April 2021

പകുതിയും കഴിഞ്ഞു ഇനി പകുതിയും കഴിയും

റമദാന്‍, നീ ക്വുര്‍ആനിന്റെ മാസം. നീ വ്രതാനുഷ്ഠാനത്തിന്റെ മാസം. നീ പാപമോചനത്തിന്റെ മാസം. നീ ആത്മവിശുദ്ധിയുടെ മാസം. നീ സ്വഭാവ സംസ്‌കരണത്തിന്റെ മാസം. നീ പുണ്യസമൃദ്ധ മാസം. നിന്റെ ഓരോ പകലിലും രാവിലും എത്രയെത്ര ദാസീദാസന്മാരാണ് അല്ലാഹുവിന്റെ ഔദാര്യത്താല്‍ നരകമുക്തി നേടി അനുഗൃഹീതരാകുന്നത്! എത്രയെത്ര മുസ്ലിമുകളാണ് ഓരോ രാവും പകലും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ച് സായൂജ്യമടയുന്നത്! റമദാനിന്റെ പകുതിയും വിടപറഞ്ഞിരിക്കുന്നു. നന്മകളില്‍ നിന്നും നമുക്കൊരുപാട് വാരിക്കോരിത്തന്നാണ് വിടപറഞ്ഞിട്ടുള്ളത്. ഇനിയുള്ളത് പകുതി മാത്രം! സ്വര്‍ഗ്ഗകവാടം ഇപ്പൊഴും തുറന്നിരിക്കുന്നുണ്ട്. […]

പകുതിയും കഴിഞ്ഞു ഇനി പകുതിയും കഴിയും Read More »

നീതി ക്വാറന്റീനിലാണ്

പി പി ഇ കിറ്റ് ധരിച്ചു പുറത്തിറങ്ങിനോക്കി ഇന്നൊന്ന് നീതി. കണ്ണുകെട്ടാറുള്ള തുണിയോടു നീതിയായ് കറുത്ത പി പി ഇ കിറ്റ്. കൂർത്ത നോട്ടങ്ങൾ ബുർഖയെ ഓർമിപ്പിച്ചപ്പോൾ സി എ എ ഓർമവന്നു. കഴുത്തിന് മുകളിലുള്ളതെല്ലാം ഊരിയെറിഞ്ഞു മതേതരനായി തലയുയർത്തി നടക്കുമ്പോൾ മാസ്ക്കിടാതെ നടക്കുന്ന അനീതി പിറകിലൂടെ വന്ന് മാസ്‌ക്കെവിടെയെന്നൊരടി! നീതി ഓടി, കിതച്ച് ശ്വാസം കിട്ടാൻ ക്യൂവിലായി. ശ്വാസം കിട്ടാതെ നീലിച്ച നീതി മാറിയ നിറത്തിന്റെ ചേലാൽ സവർണ വരികൾക്കു തീണ്ടാപാടകലെ അവർണ വരിയിൽ നിന്ന്

നീതി ക്വാറന്റീനിലാണ് Read More »

നീതിയെ തടവിലിട്ട്‌ രാജ്യസ്നേഹികളാവുക!

വീഴുമ്പോൾ താടിയെല്ലു പൊട്ടണം. മിണ്ടാൻ കഴിയാതെ ഉണ്ണാൻ കഴിയാതെ ഇനിയും വീഴല്ലെയെന്നാർദ്രമായ് കൊഞ്ചുന്ന കെട്ടുകളൂരാതെ അപ്പുറത്തെ മുറിയിൽ ഒരിറ്റു ശ്വാസമന്വേഷിച്ചു പോവേണ്ടതില്ലാതെ കിടക്കാൻ കഴിയണം. ഒന്നും ചെയ്യേണ്ടതില്ലാത്ത ഈ സമാധാനത്തിനെ നാടെന്നു വിളിക്കാൻ കഴിയണം. രാജ്യസ്നേഹത്തിനിവിടെ സ്വന്തം വിസർജ്യത്തിന്റെ മണമായിരുന്നില്ലെന്ന ഓർമകളില്ലാതെ കഴിയണം. ചങ്ങലകളാവണം നമുക്കിന്നു മോടി.

