February 2021

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത്

കവിളില്‍ മുത്തം തന്ന് സ്‌കൂള്‍ വാനിലേക്ക് ഓടിക്കയറുമ്പോള്‍ ഫൈഹമോള്‍ എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു. ഓഫീസിലേക്ക് ബാഗെടുത്തിറങ്ങുമ്പോള്‍ ഭാര്യ സൈനു പുഞ്ചിരിതൂകി മുന്നിലുണ്ടായിരുന്നു. ഗേറ്റിനു മുന്നിലൂടെ, ‘ഓഫീസിലേക്കാണല്ലെ’, എന്ന് ചോദിച്ച് മാധവേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് കടന്നു പോയി. സലീമും സുധാകരനും പിന്നെ മീന്‍കാരന്‍ മൂസയും വേറെ പലരും. ബസ് കാത്തുനില്‍ക്കുമ്പോള്‍ അടുത്തു വന്ന് കുശലാന്വേഷണം നടത്തി; എല്ലാവരുടെ മുഖത്തും പുഞ്ചിരി. ഓഫീസില്‍ ജോലിത്തിരക്കിനിടയിലും സഹപ്രവര്‍ത്തകര്‍ ആരും പുഞ്ചിരിക്കാന്‍ മറക്കുന്നേയില്ല! പക്ഷെ, ഒരാള്‍, ഒരാള്‍ മാത്രം എന്നെ നോക്കി പുഞ്ചിരിതൂകുന്നേയില്ല; കണ്ണാടിയിലെ […]

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത് Read More »

മൗനത്തെ ഭയക്കുന്നവരോട്‌

എന്റെ മൗനത്തെക്കൊല്ലാന്‍ വേണ്ടിയൊ പടയുമായ് വന്നു നില്‍ക്കുന്നൂ മുന്നില്‍, നിങ്ങള്‍ക്കിതിന്തേ പറ്റീ! ആയിരം മുഷ്ടിക്കൊത്ത് പൊങ്ങുന്ന മുദ്രാവാക്യ ക്കാറ്റിനെ പേടിക്കാത്ത നിങ്ങള്‍ക്കോ മൗനം ഭീതി! ഇത്തിരി നേരം ഞാനീ വല്മീകതല്പം പൂകി മൗനിയായിരിക്കുവാന്‍ നിനച്ചൂ, നിങ്ങള്‍ക്കതില്‍, ആയിരം നാവില്‍ നിന്നു മുതിരും വാക്കായ്, ചങ്കില്‍ കൊള്ളുന്നൊരൂക്കായ് തോന്നില്‍ ഞാനെന്തിനപരാധി! വാക്കിനേക്കാളും മൂര്‍ത്ത മൂര്‍ച്ചയേറുമീ മൗനം സ്വേച്ഛാധിപതികളെ യൊക്കെയും വിറപ്പിച്ച, ചരിത്രം നിങ്ങള്‍ക്കുള്ളില്‍ അലയ്ക്കുന്നുണ്ടാം, പട- പ്പുറപ്പാടിതാ ഭീതി കൊണ്ടുതന്നെയൊ കഷ്ടം! എന്റെ മൗനത്തെക്കൊല്ലാ മെന്നാലുമൊരു നൂറു മൗനികള്‍

മൗനത്തെ ഭയക്കുന്നവരോട്‌ Read More »

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട്

അബൂനുവാസിന്റെ പ്രസിദ്ധമായ ഈരടികളുണ്ട്; “രക്ഷിതാവേ, എന്റെ പാപങ്ങള്‍ അധികരിച്ചിട്ടുണ്ട്. നിന്റെ ക്ഷമ എത്രയോ മികച്ചതാണെന്ന് എനിക്കറിയാം. സദ് വൃത്തര്‍ മാത്രമേ നിന്നെ പ്രതീക്ഷിച്ചുവരാവൂ. എങ്കില്‍ പാപികള്‍ക്ക് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കാന്‍ മറ്റാരാണുള്ളത്? വിനയപൂര്‍വ്വം ഞാന്‍ നിന്നോടു തേടുകയാണ്. എന്റെ കരങ്ങള്‍ നീ തട്ടിമാറ്റിയാല്‍ പിന്നെയാരുണ്ട് എനിക്ക് കരുണപകരാനായി? നിന്നിലേക്കുള്ള എന്റെ ഏക കൈമുതല്‍, ഞാനൊരു മുസ്ലിമാണെന്നതു കൊണ്ടുതന്നെ, ഭംഗിയാര്‍ന്ന നിന്റെ ക്ഷമയിലുള്ള പ്രതീക്ഷ മാത്രമാണ്! പ്രിയപ്പെട്ടവരെ, പാപം ചെയ്യാത്ത മനുഷ്യരില്ല. കഴുകിയാല്‍ മായാത്ത പാപവുമില്ല. പൊടിപടലങ്ങള്‍ നിറഞ്ഞ നിരത്താണ്

