January 2021

ഹിന്ദുത്വമാണ്‌ ഗാന്ധിയെ കൊന്നത്

ഹിന്ദു-മുസ്‌ലിം മൈത്രി എന്നത് ഗാന്ധിയുടെ ഒരു തത്വമായിരിന്നുവെങ്കിലും അതൊരു വികാരമായി തീക്ഷ്ണരൂക്ഷത പ്രാപിച്ചത് 1947ന് ശേഷമാണ്. അധിനിവേശ ശക്തികൾ നിർമിച്ചുവെച്ച ഇരുട്ടിന്റെ മഹാഗഹനത വകഞ്ഞ് 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ അരുണകിരണങ്ങൾ ഉദിക്കാൻ തുടങ്ങിയപ്പോൾ ഗാന്ധി പക്ഷേ പ്രസ്തുത സ്വാതന്ത്ര്യത്തിൽ സംതൃപ്തനായിരുന്നില്ല. ഇൻഡ്യാ വിഭജനവും അതുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ കലാപങ്ങളുമായിരുന്നു സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ ‘ഐക്കൺ’ ആയി മാറിയ അദ്ദേഹത്തിന് ചർമം രോമഹർഷം പൂണ്ടു നിൽക്കേണ്ട ആ ദിനങ്ങളിൽ ഖേദചിന്തകളിൽ മുഴുകി കണ്ണുനനച്ച് നടക്കേണ്ടി വന്നത്. ലോകചരിത്രത്തിലെ […]

ഹിന്ദുത്വമാണ്‌ ഗാന്ധിയെ കൊന്നത് Read More »

മധുരവും മനോഹാരിതയുമുളള ദുനിയാവിൽ

ദുനിയാവിലെ ജീവിതം ശാശ്വതമല്ല. മടങ്ങിപ്പോക്കിന് ഒരുങ്ങേണ്ടവരാണ് സര്‍വ്വരും. പരലോക ജീവിതമാണ് ശാശ്വതം. അവിടേക്കുള്ള വിഭവമൊരുക്കാനുള്ള കൃഷിയിടത്തിലാണ് നാമുള്ളത്. മരണം ഏതു സമയത്തും വന്നെത്താം. ഏതു വിധേനയും സംഭവിക്കാം. മരിക്കാന്‍ രോഗം വരണമെന്നില്ല. മരണരുചി അനുഭവിക്കാതെ ആരുമില്ല. ഖുര്‍ആന്‍ പറഞ്ഞില്ലെ: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്.” (ആലുഇംറാന്‍: 185) “സ്വന്തത്തെ സദാ വിചാരണ ചെയ്യുകയും, മരണാന്തര ജീവിത്തിലേക്കായി അധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍” (തിർമിദി) എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. “ജീവത സുഖങ്ങളെ അവസാനിപ്പിക്കുന്ന മരണത്തെ കുറിച്ച് ധാരാളം ഓര്‍ക്കുവീന്‍” (തിർമിദി)

മധുരവും മനോഹാരിതയുമുളള ദുനിയാവിൽ Read More »

സമകാലിക മുസ്‌ലിം സംവാദങ്ങൾ; പതിനഞ്ചോളം പ്രമേയങ്ങൾ പ്രസിദ്ധീകരിച്ച് മുജാഹിദ് യുവജന പ്രസ്ഥാനം

കോഴിക്കോട്: സമകാലിക മുസ്‌ലിം ലോകം, പ്രശ്നങ്ങൾ, സംഭവങ്ങൾ, സംവാദങ്ങൾ എന്നിവയെല്ലാം മുൻനിർത്തി പതിനഞ്ചോളം പ്രമേയങ്ങൾ കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ.എസ്.എം. പുറത്തിറക്കി. ലഘു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച പ്രമേയങ്ങൾ കഴിഞ്ഞ ആഴ്ച മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളുടെ മുജാഹിദ് സെന്റർ സന്ദർശനവേളയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്തെ ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങൾ, സവർണ സംവരണം, മുസ്‌ലിം ഐക്യം, സമുദായ മൈത്രി, ഇസ്‌ലാമോഫോബിയ, കക്ഷിരാഷ്ട്രീയ പങ്കാളിത്തം, ഇസ്‌ലാമിസ്റ്റ് വിമർശനങ്ങൾ, ജമാഅത്തെ