നീതിയെ തടവിലിട്ട്‌ രാജ്യസ്നേഹികളാവുക! Read More »

മുഹമ്മദ്‌ അബ്ദുർറഹ്‌മാന്റെ ഓർമകളുണർത്തിഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനത്തിന്റെ നൂറാം വാർഷികം

ഒറ്റപ്പാലം: കെ. പി. സി. സി. രൂപീകരണത്തിന്‌ നിമിത്തമായി മാറിയ, 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്ത്‌ ഭാരതപ്പുഴയുടെ തീരത്ത്‌ ‌നടന്ന ഒന്നാമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്‌ ഒരു നൂറ്റാണ്ട്‌ തികയുന്നു. സമ്മേളനത്തിന്റെ ചരിത്രം നൂറാം വാർഷികത്തോടനുബന്ധിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ സജീവ ചർച്ചകൾക്ക്‌ വിധേയമാകുന്നുണ്ട്‌. ആനീ ബസെന്റിന്റെ ഹോം റൂൾ ലീഗിന്‌ മലബാറിൽ ഉണ്ടായ അനുരണനങ്ങൾ ആയിരുന്നു കേരളത്തിൽ സംഘടിത ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കം. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയും എം. പി. നാരായണമേനോനും ആണ്‌

മുഹമ്മദ്‌ അബ്ദുർറഹ്‌മാന്റെ ഓർമകളുണർത്തിഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനത്തിന്റെ നൂറാം വാർഷികം Read More »

ദിനങ്ങള്‍ നമ്മെ ശ്രദ്ധിക്കാതെ വേഗതയിലാണ്

“കഴിഞ്ഞുപോയ പാപങ്ങളെയോര്‍ത്ത് കണ്ണീരണിയുക, പാപങ്ങളില്‍ വീണുപോകുമൊ എന്ന ജാഗ്രതയിലാകുക, ചീത്തസഹചാരികളില്‍ നിന്ന് മാറിനില്‍ക്കുക, നല്ലകൂട്ടുകാരുമായി ബന്ധം സ്ഥാപിക്കുക… പശ്ചാത്താപഹൃദയം കൈമുതലായുള്ള ഒരാളുടെ ഗുണങ്ങളാണ് ഇവയൊക്കെ.” അബൂ അലി ശക്വീക്വ് അല്‍ അസ്ദിയുടെ വാക്കുകളാണിത്. റമദാൻ പശ്ചാത്താപത്തിൻ്റെ മാസമാണ്. ജീവിതയാത്രയിൽ വന്നുചേർന്ന എത്രയോ പാപങ്ങൾ വിശ്വാസികളെന്ന നിലയ്ക്ക് നമ്മെ അലോസരപ്പെടുത്താറുണ്ട്. അല്ലാഹുവിനോടുള്ള സ്നേഹവും അവൻ്റെ നിഷ്കൃഷ്ടമായ വിചാരണയോടുള്ള പേടിയുമാണ് പ്രസ്തുത ഹൃദയവ്യഥയ്ക്കുള്ള ഹേതു. നമ്മളൊക്കെ, റബ്ബിൻ്റെ കൽപനാ നിർദ്ദേശങ്ങളെ സ്വീകരിച്ചു പ്രവർത്തിക്കാൻ കൽപ്പിക്കപ്പെട്ടവരാണല്ലൊ. ദിനേന കാരുണ്യങ്ങൾ ചൊരിഞ്ഞ് പരിരക്ഷച്ചുപോരുന്ന

ദിനങ്ങള്‍ നമ്മെ ശ്രദ്ധിക്കാതെ വേഗതയിലാണ് Read More »

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു

ഡൽഹി : ഇൻഡ്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു. 96 വയസ് പ്രായമുള്ള അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. 1925 ൽ ഉത്തർപ്രദേശിലെ അസംഗഡിൽ ജനിച്ച വഹീദുദ്ദീൻ ഖാൻ വിശുദ്ധ ക്വുർആൻ പരിഭാഷയടക്കം ഇരുനൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു Read More »

ഡോ. കെ. അബ്ദുറഹിമാൻ അന്തരിച്ചു

അരീക്കോട്: മത- സാമൂഹ്യ- വിദ്യാഭ്യാസ- ആതുര സേവന രംഗത്ത് സംഭാവനകൾ നൽകിയ ഡോ. കെ. അബ്ദുറഹിമാൻ അന്തരിച്ചു. കെ.എൻ.എം. മർക്കസുദ്ദ’ അവ ട്രഷറർ, കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള കെയർഹോം ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പ്രബോധന കൂട്ടായ്മയായ നിച്ച് ഓഫ് ട്രൂത്ത്, ആരോഗ്യ- ജീവകാരുണ്യ രംഗത്ത് പവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, ഐ.എം.ബി, വിദ്യാഭ്യാസ സ്ഥാപനങ്ങളായ നോബിൾ സ്‌കൂൾ, എയ്സ് പബ്ലിക് സ്കൂൾ എന്നിവയുടെ തുടക്കാരിലൊരാളായിരുന്നു.