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട് Read More »

മുല്ലയായ് മുകിലായ് വാർമഴവില്ലായ്

ഭൂമിയെ മുഴുവനും കൈപ്പിടിക്കുള്ളില്‍ തീര്‍ക്കും ഭാവമായിരുന്നെന്‍റെ നില്‍പ്പിലും നടപ്പിലും അതിനാണഹോരാത്രം വിയര്‍പ്പില്‍ കുളിച്ചതും അവയെപ്പുല്‍കാന്‍തന്നെ ധൃതിയില്‍ ചലിച്ചതും പലതും കിട്ടി, എങ്കില്‍ പലതും കൈവിട്ടുപോയ് ചിലതിന്നരികത്തേക്കെത്തുവാനിന്നും വയ്യ ജീവിതം ആഹ്ലാദത്തിന്‍ തേരിലേറുവാനത്രെ ഈവിധമധ്വാനിച്ചു, കാര്യമെ,ന്തഴല്‍മാത്രം! തൃപ്തമല്ലൊന്നും വേണമിനിയും, കൂടെക്കൂടെ; ഹൃത്തിലെ മോഹത്തിര ആഞ്ഞടിക്കുന്നൂ നിത്യം! സംസാര സമുദ്രത്തിലെത്രയൂളിയിട്ടാലും സര്‍വതും വലയിട്ടുപിടിക്കാന്‍ നമുക്കാക! എന്നു ഞാനറിയുമീ സത്യ,മന്നാണീ മണ്ണില്‍ മന്നനുമരയനുമൊന്നെന്ന ബോധംവരൂ, സമ്പത്തിന്‍ നികുഞ്ജത്തില്‍ കയ്യിട്ടുവാരിക്കൂട്ടാന്‍ വെമ്പുമെന്‍മനസ്സിനെ പിടിച്ചു കെട്ടാന്‍ പറ്റൂ മാനവമൂല്യങ്ങളില്‍ മാലിന്യം കലര്‍ത്തുമെന്‍ മനസ്സില്‍ കുടികൊള്ളുമഹങ്കാരങ്ങള്‍

മുല്ലയായ് മുകിലായ് വാർമഴവില്ലായ് Read More »

ദിക്റിനാൽ നനവാർന്ന നാവുകൾ

കടലിരമ്പുന്നതും കാറ്റു മൂളുന്നതും കിളികള്‍ പാടുന്നതും അരുവി മൊഴിയുന്നതും അല്ലാഹുവിന്റെ കീര്‍ത്തനങ്ങളാണ്. “ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു” (അന്നൂര്‍/41) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രകീർത്തനങ്ങൾ മനസ്സിൻ്റെ പ്രകാശമാണ്. നന്ദിയുടെ പ്രകടനമാണ്. സൃഷ്ടികർത്താവിനോടുള്ള വിധേയത്വത്തിൻ്റെ മൂർത്തരൂപമാണ്. പ്രകീർത്തനങ്ങൾ പ്രാർത്ഥനയാണ്. പ്രതീക്ഷയാണ്. ഹൃദയശാന്തിയേകുന്ന ഔഷധമാണ്. പവിത്രമായ അമലാണ് ദിക്ർ. മുഅ്മിനിലെ വിശുദ്ധമായൊരു കർമ്മം. അടിമകളിൽ നിന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആരാധന. അബുദ്ദർദാഅ്(റ) നിവേദനം ചെയ്യുന്ന ഒരു പ്രവാചക മൊഴിയുണ്ട്.

ദിക്റിനാൽ നനവാർന്ന നാവുകൾ Read More »

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം

മാപ്പിള ചരിത്ര ശേഖരണവും സൂക്ഷിപ്പുമെല്ലാം ഒരു വികാരവും ദൗത്യവുമാക്കിയ ആളാണ് അബ്ദുർറഹ്‌മാൻ മങ്ങാട്. അറബിക്, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂർവ്വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളിൽ താൽപര്യമുള്ളവരുടെ മുഖ്യ അവലംബമാണ്. ഫാറൂഖ് കോളേജിനടുത്തുള്ള കക്കോവിലെ വീട്ടിലിരുന്ന് ചരിത്രത്തിൻ്റെ സഹയാത്രികൻ എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങൾ, അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ, ആശങ്കകൾ എന്നിവ മില്ലി റിപ്പോർട്ടിനോട് പങ്ക് വെക്കുകയാണ് അബ്ദുർറഹ്‌മാൻ മങ്ങാട്. • താങ്കളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ പറ്റി സംസാരിച്ച് നമ്മുടെ

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം Read More »