സമകാലിക മുസ്‌ലിം സംവാദങ്ങൾ; പതിനഞ്ചോളം പ്രമേയങ്ങൾ പ്രസിദ്ധീകരിച്ച് മുജാഹിദ് യുവജന പ്രസ്ഥാനം Read More »

അവസരങ്ങൾ അല്ലാഹുവിന്റെ അമൂല്യ ദാനങ്ങൾ

വിശ്വാസികള്‍ക്ക് ജീവിതം മുഴുവന്‍ നന്മകള്‍ക്കുള്ള അവസരങ്ങളാണ്. അല്ലാഹുവിനെ കൂടുതല്‍ പഠിക്കാന്‍, അവനിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാന്‍, അവനെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍, അവനില്‍ നിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളെയോര്‍ത്ത് കൃതജ്ഞനാകാന്‍, ആരാധനകളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍, ജീവിത പരീക്ഷണങ്ങളിലെ പാഠമുള്‍ക്കൊള്ളാന്‍, അവിവേകങ്ങള്‍ തിരുത്താന്‍, പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍ . ഖേദം പശ്ചാത്താപമാണ് എന്ന് പ്രവാചക തിരുമേനി അരുളിയിട്ടുണ്ട്. (ഇബ്‌നു മാജ) “പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ് “. (അല്‍ബഖറ: 222) “ആകയാല്‍, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക”. (തഹ്‌രീം: 8) മനുഷ്യ ജീവിതം

അവസരങ്ങൾ അല്ലാഹുവിന്റെ അമൂല്യ ദാനങ്ങൾ Read More »

ഒറ്റമരം

മരുഭൂമിയില്‍ ഒരു ഒറ്റമരം ഒരു പച്ചമരം ഒട്ടകങ്ങളുടെ കാല്‍പാടുകളിലെല്ലാം നിറയെ തണുത്ത ജലമൊഴുകുന്നു മക്കയിലെ കുന്നും മലകളുമെല്ലാം പുതിയൊരു കാറ്റേല്‍ക്കുകയാണ് ചുടുനിണത്തിന്റെ രൂക്ഷഗന്ധമില്ലാത്ത കാറ്റ് മദ്യത്തിന്റെ മണമില്ലാത്ത കാറ്റ് കുത്തഴിഞ്ഞ രതിയുടെ മദിരസ്വേദമില്ലാത്ത കാറ്റ്! ചക്രവാളത്തിലെ ചുവപ്പും കുങ്കുമവുമൊക്കെ നന്മയുടെ തൂവലുകള്‍കൊണ്ട് കറുപ്പും വെളുപ്പും പക്ഷികള്‍ നിറം കൊടുത്തതാണ്. മരുഭൂമിയിലെ ഒറ്റമരത്തില്‍ പച്ചമരത്തില്‍ എല്ലാ കിളികളും ഒന്നിച്ചിരുന്ന് പാടുന്നുണ്ട്. മുമ്പവര്‍ക്ക് ഇരിക്കാന്‍ ശിഖരങ്ങളില്ലായിരുന്നു ഉള്ള മരങ്ങളിലെല്ലാം ദൈവങ്ങള്‍ക്ക് ഉറഞ്ഞുതുള്ളാന്‍ വെയിലില്‍ വെച്ച ഉടുക്കുകളായിരുന്നു അടിയില്‍ ചുവന്ന കണ്ണുകളുമായി

ഒറ്റമരം Read More »

