July 2024

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം

അഭിമുഖം: എ. സജീവൻ / നാസിം റഹ്‌മാൻ -2024 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി. ജെ. പി കേരളത്തിൽ ഒരു അക്കൗണ്ട് തുറന്നു എന്നതോടൊപ്പം അവരുടെ വോട്ട് വിഹിതം കേരളത്തിൽ വർദ്ധിച്ചു എന്നതും ഒരു വസ്തുതയാണ്. പത്തിലധികം നിയമസഭ മണ്ഡലങ്ങളിൽ അവർ ഒന്നാമതെത്തുകയും എൽ. ഡി. എഫ് / യു. ഡി. എഫ് കോട്ടകളിൽ നിന്ന് പരമാവധി വോട്ട് പിടിച്ചെടുക്കുകയുമുണ്ടായി. മുസ്‌ലിം പ്രീണനം എന്ന കാലങ്ങളായുള്ള ആരോപണം സംഘ്പരിവാറിൻ്റെ മുന്നേറ്റത്തിന് ശക്തിപകർന്നിട്ടുണ്ടായിരിക്കില്ലേ? 2022 -ൽ നടന്ന ബി.ജെ.പി […]

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം Read More »

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം

കൊട്ടിഘോഷിക്കപ്പെടാറുള്ള മലയാളി ‘മതേതര’ പൊതുബോധം, അതിന്റെ ഇസ്‌ലാമോഫോബിക് നഗ്നത വെളിവായതിന്റെ ജാള്യതയിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന ദിവസം എന്ന നിലയിൽ കേരള ചരിത്രത്തിൽ ഇനിയുള്ള കാലം ഓർമ്മിക്കേണ്ട ദിവസമായിരുന്നു 2023 ഒക്ടോബർ 29. എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ ഒരു പ്രാർത്ഥനാ ചടങ്ങ് നടക്കുമ്പോൾ ഉണ്ടായ ഭീകരാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഭീകരാക്രമണത്തിലെ പ്രതികളുടെ മതവും മോട്ടീവുമൊക്കെ സംഘ് പരിവാറും മാധ്യമങ്ങളും സകല ഇസ്‌ലാമോഫോബുകളും തീരുമാനിച്ചുറപ്പിക്കുന്നു. ഇസ്രായേൽ

ഇസ്‌ലാമോഫോബിയയുടെ കേരളീയ പരിസരം Read More »

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം

വർഷം തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. എസ്. എസ്. എൽ. സി പരീക്ഷ വിജയിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നത് വർഷങ്ങളായി മലപ്പുറം – പാലക്കാട് – കോഴിക്കോട് ജില്ലകളിലെ സ്ഥിരം കാഴ്ചയാണ്. വിദ്യാഭ്യാസ പ്രവർത്തകനും സിജി ജനറൽ സെക്രട്ടറിയുമായ ഡോ. ഇസെഡ്. എ. അഷ്റഫ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൻ്റെ ചരിത്രവും കാരണങ്ങളും പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളും മില്ലി റിപ്പോർട്ടിനോട് പറയുന്നു. തയ്യാറാക്കിയത്:

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം Read More »

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട്

പ്രതിപക്ഷ നേതാവായി സ്ഥാനാരോഹിതനായ ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ പാർലമെൻ്റിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ ക്വുർആനിലെ ഒരു മനോഹരമായ സൂക്തം രാഹുൽ ഗാന്ധി ഉദ്ധരിച്ചത് ചർച്ചയായിരുന്നു. “അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ ഇരുവരുടെയും കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌”. (ത്വാഹാ: 46) എന്നതായിരുന്നു ആ വചനം.അധികാരത്തിന്റെ അഹങ്കാരത്തിൽ അനീതിയുടെ വിശ്വരൂപം പൂണ്ട ഫറോവമാർക്ക് മുന്നിൽ ഭയപ്പെടാതെ നിവർന്ന് നിന്ന് അധാർമ്മികതകൾക്കെതിരെ വിരൽ ചൂണ്ടലാണ് പ്രതിരോധമെന്നാണ് ഈ ആയത്ത് മുൻനിർത്തി അദ്ദേഹം പറയാൻ

ഭയപ്പെടരുത്; അല്ലാഹു കൂടെയുണ്ട് Read More »

മുസ്‌ലിം പ്രീണനം എന്ന ആശയം

ഇൻഡ്യയിലെ ഹിന്ദുത്വവാദികളാണ് മുസ്‌ലിം പ്രീണനം എന്ന വാക്ക് പ്രയോഗത്തിൽ കൊണ്ടുവന്നത്. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന് എന്തെങ്കി ലും തരത്തിലെ ഭരണഘടന പരിരക്ഷയോ സാമൂഹികമായ സുരക്ഷയോ നൽകുന്നതിനെയാണ് പ്രീണനമെന്ന് വിളിക്കുന്നത്. ഇതിൻ്റെ ഭാഗമായി കോൺഗ്രസിനെയും മറ്റു ഇതര പുരോഗമന കക്ഷികളെയും അവർ വിശേഷിപ്പിക്കുന്നത് ‘സ്യൂഡോ’ മതേതരവാദികൾ അല്ലെങ്കിൽ ‘സിക്കുലറുകൾ’ എന്നാണ്. അവരുടെ വാദപ്രകാരം ഒരു പരമാധികാര രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ അധികാരങ്ങളൊന്നും നൽകേണ്ടതില്ല. ഇതിനു കാരണമായി പറയുന്നത് കേന്ദ്രീകൃതമായ ഭരണം നിർവഹിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിൽ

മുസ്‌ലിം പ്രീണനം എന്ന ആശയം Read More »

തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം

‘തട്ടവും തിട്ടൂരങ്ങളും: ഇസ്‌ലാമോഫോബിയകാലത്തെ ഹിജാബനുഭവങ്ങൾ’ എന്ന പേരിൽ ദിൽറുബ.കെ തയ്യാറാക്കിയ പുസ്തകം വായിച്ചു. പ്രൊഫൗണ്ട് പ്രസ്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇരുപത് ദക്ഷിണ ഇൻഡ്യൻ സ്ത്രീകൾ ഹിജാബണിഞ്ഞതിൻ്റെ പേരിൽ കലാലയങ്ങളിലും തൊഴിലിടങ്ങളിലും നേരിടേണ്ടി വന്ന വിവേചനങ്ങളുടെയും പരിഹാസത്തിൻ്റെയും നേരനുഭവങ്ങൾ അതിശയോക്തിയുടെ രുചിക്കൂട്ടുകൾ ചേർക്കാത്ത പങ്കുവെപ്പാണ് ഈ കൃതി എന്നാണ് എൻ്റെ വായനാനുഭവം. പുസ്തകം പരിചയപ്പെടുത്തുന്ന ഓരോ സ്ത്രീയിലും വിവേചനങ്ങൾക്കെതിരെ പോരാടുകയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന പോരാളികളെ കാണാനാവുന്നുണ്ട്. ശിലായുഗത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഹിജാബ് എന്ന് പരിഹസിക്കുന്നവരോട് അത്

തട്ടമിട്ട പെണ്ണുങ്ങൾ കഥ പറയുന്നൊരു പുസ്തകം Read More »