March 2021

നാം സ്ഥാനാര്‍ത്ഥികള്‍ നമ്മുടെ വോട്ടിലാണ് നമ്മുടെ വിജയം

ജനിച്ചുവീണ ദിനം മുതല്‍ മനുഷ്യന്‍ സ്ഥാനാര്‍ത്ഥിയാണ്. വിവേകം വെച്ചേടം മുതല്‍ അവന്‍ തെരഞ്ഞെടുപ്പിലും മത്സരത്തിലുമാണ്. ഏത് സ്ഥാനത്തിനുവേണ്ടിയാണ് മത്സരിക്കുന്നത് എന്നറിയുക, ആരോടാണ് മത്സരിക്കുന്നത് എന്ന് മനസ്സിലാക്കുക, മത്സരത്തിനുവേണ്ടതെല്ലാം കരുതുക, വിജയത്തിനായി അധ്വാനത്തില്‍ മുഴുകുക, പിഴവുകളും പഴുതുകളുമടച്ച് ശ്രദ്ധപൂര്‍വ്വം പൊരുതുക, പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ ജാഗ്രതയോടെ കഴിയുക, കഴിവുകളെ മാത്രം ആശ്രയിക്കാതെ കഴിവുകള്‍ നല്‍കിയ സ്രഷ്ടാവില്‍ നിന്ന് ഉതവി ലഭിക്കാനുള്ള പ്രാര്‍ത്ഥനയില്‍ നിരതനാകുക. ഒരു സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽ വരേണ്ട മൗലികമായ കാര്യങ്ങളാണ് ഇവയെല്ലാം. ദുനിയാവ് മുഅ്മിനിന്ന് മത്സരഭൂമിയാണ്. അവന്‍ തനിക്ക് […]

നാം സ്ഥാനാര്‍ത്ഥികള്‍ നമ്മുടെ വോട്ടിലാണ് നമ്മുടെ വിജയം Read More »

സുഖമായുറങ്ങാൻ സുഖമായുണരാൻ

താക്കോല്‍ കൈകളില്‍ത്തന്നെയുണ്ടായിട്ടും സന്തോഷത്തിന്റെ വാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്നവരാണ് ഏറെയും! ആത്മസംതൃപിതിയാണ് സന്തോഷത്തിന്റെ താക്കോല്‍. ലഭ്യമായ ജീവിത വിഭവങ്ങളില്‍ എന്റെ മനസ്സിന് സംതൃപ്തിയുണ്ടൊ? എങ്കില്‍ ഞാനാണ് സൗഭാഗ്യവാന്‍! എത്ര കിട്ടിയാലും ‘പോരാ’ എന്ന മനസ്സുള്ളവന്‍ ചങ്ങലയ്ക്കിട്ട അടിമയാണ്. ‘എനിക്കെത്രയോ കിട്ടിയിരിക്കുന്നൂ’ എന്ന് ആശ്വസിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍! നിലവിലുള്ളതില്‍ സന്തുഷ്ടി കാണിക്കാത്തവന് വന്നുകിട്ടുന്നതിലൊന്നിലും സന്തുഷ്ടി കാണിക്കാനാകില്ല. ജീവിതത്തില്‍ അല്‍പമേ നേടാനായിട്ടുള്ളൂ എന്നത് നിരാശയാണ്, അല്‍പമെങ്കിലും നേടാനായിട്ടുണ്ട് എന്നതാണ് സമ്പന്നത! കിട്ടിയ ജീവിത വിഭവങ്ങളെത്രയോ ആകട്ടെ, അവയില്‍ ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്നവനാണ്, മുഖത്ത്

സുഖമായുറങ്ങാൻ സുഖമായുണരാൻ Read More »

