December 2023

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ

ബഹുഭാഷാ പണ്ഡിതനും, മദീനാ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം അധ്യാപകനും, മലിക് ഫഹദ് ഖുർആൻ പ്രിന്റിംഗ്‌ സെന്ററിൽ ഖുർആൻ പരിഭാഷാ മേധാവിയും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്ന ഡോ. വി. അബ്ദുർറഹീം ഏതാനും മാസങ്ങൾക്ക് മുമ്പാണ് നമ്മിൽ നിന്ന് വിടപറഞ്ഞത്. തമിഴ്നാട്ടിലെ വാണിയമ്പാടി എന്ന പ്രദേശത്ത് 1933 മെയ് ഏഴാം തിയതിയാണ് അദ്ദേഹം ജനിച്ചത്. വാണിയമ്പാടി ചെറിയ പട്ടണമായിരുന്നെങ്കിലും അക്കാലത്ത് ആ പ്രദേശത്ത തന്നെ ഒരു പ്രധാന വിപണന കേന്ദ്രമായിരുന്നു. മൃഗങ്ങളുടെ തോലുകൾ ഊറക്കിട്ട് അത് അവിടെനിന്ന് അമേരിക്കയിലേക്കും, ബ്രിട്ടനിലേക്കും മറ്റനേകം […]

ഡോ. വി. അബ്ദുർറഹീം: അറബി ഭാഷാ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച അതുല്യ പ്രതിഭ Read More »

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു!

വയനാട് മുസ്‌ലിം യതീംഖാനയുടെ സാരഥിയും, വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റുമായ എം.എ മുഹമ്മദ്‌ ജമാൽ സാഹിബ്‌ വിടവാങ്ങി. ദീർഘകാലം യതീംഖാനയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹം യതീംഖാനയിലെ കുട്ടികൾക്ക് പിതാവിന്റെ സ്ഥാനത്തായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികൾ അദ്ദേഹത്തെ ‘ഉപ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. വയനാട് മുസ്‌ലിം ഓർഫനേജ് നാളിതുവരെ കൈവരിച്ച മുഴുവൻ പുരോഗതിയിലും, ഓർഫനേജിന് കീഴിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മറ്റു സ്ഥാപനങ്ങളുടെ വളർച്ചയിലും ജമാൽ സാഹിബിന്റെ നിസ്വാർത്ഥമായ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

അവരുടെ ‘ഉപ്പ’ വിട പറഞ്ഞു! Read More »

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌

“മഹറണിഞ്ഞു മണിയറകൂടാന്‍ മനസ്സുനിറയെ മോഹംപേറീ, കഫനണിഞ്ഞു ഖബറിന്നുളളില്‍ പാര്‍ക്കാനായ് അവളും പോയി!” 150 പവന്റെ വിലയില്ലാത്ത ജീവന്‍! 15 ഏക്കര്‍ സ്ഥലത്തിന്റെ വിലയില്ലാത്ത ജീവന്‍! ഒരു ബി.എം.ഡബ്ല്യു കാറിന്റെ വിലയില്ലാത്ത ജീവന്‍! ജീവനേക്കാള്‍ വില സ്വര്‍ണ്ണത്തിനും സ്വത്തിനും വാഹനത്തിനുമാണെന്ന്, മൈന്റ് സെറ്റ് ചെയ്തുവെച്ച തലമുറ ഇനിയും കുറ്റിയറ്റുപോയിട്ടില്ല എന്നതാണ് സമൂഹത്തിന്റെ ദുരന്തം! അവന്ന് അവളെ ജീവനായിരുന്നുവത്രെ! അവള്‍ക്കും അവനെ ജീവനായിരുന്നവത്രെ! പക്ഷെ, വിവാഹത്തിലേക്കു വന്നപ്പോള്‍ അവളെന്ന ജീവനേക്കാള്‍ അവന്നു ജീവനായിത്തോന്നിയത് പണവും പണ്ടവും വാഹനവുമൊക്കെയായി!! സര്‍വ്വതും കച്ചവടവും

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌ Read More »