പ്രഫ. ഡി. എൻ. ഝാ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രാചീന- മധ്യകാല ഇൻഡ്യാ ചരിത്ര പണ്ഡിതനും ഡൽഹി സർവകലാശാലയിലെ ചരിത്ര വിഭാഗം മുൻ തലവനുമായ ദ്വജേന്ദ്ര നാരായന്‍ ഝാ (പ്രഫ. ഡി.എൻ. ഝാ) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചരിത്രത്തിൻ്റെ വർഗീയ വൽക്കരണത്തിനെതിരെ നിലപാട് സ്വീകരിച്ച ഡി.എൻ. ഝാ ഇൻഡ്യാ ചരിത്രത്തെ ഹിന്ദു – മുസ് ലിം കാലഗണനയിൽ തരംതിരിക്കുന്നതിനെ ശക്തമായി എതിർത്തു. ദി മിത്ത് ഓഫ് ദി ഹോളി കൗ, ബ്രാഹ്മണിക്കല്‍ ഇൻടോളറന്‍സ് ഇന്‍ ഏര്‍ലി ഇൻഡ്യ, ഇൻടോളറന്‍സ് ആന്റ് ഹിസ്റ്ററി,

പ്രഫ. ഡി. എൻ. ഝാ അന്തരിച്ചു Read More »

ഘടികാരങ്ങൾ മാറുന്നില്ല

ഘടികാരത്തിലെ സൂചികള്‍ക്ക് സഞ്ചരിച്ച സമയത്തിലൂടെത്തന്നെ സഞ്ചരിക്കാനാകും. പക്ഷെ, നമ്മുടെ ജീവിതത്തിന് കടന്നു പോയ സമയത്തിലൂടെ വീണ്ടും സഞ്ചരിക്കുക സാധ്യമല്ല. സമയം നഷ്ടപ്പെടുക എന്നാല്‍ ആയുസ്സ് നഷ്ടപ്പെടുക എന്നാണര്‍ത്ഥം. നഷ്ടപ്പെട്ട ജീവിത സമയങ്ങള്‍ എത്ര ഖേദിച്ചാലും തിരിച്ചു കിട്ടില്ല. സമയമാണ് ജീവിതത്തിൻ്റെ അടിസ്ഥാന പ്രതലം. ഓരോവർഷവും കലണ്ടറുകളാണ് നാം മാറ്റുന്നത്. കാലമെത്രയായി നമ്മുടെ ചുമരുകളിൽ ഒരേ ഘടികാരം തന്നെ തൂങ്ങുന്നു! അതെ, സമയസൂചികയെ നാം മാറ്റേണ്ടതില്ല എന്നർത്ഥം! ദിവസം നീങ്ങുന്നതിനേക്കാൾ ജാഗ്രതയോടെ കാണേണ്ടത് സമയത്തിൻ്റെ പോക്കിനെയാണ്.കാറ്റിനേക്കാൾ സുതാര്യവും വേഗവുമാണ്

ഘടികാരങ്ങൾ മാറുന്നില്ല Read More »

ജബലുന്നൂർ ഒരു മല മാത്രമല്ല

പ്രകാശഗിരിയുടെ ഗഹ്വരത്തിലായിരുന്നു അങ്ങ് ഒറ്റക്കിരുന്ന് ദിക്റുകൾ ചൊല്ലിയത് തിരിച്ചിറങ്ങുമ്പോൾ കയ്യിൽ ഒരു ദീപികയുണ്ടായിരുന്നു! ലോകത്തിനു വെട്ടമാകാന്‍ പ്രപഞ്ചനാഥന്‍ കൈകളിലേകിയ അനര്‍ഘ പ്രകാശധാര! അറിവ് ആ ഗുഹയില്‍ നിന്നാണ് ചാലിട്ടൊഴുകിയതും ഇംറഇല്‍ഖൈസിന്റേയും ത്വറഫയുടേയും അന്തറയുടേയുമൊക്കെ മണ്ണില്‍ കാവ്യശീലുകളേക്കാള്‍ ചന്തമുള്ള അരുവികള്‍ തീര്‍ത്തതും! മരുഭൂമിയും ഒട്ടകവും മുള്‍ച്ചെടികളും മാത്രം ജീവിതത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുമ്പോഴായിരുന്നു ‘നീ വായിക്കുക’ എന്ന പുതിയ ചക്രവാളം തുറന്നുവന്നത്. ആരും ആദ്യം പകച്ചു നില്‍ക്കുന്നത് ‘നീ വായിക്കുക’ എന്ന ആജ്ഞക്കു മുമ്പില്‍ത്തന്നെയാണ്! പേനയും കടലാസും വായനയും എനിക്കും

ജബലുന്നൂർ ഒരു മല മാത്രമല്ല Read More »