ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി!

ഇതാ റമദാനമ്പിളി വന്നുദിച്ചു! ഇനിയുള്ള പകലുകള്‍ അതിലെ നന്മകളാല്‍ സാഗരം! ഇനിയുള്ള രാവുകള്‍ അതിന്റെ പ്രകാശത്താല്‍ പ്രശോഭിതം! ചക്രവാളങ്ങള്‍ അതിന്റെ തെന്നലിനാല്‍ സുഗന്ധപൂരിതം! ഇതാ ഭൂമുഖമാകെ പുണ്യവേളകളുടെ ആഹ്ലാദപ്പെയ്ത്ത്! റമദാന്‍ നിനക്ക് ഹൃദയം കവിയുന്ന സ്വാഗതം! അടിമകള്‍ക്കായി എത്രയെത്ര അനുഗ്രഹങ്ങളുമായാണ് റമദാനിനെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്: ഖുര്‍ആനിനെ അവതരിപ്പിച്ച മാസം നോമ്പ് നിര്‍ബന്ധമായ മാസം റമദാനില്‍, സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുന്നു പിശാചുക്കള്‍ ചങ്ങലയ്ക്കിടപ്പെടുന്നു നരകവാതിലുകള്‍ അടയ്ക്കപ്പെടുന്നു അനവധി അടിമകള്‍ നരകമോചിതരാകുന്നു സല്‍കര്‍മ്മങ്ങള്‍ റബ്ബിലേക്ക് ഉയര്‍ത്തപ്പെടുന്നു അനുഗ്രഹങ്ങളും കാരുണ്യങ്ങളും യഥേഷ്ടം മണ്ണിലേക്കിറങ്ങുന്നു […]

ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി! Read More »