കെ എം മൗലവി ഓർമ്മപ്പുസ്തകം: പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു; ഇപ്പോൾ പ്രത്യേക വിലക്കുറവിൽ ഓർഡർ ചെയ്യാം
ആലുവ: കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്പി എന്ന് വിശേഷിപ്പിക്കാവുന്ന കെ എം മൗലവി സാഹിബുമായി നേരിട്ട്സമ്പർക്കം പുലർത്താൻ അവസരമുണ്ടായവർ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പലയിടങ്ങളിലായി നടത്തിയ എഴുത്തുകളും സംസാരങ്ങളും സമാഹരിച്ചു തയ്യാറാക്കിയ കെ. എം. മൗലവി ഓർമ്മപ്പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശിതമായി. കെ എം മൗലവി അസ്തിവാരമിട്ട നവോത്ഥാന സംരംഭമായ കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക വേദിയിൽ ടി പി അബ്ദുല്ലക്കോയ മദനി പി കെ മുഹമ്മദ് മദനിക്കു നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.മുസ്തഫാ തൻവീറും […]