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍

ഒരു അറബിക്കവിതാശകലം ഓര്‍മ്മവരുന്നു. ‘ഒരു മനുഷ്യന് രണ്ടു പാതിയേ ഉള്ളൂ; ഒന്ന്: അവന്റെ ഹൃദയം രണ്ട്: അവന്റെ നാവ് അവരണ്ടും രക്തമാംസാദികളാല്‍ ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന് മാത്രം!’ നാവ് മഹത്തായ ദൈവാനുഗ്രഹമാണ്. മനുഷ്യാവയവങ്ങളില്‍ വളരെ ചെറിയൊരു സൃഷ്ടി. ആകാരം ചെറുതാകാം, പക്ഷെ നാവിന്റെ ആഡ്യത്വം വലുതാണ്. രണ്ട് ദൗത്യങ്ങളെ നാവ് സ്വീകരിച്ചിട്ടുണ്ട്; സംസാരവും നിശ്ശബ്ദതയും. അംറ്ബ്‌നുല്‍ ആസ്വ്(റ) പറയുകയുണ്ടായി: സംസാരം മരുന്നുപോലെയാണ്: അളവില്‍ ഉപയോഗിക്കുമ്പോഴാണ് അത് ഫലപ്രദമായിത്തീരുന്നത്.അധികമായാല്‍ അത് നിന്നെ നശിപ്പിച്ചേക്കും. കാലുപിഴച്ചാല്‍ വീണുപോകുകയേയുളളൂ, വീണ്ടും എഴുന്നേല്‍ക്കാനായേക്കാം. നാവു പിഴച്ചാല്‍

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍ Read More »

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു

സ്കൂൾ/കോളജ്‌ അധ്യയനത്തെ ബാധിക്കാത്ത സഹവാസ ക്യാമ്പുകൾ വഴി പുരോഗമിക്കുന്ന ചതുർവർഷ സൗജന്യ ഇസ്‌ലാമിക പഠന-പരിശീലന പദ്ധതിയിലേക്ക്‌ ബൗദ്ധിക മികവും ഇസ്‌ലാമികാവേശവുമുള്ള ആൺകുട്ടികളിൽ നിന്ന് (പ്രായപരിധി 17-21) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകരിൽ നിന്ന്‌ അഭിരുചി പരീക്ഷയും അഭിമുഖവും വഴി 25 പേർക്കാണ്‌‌ പ്രോഗ്രാമിലേക്ക്‌ അഡ്മിഷൻ നൽകുക. Intensive Programme in Integrated Islamic Studies, Language & Leadership എന്ന പേരിൽ വളവന്നൂരിലെ ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ്‌ ആൻഡ്‌ റീസേർച്ച്‌ ആണ്‌ പ്രോഗ്രാം‌ സംഘടിപ്പിക്കുന്നത്‌. ചെറിയമുണ്ടം ചെയർ

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു Read More »

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക

നിരാശയോടൊപ്പം ജീവിതമില്ല. ജീവിക്കുന്നവനില്‍ നിരാശ കാണില്ല. മനസ്സിന്റെ ആത്മഹൂതിയാണ് നിരാശ എന്നൊരു ചൊല്ലുണ്ട്. വേദനകളെത്ര വേണേലും സഹിക്കാനാകും. നിരാശയെ ഒരു നിമിഷം പോലും സഹിക്കുക സാധ്യമല്ല. ജീവിതത്തെ നേരിടാന്‍ കഴിയാത്ത ദുര്‍ബ്ബലന്റെ യാത്രാവഴിയാണ് നിരാശ. മനുഷ്യര്‍ ജീവിതത്തില്‍ പലവട്ടം കൊല്ലപ്പെടുന്നുണ്ട്; നിരാശയാണ് അതിന്റെയൊക്കെ ഘാതകന്‍! നിരാശയെക്കൊല്ലാന്‍ ഒരേയൊരു ആയുധമേയുള്ളൂ; പ്രതീക്ഷ! അതിന് മൂര്‍ച്ചകൂട്ടുന്നവനാണ് വിവേകി. ജീവിതത്തോട് നിരാശ തോന്നുമ്പോള്‍ ഒരു പനിനീര്‍പൂവിലേക്ക് നോക്കുക എന്നൊരു സാഹിത്യശകലം വായിച്ചതായോര്‍ക്കുന്നു. മുള്ളുകള്‍ നിറഞ്ഞ തണ്ടില്‍ എത്ര പുഞ്ചിരിയോടെയാണ് അതിന്റെ നില്‍പ്‌!

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക Read More »