December 2022

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടോളം കാലം മലയാളി മുസ്‌ലിം സാമുദായികാന്തരീക്ഷത്തിൽ നേതൃപരമായ ദൗത്യങ്ങൾ നിർവഹിച്ച്‌ നിറഞ്ഞുനിന്ന, അസാമാന്യമായ ആഴവും പരപ്പും ജീവിതത്തിനുണ്ടായിരുന്ന, ഒരുപക്ഷേ ആധുനിക കേരളം ദർശിച്ചതിൽവച്ച്‌ ഏറ്റവും സമുന്നതനായ, ഇസ്‌ലാംമത പണ്ഡിതനാണ്‌ കെ. എം. മൗലവി. മരണപ്പെട്ട്‌ ആറു ദശാബ്ദത്തിനടുത്ത്‌ കാലമായിട്ടും മൗലവി ചവിട്ടിത്തെളിച്ച പാതകൾ മായാതെ തെളിഞ്ഞുനിൽക്കുന്നു; ആ വഴിത്താരകളിലൂടെ എല്ലാവരും മുന്നേറുന്നു. പക്ഷേ, വഴിയൊരുക്കിയ കാൽപാടുകൾ കെ. എം. മൗലവിയുടേതാണെന്ന വസ്തുത, പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്‌. സ്വാധീനവും സംഭാവനകളും […]

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം Read More »

കെ. എം. മൗലവി ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു

തിരൂരങ്ങാടി: സ്വാതന്ത്ര്യസമര സേനാനിയും മുസ്ലിം ലീഗ് നേതാവും തിരൂരങ്ങാടി യതീം ഖാനയുടെ ശില്പിയും പ്രമുഖ മുജാഹിദ് പണ്ഡിതനുമായിരുന്ന കെ. എം. മൗലവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികർ എഴുതിയ ഓർമ്മക്കുറിപ്പുകൾ സമാഹരിച്ചുകൊണ്ട് തയ്യാറാക്കിയ ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു. പി എസ് എം ഒ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രകാശന സമ്മേളനം പി വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. കെ എൻ എം ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനിയും പി വി അബ്ദുൽ വഹാബും

കെ. എം. മൗലവി ഓർമ്മപ്പുസ്തകം പ്രകാശനം ചെയ്തു Read More »