December 2021

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

കമ്മ്യൂണിസം മുഖം മൂടികൾ വലിച്ചെറിഞ്ഞ് സ്വരൂപം പ്രഖ്യാപിക്കുന്ന തിരക്കിലാണിപ്പോഴുള്ളത്. ഇത് തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. രാഷ്ട്രീയ കമ്മ്യൂണിസവും സൈദ്ധാതിക കമ്മ്യൂണിസവും തമ്മിൽ അന്തരങ്ങളുണ്ടെന്ന വർത്തമാനങ്ങൾക്ക് പ്രസക്തിയില്ല. യോജ്യമായ ജാഗ്രതയെങ്കിലും എല്ലാവരും ഈ വിഷയത്തിൽ പുലർത്തേണ്ടതുണ്ട്. സൈദ്ധാന്തിക യാത്രയിലെ ഇടത്താവളങ്ങളാണ് കമ്മ്യൂണിസത്തിന് കക്ഷി രാഷ്ട്രീയ ഇടങ്ങൾ എന്നതിന്റെ സൂചനകളാണ് ഭരണകക്ഷിയുടെ ചില തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. നവ ലിബറൽ എന്ന ഓമനപ്പേരിൽ സാംസ്‌കാരിക നുഴഞ്ഞു കയറ്റങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.സ്വതന്ത്ര ലോകവും വിശ്വാസ രഹിത സമൂഹവും സൃഷ്ടിക്കുകയെന്നതിലേക്ക് ചുവടുവെപ്പുകൾ തുടരുകയാണ്. ജനാധിപത്യ […]

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കപ്പെടുകയും അതിന് ഉത്തരം തേടി ജീവിതം തീർക്കേണ്ടി വരികയും ചെയ്തവരാണ് ഇൻഡ്യയുടെ ചരിത്രത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ. ഒരു ചോദ്യചിഹ്നത്തിൻ്റെ അകമ്പടിയോടെയല്ലാതെ മുസ്‌ലിം അസ്തിത്വം നമ്മുടെ രാജ്യത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടേയില്ല എന്നു പറയുന്നതാണ് ശരി. അധികാര ഫാഷിസത്തിൻ്റെ ആധുനിക നാളുകളിൽ ഈ ചോദ്യ ചിഹ്നത്തിൻ്റെ ഓരോ അരികും മൂലയും വിദ്വേഷങ്ങളിൽ ഉരഞ്ഞ് മൂർച്ച കൂടുകയും വെറുപ്പു മാത്രം തിന്ന് തിടം വെയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ആശയപരമായ വിയോജിപ്പ് നിലനിൽക്കെത്തന്നെ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഇടതുപക്ഷം എന്ന പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്നവർ മുസ്‌ലിംകളുടെ മേൽ നടപ്പാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ഇലക്ടോറൽ ശേഷിയിൽ മാത്രം കണ്ണ്നട്ട് മറ്റ് ജീവൽപ്രശ്‌നങ്ങളിൽ നിന്നും സമർത്ഥമായി മുഖം തിരിക്കുകയോ മൗനമാർഗത്തിൽ നിഷ്ക്രിയമാകുകയോ ചെയ്യുന്ന ഇടതുപക്ഷം ഇന്നത്തെ കേരളത്തിന്റെ പതിവ് കാഴ്ച്ചയാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിന്റെ ഏക പ്രതീക്ഷ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര മുന്നണിയാണെങ്കിൽ, കേരളത്തിലെ ഇന്നത്തെ മുസ്‌ലിം സമുദായത്തിന് വർഗീയ വിരുദ്ധ ചേരിക്ക് മറ്റൊരു കേരള ബദൽ

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? Read More »