June 2024

ഹജ്ജ് അവസാനിക്കുമ്പോൾ

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയമാണ്. വലിയ ത്യാഗങ്ങൾ സഹിച്ചാണ് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധ ബാധ്യതയാകുന്ന ഹജ്ജ് കർമ്മം അവർ പൂർത്തീകരിച്ചത്. സാമ്പത്തികമായും ശാരീരികമായും സഹിച്ച കഷ്ടതകൾക്ക് അളവറ്റ പ്രതിഫലവും പാപമോചനവുമാണ് സമ്മാനം. ഒരു വലിയ ഉത്തരവാദിത്വം പൂർത്തിയാക്കി എന്ന ചാരിതാർത്ഥ്യത്തോടെ ഇനി അൽപ്പം വിശ്രമിക്കാം എന്ന വിചാരമല്ല, മറിച്ച് ഇനിയുമെപ്പോഴും മരണം വരെയും കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയമാണ് ഓരോ ഹാജിയിലുമുണ്ടാകേണ്ടത്. അതുതന്നെയാണ് ഹാജിമാരോട് പ്രത്യേകമായും വിശ്വാസികളോട് […]

ഹജ്ജ് അവസാനിക്കുമ്പോൾ Read More »

ഹജ്ജ് വിളിക്കുന്നു, ഇബ്റാഹീം പ്രവാചകന്റെ ഓർമ്മകളിലേക്ക്!

ഹജ്ജും ബലിപെരുന്നാളും ഇബ്റാഹീം നബി (അ) യുടെ ജീവിതസന്ദേശത്തിന്റെ അനുസ്മരണവും വിളംബരവുമാണ്. ആരാണ് ദൈവം, എന്താണ് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം എന്നിവയാണ് മതവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഏറ്റവും മൗലികമായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കുള്ള തെറ്റുപറ്റാത്ത ഉത്തരം ലഭിക്കണമെങ്കില്‍ ഇബ്റാഹീം പ്രവാചകന്റെ ജീവിതം വായിച്ചാല്‍ മതി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ആരാധിക്കപ്പെടുന്ന ശക്തിക്കാണ് ദൈവം എന്ന് പറയുന്നത്. ആരാധന എന്നാല്‍ പ്രാര്‍ഥനയാണ്. എന്താണ് പ്രാര്‍ഥന? അദൃശ്യമായ ഒരു വ്യക്തിയോട്/ശക്തിയോട് ഒരാള്‍ നടത്തുന്ന സഹായാര്‍ഥനയാണ് പ്രാര്‍ഥന. പലരോടും പ്രാര്‍ഥിക്കുന്നവരാണ് മനുഷ്യര്‍.

ഹജ്ജ് വിളിക്കുന്നു, ഇബ്റാഹീം പ്രവാചകന്റെ ഓർമ്മകളിലേക്ക്! Read More »

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ

കഴിഞ്ഞ ദിവസം അന്തരിച്ച ആദരണീയനായ സി.എ. സഈദ് ഫാറൂഖി എനിക്ക് ഏറെ പ്രിയങ്കരനായ ഗുരുസ്ഥാനീയനാണ്. മുജാഹിദ് പ്രാസ്ഥാനിക വേദികളിലെ ശാന്തവും അർഥ ഗർഭവും എന്നാൽ ഹ്രസ്വവും ചിന്തനീയവുമായ പ്രഭാഷണങ്ങൾ കേൾക്കാൻ വളരെ കാലം മുമ്പേ അവസരം ഉണ്ടായിട്ടുണ്ട്. തസ്കിയത്തും തർബിയത്തും ആയിരുന്നു മിക്കപ്പോഴും കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ. കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ വിദ്യാർഥിയായിരുന്നുവെങ്കിലും സഈദ് ഫാറൂഖി അവിടെ ടീച്ചർ എഡ്യൂക്കേറ്റർ ആയി വരുന്നതിന് മുമ്പേ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട്, അവിടെ

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ Read More »