ഡോ. കെ. അബ്ദുറഹിമാൻ അന്തരിച്ചു Read More »

വരൂ, ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ

നില്‍ക്കൂ, ഇത് ദൈവിക വചനങ്ങളാണ്. ഇതില്‍ ഹുദയുണ്ട്. ശാന്തിയുണ്ട്. ക്ഷമയുണ്ട്. ഇതിലെ ഓരോ അക്ഷരങ്ങളും അതിമനോഹരമായി പാരായണം ചെയ്തുകൊണ്ടിരിക്കുക. ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ. തീര്‍ച്ചയായും ഇത് ആശ്വാസദായകമാണ്! ഭക്തിയാദരം, ആലോചനാപൂര്‍വ്വം നീയീ ഗ്രന്ഥത്തെ ചേര്‍ത്തുപിടിക്കുക, ഹൃദയം വെളുപ്പിക്കുന്ന എത്രയെത്ര സാരമുത്തുകളാണിതിലെന്നൊ! ഇരുളുകള്‍ മുഴുവന്‍ വിപാടനം ചെയ്ത ദൈവികസന്ദേശമാണ് ഈ ഗ്രന്ഥം; ഇതിന്റെ മുന്നില്‍ ഇരുളുകള്‍ക്കു ഇനിയും വളരാനാകില്ല. സഹോദരാ, ക്വുര്‍ആന്‍ പാരായണം ചെയ്‌തോളൂ, നിനക്ക് ലഭിക്കുന്ന ബഹുമതിയാണത്. സുലഭമായ നന്മകളാണ് അതുവഴി ലഭിക്കാനാകുന്നത്. പ്രിയപ്പെട്ടവരേ, ഇത്

വരൂ, ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ Read More »

റമദാന്‍, നിന്നെ വരവേല്‍ക്കാന്‍ വെമ്പലുമായ്‌

റമദാനമ്പിളി തൊട്ടകലത്തുണ്ട്. കൈനിറയെ സമ്മാനങ്ങളുമായി, പ്രിയപ്പെട്ട ഒരു അഥിതിയെപ്പോലെ പുറപ്പാടിനൊരുങ്ങി നിൽക്കുകയാണ് ഹിലാൽ. ഹൃദയപൂർവ്വം അതിനെ സ്വീകരിക്കാനുള്ള ആനന്ദത്തിലാണ് വിശ്വാസീലോകം മുഴുവൻ. സത്യത്തിൽ, റമദാനിൻ്റെ ബാലചന്ദ്രൻ പുഞ്ചിരിതൂകിയെത്തുന്നത് ആകാശമണ്ഡലത്തിലല്ല; ഓരോ വിശ്വാസിയുടെയും മനോമണ്ഡലത്തിലാണ്. അതുകൊണ്ടാണ് അവർ മനസ്സറിഞ്ഞ് പടച്ചവനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നത്: “അല്ലാഹുവേ, ഈ ഹിലാലിനെ ഞങ്ങള്‍ക്ക് നീ ഗുണകരവും ഐശ്വര്യപൂര്‍ണ്ണവുമാക്കണേ. സുരക്ഷയും ഇസ്‌ലാമും ഞങ്ങള്‍ക്ക് നീ ലഭ്യമാക്കണേ. ഹിലാൽ! എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.” പ്രിയപ്പെട്ടവരേ, വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഇതിനകം നാമെന്തൊക്കെ ചെയ്തു കഴിഞ്ഞു?

റമദാന്‍, നിന്നെ വരവേല്‍ക്കാന്‍ വെമ്പലുമായ്‌ Read More »

പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു

കോഴിക്കോട് :ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അസി.അമീറും മുൻ കേരള അമീറുമായ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു . വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന-ദേശീയ രംഗത്ത് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ‘വിഷൻ 2016’ പദ്ധതിയുടെ ഡയറക്ടറായിരുന്നു.

പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു Read More »