September 2021

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം

1953ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ, വടകര ജുമഅത്ത് പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ദർസിന്റെ സമീപത്ത് മുസ്‌ലിം ലീഗിന്റെ പൊതുയോഗം നടക്കുകയുണ്ടായി. സമുദായ രാഷ്ട്രീയ വഴിയിൽ നക്ഷത്രശോഭ വിതറിയ സി.എച്ച്. മുഹമ്മദ് കോയ എന്ന മഹാ തേജസ്വിയെ എം.സി. വടകര എന്ന തൂലികാനാമത്തിൽ ലീഗ് രചന-സാഹിത്യ വൃത്തങ്ങളിൽ പ്രശസ്തനായ എം. സി. ഇബ്രാഹിം ആദ്യമായി കാണുന്നത് അവിടെവച്ചാണ്. തന്റെ നിറയൗവനത്തിന്റെ മൂർദ്ധന്യതയിൽ ആവേശം സ്ഫുരിക്കുന്ന സ്വരത്തിലും സ്ഫുടതയിലും മുസ്‌ലിം ലീഗ് ദർശനത്തെക്കുറിച്ച് സി. എച്ച് […]

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം Read More »

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി

ഒരു കാലഘട്ടത്തിൽ ഇസ്‌ലാഹീ വിദ്യാർത്ഥി, യുവജന നിരയിൽ ആവേശമായി കടന്നു വരികയും വിവിധ കർമ്മ പരിപാടികളിലൂടെ ശ്രദ്ധ നേടുകയും മത, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ സമർപ്പിത ജീവിതം കാഴ്ച വെക്കുകയും ചെയ്ത നല്ലളം അബ്ദുൽനാസർ മദനി (63) അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി. അസുഖത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഠനകാലത്തു തന്നെ മത, സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. മുജാഹിദ് പ്രസ്ഥാനവുമായി

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി Read More »

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി

അരീക്കോട്‌: മുസ്‌ലിം ലീഗ്‌ നേതാവും പ്രഭാഷകനുമായ പി. വി. മുഹമ്മദ്‌ അരീക്കോട് (82)‌ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പതിറ്റാണ്ടുകളായി മലബാറിലുടനീളം മുസ്‌ലിം ലീഗിന്റെ പ്രഭാഷണ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്‌ പി. വി. നർമവും മൂർച്ചയും ചരിത്രവും ഇടകലർന്നുനിന്ന പി. വി.യുടെ പ്രഭാഷണങ്ങളിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളെ സംബന്ധിച്ച അവബോധം പ്രകടമായിരുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. അരീക്കോട്‌ കൊഴക്കോട്ടൂർ സ്വദേശിയാണ്‌. എൻ. വി. അബ്ദുസ്സലാം

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി Read More »

പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറാവണമെന്ന് മുസലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തിൽ പുലർത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവർത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിർത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ

പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ Read More »

അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിലേക്ക് വഴിയറിയാതെ എസ്. എഫ്. ഐ

താമരശ്ശേരി: അഞ്ച് വർഷം മുമ്പ് പീസ് സ്കൂൾ വിവാദമുണ്ടായ സമയത്ത് പത്രപ്രസ്താവനയിലൂടെയും സമരങ്ങളിലൂടെയും മതതീവ്രവാതത്തിനെതിരെ വലിയ വായിൽ സംസാരിച്ചിരുന്ന എസ്. എഫ്. ഐ താമരശ്ശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ഇസ്‌ലാം വിദ്വേഷ കൈപ്പുസ്തകത്തിനെതിരെ മൗനമവലംബിക്കുന്നു. പീസ് സ്കൂളിനെ സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ ഗൗരവസ്വഭാവമുള്ളതാണെന്നും മതനിരപേക്ഷതക്കെതിരായ പാഠ്യപദ്ധതിയാണ് സ്കൂളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അന്ന് എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു. എറണാകുളം ചക്കരപ്പറമ്പ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. എന്നാൽ സ്കൂളിൽ പഠിപ്പിക്കാത്ത

അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിലേക്ക് വഴിയറിയാതെ എസ്. എഫ്. ഐ Read More »

റഹീം കുറ്റ്യാടി നിര്യാതനായി

അരീക്കോട്‌: ഇസ്‌ലാംമത പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനും ഗാനരചയിതാവുമായ റഹീം കുറ്റ്യാടി നിര്യാതനായി. റഹീം കുറ്റ്യാടി രചിച്ച ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഇസ്‌ലാമിക ചരിത്രഗാനം അത്യധികം ജനകീയമാണ്‌. ഹിന്ദു, ക്രിസ്ത്യൻ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ സഹിതം ഇസ്‌ലാമികാശയങ്ങളെ സമർത്ഥിക്കുന്ന പ്രസംഗങ്ങളും ലഘു ഗ്രന്ഥങ്ങളുമായി ഒരു കാലഘട്ടത്തിൽ ശ്രദ്ധേയനായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രഭാഷണവേദികളിൽ സജീവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോടുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയവിയോജിപ്പുകൾ വിശദീകരിക്കുന്നതായിരുന്നു പല പ്രസംഗങ്ങളും. ആദ്യകാല ഇസ്‌ലാഹീ പണ്ഡിതനും സ്വാതന്ത്യസമര സേനാനിയുമായിരുന്ന പരേതനായ കുറ്റ്യാടി