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 99 വർഷം

മലപ്പുറം: 1921ലെ മലബാർ സായുധസമര നായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ സർക്കാർ വെടിവെച്ച്‌ കൊന്നിട്ട്‌ 99 വർഷം. 1922 ജനുവരി 20നാണ്‌ കൊളോണിയൽ ഭരണകൂടം മലപ്പുറം കോട്ടക്കുന്നിനടുത്തുവെച്ച്‌ വാരിയൻകുന്നത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്‌. വെടിവെച്ച്‌ കൊല്ലാൻ എത്തിയ മലബാർ സ്പെഷ്യൽ പൊലീസ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ കണ്ണുകെട്ടി പിന്നിൽ നിന്ന് വെടിവെക്കരുതെന്നും മുന്നിൽ നിന്ന് തനിക്ക്‌ കാണാനാകും വിധം മാറിൽ വെടിവെക്കണമെന്നും ശിക്ഷ നടപ്പിലാക്കും മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിപ്പിച്ച്‌ വാരിയൻകുന്നത്ത്‌ മരണത്തിലും ഇതിഹാസമായി മാറി.

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 99 വർഷം Read More »

ഇസ്‌ലാമിന്റെ ആർത്തവ ദർശനം

പുതുതായി പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രം പശ്ചാത്തലമാക്കി സവർണ ഹിന്ദു ആർത്തവായിത്തം കാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. തിരിഞ്ഞുനോക്കുമ്പോൾ സംസ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി ഏറ്റവും സജീവമായി ചർച്ച ചെയ്ത സ്ത്രീ’പ്രശ്ന’ങ്ങളിൽ ഒന്ന് ആർത്തവം ആണെന്നും കാണാം. ശബരിമലയിലെ ‘ആർത്തവായിത്തം’ മലയാളിയെ അക്ഷരാർത്ഥത്തിൽ ധ്രുവീകരിച്ചു. ഭാരതീയ വര്‍ണാശ്രമധര്‍മത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് അയിത്തം. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരും അധമരുമായി വേര്‍തിരിക്കുന്ന പൈശാചികമായ ജാതിവ്യവസ്ഥ, ‘ശുദ്ധ’ സവര്‍ണ ശരീരങ്ങളെയും ‘അശുദ്ധ’ അവര്‍ണ ശരീരങ്ങളെയും സങ്കല്‍പിക്കുകയും ‘വിശുദ്ധ’ ശരീരങ്ങളെയും ഇടങ്ങളെയും ‘മ്ലേഛ’ ശരീരങ്ങള്‍

ഇസ്‌ലാമിന്റെ ആർത്തവ ദർശനം Read More »

കലപ്പകള്‍ക്ക് കരയാനറിയില്ല

നടന്നു നടന്നു വരണ്ടു കീറിയ കാല്‍പാടങ്ങളില്‍ ജലംനിറയണം, കലപ്പകൾ വഴികീറണം പ്രതീക്ഷയുടെ വിത്തുകളെറിയണം കൊയ്ത്തുല്‍സവത്തിന്‍റെ പാട്ടുശീലുകള്‍ നീട്ടിനീട്ടിപ്പാടണം. കതിരുതേടിയെത്തുന്ന തത്തക്കിളികളുടെ ചുണ്ടില്‍ നെന്മണികളുടെ രുചി പകരണം പുന്നെല്ലരിയുടെ പുത്തരിയുണ്ണാന്‍ അമ്മയോടും അച്ചനോടുമൊപ്പം ഇനിയും ചമ്രംപടിഞ്ഞിരിക്കണം! തിമര്‍ത്തുപെയ്യുന്ന മഞ്ഞും അസ്ഥിപൂളൂന്ന കുളിരും ഇന്നലെ കരയാന്‍ തുടങ്ങിയ മാനവും ഇന്ദ്രപ്രസ്ഥത്തിന്‍റെ ഭരണത്തൂണുകളില്‍ ഒരുവികാരവുമുണ്ടാക്കില്ലെന്നറിയാം! കോര്‍പ്പറേറ്റുകളുടെ പര്യാമ്പറത്തെ കഞ്ഞിക്കലത്തില്‍ വറ്റുപരതുന്ന കാക്കയും കോഴിയും നായയുമൊക്കെ സ്യൂട്ടണിഞ്ഞാണ് പകല്‍വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുന്നത്! ചേറും ചെളിയും കറ്റയും കതിരുമൊക്കെ മണ്ണിനോട് ചേര്‍ന്നിരിക്കുന്നവന്‍റെ മാത്രം മനസ്സാണ് ആകാശം

