരിക്കുന്നു, സർവശക്തനാണ്‌ സർവസ്തുതികളും. കേസിന്റെ യുക്തിയെയും സാംഗത്യത്തെയും നിരാകരിച്ചുകൊണ്ടുള്ള ശക്തമായ വാക്കുകളാണ്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ്‌ കോടതി വിധിപ്രസ്താവനയുടെ വാചകങ്ങളിൽ ഉള്ളത്‌‌ എന്ന വസ്തുത നമ്മുടെ‌ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക്‌ കരുത്ത്‌ പകരുന്നുണ്ട്‌. ഫാഷിസത്തിന്റെ ഇരുൾകാലത്തും ജുഡീഷ്യറിയിൽ വെളിച്ചം കെട്ടുപോയിട്ടില്ലെന്ന് തന്നെയാണ്‌ ഇതിനർത്ഥം. ജാമ്യം എന്ന അവസ്ഥയും പിന്നിട്ട്‌ കേസുകൾ റദ്ദാക്കപ്പെടുന്നതിൽ നിയമപോരാട്ടം വിജയിക്കട്ടെയെന്നാണ്‌ സുമനസ്സുകളെല്ലാം ഇപ്പോൾ പ്രാർത്ഥിക്കുന്നത്‌. എന്നാൽ‌ , ഇവിടെ മറന്നുപോയിക്കൂടാത്ത ചില വസ്തുതകളുണ്ട്‌. എം. എം. അക്ബറിന്

എം.എം. അക്ബർ: നമുക്ക് ചോദ്യങ്ങൾ അവസാനിപ്പിക്കാതിരിക്കുക Read More »

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി

ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് ഈ മാര്‍ച്ച് പത്തിന് എഴുപത് വയസ്സ് തികയുന്നത് പരിഗണിച്ച് കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ സാമൂഹിക ഭൂപടത്തില്‍ കേരളം അഭിമാനകരമായ രീതിയില്‍ സവിശേഷമായതിനുപിന്നിലെ വിയര്‍പ്പ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റേതുകൂടിയാണെന്ന കാര്യത്തില്‍ കേരള മുസ്‌ലിം ചരിത്രത്തെ പറ്റി അവബോധമുള്ളവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളൊന്നുമില്ല. മതേതര ആധുനികതയുടെ പൊരിവെയിലിലും കരിയാതെ നില്‍ക്കാന്‍ മലയാളി മുസ്‌ലിമിനെ പ്രാപ്തനാക്കുക എന്ന ക്ലേശകരമായ ദൗത്യം മലബാര്‍ മുസ്‌ലിം ലീഗിന് നിര്‍വഹിക്കാന്‍ സാധിച്ചത് സമുദായ ചരിത്രത്തില്‍

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി Read More »

വക്കം മൗലവി നിർവഹിച്ച തൂലികാ ദൗത്യങ്ങൾ

കൊളോണിയല് ആധുനികതയുടെ ജ്ഞാന, രാഷ്ട്രീയ പ്രബുദ്ധതകളുടെ പ്രഭാവം കേരളം അനുഭവിച്ചുതുടങ്ങിയ ചരിത്രസന്ധിയില്‍ അവയോടുള്ള സംവാദങ്ങള്‍ വഴി മലയാളിയുടെ മുന്നോട്ടുള്ള ഗമനത്തെ സമൃദ്ധവും സമ്പന്നവുമാക്കിത്തീര്‍ത്ത പ്രതിഭാശാലികളാണ് കേരളീയ നവോത്ഥാനത്തിന്റെ യുഗശില്‍പികള്‍. അവരില്‍ വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവി(1873-1932)ക്കുള്ള സ്ഥാനം അദ്വിതീയമാണ്. കേരളത്തില്‍ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ സൂതികര്‍മിണികളിലൊരാളായിരുന്നു മൗലവിയെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ ആ സമുദായനിഷ്ഠതക്കപ്പുറത്ത് കേരളം എന്ന ആശയത്തെ ഇവ്വിധം സാര്‍ത്ഥകമാക്കിയ പൊതുമണ്ഡലപ്രസക്തരിലൊരാളാണ് അദ്ദേഹമെന്ന കാര്യം പലരും മറച്ചുവെക്കുകയാണ് പതിവ്. മാനക മലയാളത്തിലുണ്ടായ അച്ചടി വിപ്ലവമായിരുന്നുവല്ലോ, കേരളം

വക്കം മൗലവി നിർവഹിച്ച തൂലികാ ദൗത്യങ്ങൾ Read More »

എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ

മുസ്തഫാ തന്‍വീര്‍ ആദരവുകലര്‍ന്ന ഒരകലത്തുനിന്നുമാത്രം എ.പിയുമായി ഇടപഴകിയിട്ടുള്ള ഒരു ഇസ്വ്‌ലാഹീ പുതുതലമുറക്കാരനാണ് ഈ കുറിപ്പെഴുതുന്നത്. എ.പി നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനുശേഷം മാത്രമാണ് എന്റെ തലമുറയിലുള്ളവര്‍ക്ക് ഇസ്വ്‌ലാഹീ രംഗത്ത് സജീവമാകാന്‍ തന്നെ സാധിച്ചത്. കെ.പി. മുഹമ്മദ് മൗലവിയുടെ കാലത്ത് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. കെ.പിയുടെ ജീവിതത്തേക്കാളേറെ എനിക്കോര്‍മയുള്ളത് അദ്ദേഹത്തിന്റെ മരണമാണ്. കെ.പി മരിച്ചതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിന്റെ ഒരുവിധമെല്ലാ താളുകളും അദ്ദേഹത്തിനുവേണ്ടി നീക്കിവെക്കപ്പെട്ടത് കൗതുകത്തോടും ആവേശത്തോടുംകൂടി നോക്കിക്കണ്ട എന്റെ ബാലമനസ്സ് നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന

എ. പി. അബ്ദുൽ ക്വാദിർ മൗലവിയെ ഓർക്കുമ്പോൾ Read More »