February 2022

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ്

പാര്‍ലിമെന്റ് പാസാക്കുന്ന പല നിയമങ്ങളും എന്തിനെന്ന് പോലും വ്യക്തതയില്ലാത്തതും ചിലതെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി മാറിപ്പോകുന്നുവെന്നും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന് മുന്നില്‍ നടക്കുന്ന ഭരണഘടനക്ക് മുകളിലൂടെയുള്ള പലരുടെയും സഞ്ചാരങ്ങളില്‍ ഭരണഘടനയുടെ സംരക്ഷകരെന്ന നിലയിലുള്ള തങ്ങളുടെ ഉത്ഘണ്ഠയാണ് ചീഫ്ജസ്റ്റിസ് പറഞ്ഞു വെച്ചത്. സമാനസ്വഭാവത്തില്‍ തന്നെയാണ് രാജ്യത്ത് ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും നിയമനിര്‍മ്മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. മതം മാറ്റത്തിനെതിരായി യുപിയിലും, മധ്യപ്രദേശിലും, പശുസംരക്ഷണമെന്ന പേരില്‍ കര്‍ണാടകയിലുമെല്ലാം പുതുതായി കൊണ്ടുവന്ന […]

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ് Read More »

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക്

കർണാടക: ഹിജാബ് വിലക്ക് കർണാടകയിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉഡുപ്പിയിലെ ഗവൺമെന്റ് വനിതാ കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ തടയുകയുണ്ടായി. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രിൻസിപ്പലടക്കമുള്ളവർ ചേർന്ന് ഗേറ്റിനു മുമ്പിൽ തടയുകയുണ്ടായി. ഇതുവരെയില്ലാത്ത ഹിജാബ് വിലക്കിന്റെ കാരണം അന്വേഷിച്ച പെൺകുട്ടികൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. സംഭവത്തിന് മുമ്പ് കാവി ഷാൾ ധരിച്ച് ഒരു

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക് Read More »

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

കടുത്ത ഇസ്‌ലാം വിരോധത്തിലും ആധികാരികതയില്ലായ്മയിലും അധിഷ്ഠിതമാണ് കേരളത്തിൽ ‘നാസ്തിക ദൈവമായി’ അറിയപ്പെടുന്ന സി. രവിചന്ദ്രന്റെ വിഷയാവതരണങ്ങൾ എന്നത് കാലങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്. പ്രസ്തുത ആക്ഷേപത്തെ സത്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ നടത്തിയ ആന്റി വൈറസ് ലൈവ് പ്രോഗ്രാം. ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി നാല്പത് ലക്ഷം ആളുകളെയൊക്കെ ചെങ്കിസ് ഖാൻ കൊന്നുവെന്ന പരാമർശമാണ് രവിചന്ദ്രന്റെ വൈജ്ഞാനിക നിലവാരത്തകർച്ചയുടെ ആഴം വീണ്ടും മലയാളികളെ ബോധ്യപ്പെടുത്തിയത്. അബദ്ധം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘വിക്കിപീഡിയ ചതിച്ചാശാനേ’,’എല്ലാ കുറ്റവും വിക്കിപീഡിയക്കാണ്’, ‘വിക്കിപീഡിയയുടെ

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ Read More »