കലപ്പകള്‍ക്ക് കരയാനറിയില്ല Read More »

ക്വുർആൻ വിമർശനങ്ങൾ ആഴക്കടലിൽ മുങ്ങിപ്പോയ സംവാദം

ശ്രീനാരായണ ഗുരുവിൽ നിന്ന് തുടങ്ങി സഹോദരനയ്യപ്പനിലൂടെ കടന്നുപോകുന്നതായിട്ടാണ് കേരളത്തിലെ യുക്തിവാദി സംഘത്തിൻ്റെ നാൾവഴി പൊതുവെ പറയപ്പെടാറുള്ളത്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ, സഹോദരൻ അയ്യപ്പൻ്റെ ചിന്തകളോ യുക്തിവാദത്തെ നേരിട്ട് സ്വാധീനിക്കുകയോ നിര്‍ണയിക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കാൻ കഴിയും വിധമുള്ള തെളിവുകളൊന്നും കാണുവാൻ സാധിക്കില്ല. ജാതിവ്യവസ്ഥക്കും തീണ്ടലുകള്‍ക്കുമെതിരായ സമരപോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തില്‍ പുരോഗമനപരമായ ചില സമീപനങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവരൊക്കെ മതങ്ങളുടെ ദൗത്യങ്ങളെയും വ്യക്തികളുടെ വിമലീകരണത്തില്‍ മതങ്ങള്‍ക്കുള്ള പങ്കിനെയും അംഗീകരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ കേരളത്തിലുണ്ടായ ജാതിവിരുദ്ധ പരിശ്രമങ്ങളുടെ ഓരം ചേർന്ന്

ക്വുർആൻ വിമർശനങ്ങൾ ആഴക്കടലിൽ മുങ്ങിപ്പോയ സംവാദം Read More »

പുതുവർഷം പുനരാലോചനക്കും പുനഃപരിശോധനക്കും

ഒരു പുതുവർഷത്തിന്റെ ആരംഭ ദിനം എന്ന നിലക്ക് ജനുവരി ഒന്ന് പുതുവത്സര ദിനമായി ആഘോഷിക്കപ്പെടുകയാണ്. കാലങ്ങളായി നമുക്ക് ചുറ്റും നടന്ന് വരുന്ന ഇത്തരത്തിലുള്ള ആഘോഷമാണ് ന്യൂ ഇയർ സെലിബ്രേഷൻ എന്ന പേരിലറിയപ്പെടുന്നത്‌. പ്രതിദിനം 24 മണിക്കൂറുള്ള 365 ദിവസങ്ങൾ നമ്മളിൽ നിന്ന് കൊഴിഞ്ഞു പോയ ഈ ഒരു സാഹചര്യത്തിൽ ആഘോഷങ്ങൾക്കപ്പുറത്ത് ചില വീണ്ടുവിചാരങ്ങളും തിരിഞ്ഞ് നോട്ടങ്ങളുമല്ലെ നമുക്കുണ്ടാവേണ്ടത്? കഴിഞ്ഞ് പോയ വർഷത്തിലെ ഓരോ സെക്കന്റുകളെയും കുറിച്ചുള്ള വിശകലനങ്ങളും തിരിഞ്ഞ് നോട്ടവും വിലയിരുത്തലുകളുമെല്ലാം ജീവനുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ്

പുതുവർഷം പുനരാലോചനക്കും പുനഃപരിശോധനക്കും Read More »