November 2020

നബിചരിത്ര പഠനത്തിന്‌ അവസരമൊരുക്കി ഓൺലൈൻ ക്വിസ്

വളവന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് ആൻഡ് റിസേർച്ചും പ്രൊഫൗണ്ട് റ്റി വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ നബിചരിത്ര ക്വിസ് നാളെ (നവംബർ 27, വെള്ളി) രാത്രി ഇൻഡ്യൻ സമയം 8. 45 മുതൽ 10 മണിവരെ നടക്കും. ചെറിയമുണ്ടം ചെയർ ഡയരക്റ്റർ മുസ്തഫാ തൻവീർ profound tv യൂറ്റ്യൂബ് ചാനലിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സീറാ സീരീസിൻ്റെ ആദ്യത്തെ 12 എപ്പിസോഡുകളെ ആസ്പദമാക്കിയാണ് മത്സരം നടക്കുക. ഓൺലൈൻ ആയി നടക്കുന്ന മത്സരത്തിന് ഇതിനോടകം പ്രായ/ലിംഗ/സമുദായ/രാജ്യ ഭേദമില്ലാതെ […]

നബിചരിത്ര പഠനത്തിന്‌ അവസരമൊരുക്കി ഓൺലൈൻ ക്വിസ് Read More »

മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ: ബ്രിട്ടീഷ്‌‌ മർദക നിയമങ്ങൾക്കെതിരിലുള്ള പോരാട്ടങ്ങൾ

ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നലെ 75 വർഷം പൂർത്തിയായി. 1921 ലെ മലബാർ സമരകാലത്ത് കേരള ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. മലബാർ സമരം സായുധ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാനും അക്രമരാഹിത്യത്തിന്റെ മാർഗ്ഗത്തിൽ മാപ്പിളമാരെ ഉറപ്പിച്ചു നിർത്താനും അദ്ദേഹം ആവത് പരിശ്രമിച്ചു. പക്ഷേ ജനകീയ ചെറുത്തുനിൽപ്പുകളെ ചോരയിൽ മുക്കികൊന്ന് ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് അഴിച്ചുവിട്ട അതി ക്രൂരമായ മർദനങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനപരമായ സമരം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു

മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ: ബ്രിട്ടീഷ്‌‌ മർദക നിയമങ്ങൾക്കെതിരിലുള്ള പോരാട്ടങ്ങൾ Read More »

ശെയ്ഖ്‌ അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു

ലോകപ്രശസ്ത ജോർദ്ദാനിയൻ ഹദീഥ്‌ പണ്ഡിതൻ ശെയ്ഖ്‌ അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു. കൊറോണ രോഗം പിടിപെട്ട്‌ ചികിത്സയിലായിരിക്കെയാണ്‌ മരണം. ശെയ്ഖ്‌ അൽബാനിയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളാണ്‌. സ്വതന്ത്രകൃതികളും മുൻ കഴിഞ്ഞ പണ്ഡിതന്മാരുടെ രചനകളുടെ സൂക്ഷ്‌മപഠനങ്ങളുമടക്കം 150 ൽ പരം ഗ്രന്ഥങ്ങളുണ്ട്‌. അവയിൽ പലതും ലോകഭാഷകളിലേക്ക്‌‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌. പ്രബോധനാവശ്യാർത്ഥം പല ലോകരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌.

ശെയ്ഖ്‌ അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു Read More »

ഇസ്‌ലാമിക ബലികർമം മക്കൻ ബഹുദൈവാരാധനയുടെ ശേഷിപ്പോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 5 “ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാക്വിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാക്വിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമിക ബലിയുടെ അനുസ്മരണമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ ഇസ്‌ലാം പൂർവ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയിൽ ബഹുദൈവാരാധകരുടെ പല തരം അറവനുഷ്ഠാനങ്ങളുണ്ടായിരുന്നുവെന്ന് ഇസ്‌ലാമിക സ്രോതസ്സുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്‌.” – മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള

ഇസ്‌ലാമിക ബലികർമം മക്കൻ ബഹുദൈവാരാധനയുടെ ശേഷിപ്പോ? Read More »

സൗമ്യതയുടെ വിളക്കുമാടം അണഞ്ഞു

കൊല്ലം ജില്ലയിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ കാരണവർ ഡോ.എൻ.എ.മൻസൂർ സാഹിബ് വിട പറഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങി കുളിച്ചിരുന്ന ഒരു സമൂഹത്തിന് മുന്നിൽ തൗഹീദിന്റെ ദീപശിഖയുമായി കടന്നു വന്ന കൊല്ലം ജില്ലയിലെ ആദ്യത്തെ മുജാഹിദായി രുന്നു ഡോക്ടർ. 1980കളിൽ തന്റെ വീട്ടിൽ വെച്ച് ആരംഭിച്ച ഖുർആൻ പഠന ക്ലാസ് കൊല്ലം ജില്ലയിൽ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. മൻസൂർ ഡോക്ടറുടെ മാരുതി കാർ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഓഫീസ് പോലെ പ്രവർത്തിച്ച വിരലിലെണ്ണാവുന്ന പ്രവർത്തകരുള്ള

സൗമ്യതയുടെ വിളക്കുമാടം അണഞ്ഞു Read More »

ഡോ.എൻ.എ മൻസൂർ അന്തരിച്ചു

കൊല്ലം: ദീർഘകാലം കേരള നദ്‌വത്തുൽ മുജാഹിദീൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ഡോ. എൻ.എ മൻസൂർ അന്തരിച്ചു. കരുനാഗപ്പള്ളിയിലെ സ്വവസതിയിൽ തന്നെയായിരുന്നു അന്ത്യം. ദക്ഷിണ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിന് നേതൃത്വം വഹിച്ച അദ്ദേഹം കെ എൻ എം കൊല്ലം ജില്ല പ്രസിഡൻ്റ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. നിസ്വാർത്ഥനായ സാമൂഹ്യ സേവകനെയും ഗുണകാംക്ഷിയായ ഇസ്‌ലാമിക പ്രവർത്തകനെയുമാണ് ഡോ.എൻ.എ മൻസൂറിൻ്റെ നിര്യാണത്തിലൂടെ കരുനാഗപ്പള്ളിക്ക് നഷ്ടമാവുന്നത്. തൻ്റെ ക്ലിനിക്കിലെത്തുന്ന നിർധനരായ രോഗികൾക്ക് സൗജന്യ ചികിൽസക്ക് പുറമെ

ഡോ.എൻ.എ മൻസൂർ അന്തരിച്ചു Read More »

മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം

മുന്നോക്ക സംവരണത്തിനെതിരെയുള്ള പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുയരുന്ന അമർഷത്തെ വർഗീയവത്ക്കരിക്കുന്നത് അപകടകരമായ നിലപാടെന്ന് മുസ്ലിം ലീഗ് നേതാക്കൾ സംസ്ഥാന പ്രവർത്തക യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ‘സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് ജിഹാദ് മുഴക്കുന്നു’ തുടങ്ങിയ വിഷലിപ്തമായ പ്രയോഗങ്ങളുപയോഗിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ഒക്റ്റോബർ 30 ന് ലേഖനം എഴുതിയിരുന്നു. മുന്നോക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം

മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം Read More »