റഹീം കുറ്റ്യാടി നിര്യാതനായി Read More »

കുറ്റപത്രത്തില്‍ കുരുങ്ങിക്കിടക്കുന്ന വിചാരണത്തടവുകാര്‍

“അനീതിയേക്കാള്‍ ഭംഗിയായി തിരിച്ചറിയപ്പെടുകയും അനുഭവിപ്പിക്കപ്പെടുകയും ചെയ്യുന്ന മറ്റൊന്നും ഈ ലോകത്തിലില്ല”. ചാള്‍സ് ഡിക്കന്‍സ് നോവലിലെ ഒരുകഥാപാത്രം നീതിയെ നിര്‍വ്വചിക്കുന്ന ഈ വാക്കുകളാണ് ‘ദ ഐഡിയ ഓഫ് ജസ്റ്റിസ്’ എന്ന തന്റെ പുസ്തകത്തിന്റെ മുഖവുരയായി അമര്‍ത്യസെന്‍ നല്‍കിയിരിക്കുന്നത്. നീതിയുടെ പ്രാധാന്യം എത്രത്തോളമെന്ന് പറഞ്ഞുവെക്കുന്നുണ്ട് ഈയൊരു ചെറിയ വാചകം. അത് കൊണ്ട് കൂടിയാണ് സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെടും വരെ ഒരാളെ കുറ്റവാളി എന്ന് സംബോധന ചെയ്യരുതെന്ന് നമ്മുടെ നിയമപുസ്തകങ്ങള്‍ പറഞ്ഞുവെച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്. കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുന്നതിന്റെ

കുറ്റപത്രത്തില്‍ കുരുങ്ങിക്കിടക്കുന്ന വിചാരണത്തടവുകാര്‍ Read More »

വർഗീയ ധ്വനിയുള്ള ചോദ്യവുമായി ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പർ

തിരുവനന്തപുരം : വർഗീയ ധ്വനിയുള്ള ചോദ്യം ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത് വിവാദമാവുന്നു. സാക്ഷരതാ മിഷൻ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിലെ രണ്ടാം വർഷ സോഷ്യോളജി ചോദ്യപേപ്പറിലെ ‘ന്യൂനപക്ഷങ്ങൾ ഇൻഡ്യയുടെ അഖണ്ഡതക്ക് ഭീക്ഷണിയാണോ’ എന്ന ചോദ്യമാണ് വിവാദമായിരിക്കുന്നത്. സാക്ഷരത മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. ഉപന്യാസ രൂപത്തിൽ എഴുതേണ്ട എട്ട് മാർക്കിന്റെ ചോദ്യമാണിത്. സിലബസിന്റെ ഭാഗമല്ലാത്തതായിട്ടും ഇത്തരം ചോദ്യങ്ങളിലൂടെ ഉത്തരേന്ത്യയിലെ ചോദ്യപേപ്പറുകളോട് ഇടത് ഗവൺമെന്റിന് കീഴിലെ വിദ്യാഭ്യാസ വകുപ്പ് കിടപിടിക്കുകയാണ് ചെയ്യുന്നത്.

വർഗീയ ധ്വനിയുള്ള ചോദ്യവുമായി ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പർ Read More »

അഖില്‍ ഖുറേഷി: നീതി നിഷേധത്തിന്റെ തനിയാവര്‍ത്തനം

2018 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ 1200 അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരു കത്തയക്കുന്നുണ്ട്. കീഴ് വഴക്കങ്ങളും, നിയമങ്ങളും അട്ടിമറിച്ച് നടന്ന അസാധാരണമായൊരു സ്ഥലംമാറ്റ ഉത്തരവിനെതിരെയായിരുന്നു ഈ പ്രതിഷേധം. ജസ്റ്റിസ് അഖില്‍ ഖുറേഷിയെന്ന ഗുജറാത്ത് ഹൈക്കോടതിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ന്യായാധിപന്‍ പക്ഷേ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുറേഷിയാണ് സെഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും കൂട്ടാളി പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായെ രണ്ടു ദിവസത്തെ

അഖില്‍ ഖുറേഷി: നീതി നിഷേധത്തിന്റെ തനിയാവര്‍ത്തനം Read More »