October 2020

മില്ലി റിപ്പോർട്ട് വെബിനാർ സി പി സൈതലവി ഉദ്ഘാടനം ചെയ്യും

“ഇസ്‌ലാമോഫോബിയയുടെ കാലത്തെ മുസ്‌ലിം മാധ്യമപ്രവർത്തനം: ഓൺലൈൻ പോർട്ടലുകളുടെ സാധ്യതകൾ” എന്ന തലക്കെട്ടിൽ മില്ലി റിപ്പോർട്ട് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് രാത്രി 7:15ന് ആരംഭിക്കും. ഗൂഗ്ൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രികളുടെ സന്ദേശ വാഹകരായി മാധ്യമങ്ങൾ സേവനം ചെയ്യുന്ന കാലത്ത് മുസ്‌ലിം മാധ്യമപ്രവർത്തനത്തിൻ്റെ വർത്തമാനകാല ദൗത്യവും, ഓൺലൈൻ പോർട്ടലുകൾ സമുദായം ഉപയോഗപ്പെടുത്തുന്നതിൻ്റെ സാധ്യതയുമെല്ലാമാണ് മില്ലി റിപ്പോർട്ട് വിശകലന വിധേയമാക്കുന്നത്. മാധ്യമ രംഗത്തെ പ്രഗൽഭരും, വെബ് എഴുത്തുകാരും, മനുഷ്യാവകാശ പ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും അടങ്ങുന്ന പാനലാണ് ചർച്ച നയിക്കുക. […]

മില്ലി റിപ്പോർട്ട് വെബിനാർ സി പി സൈതലവി ഉദ്ഘാടനം ചെയ്യും Read More »

സംവരണം: കേരള സർക്കാർ നടപടി അപലപനീയം

സംവരണം വഴി സമൂഹം നേടിയ സന്തുലിതമായ ജീവിത സാഹചര്യം പൂർണ്ണമല്ലെങ്കിലും എത്രയോ രചനാത്മകമാണ്. ജാതി-മത ഭേദങ്ങൾ കൃത്രിമമായി സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾ വലിയൊരു അളവിൽ കുറച്ച്‌ കൊണ്ട്‌ വരാൻ സംവരണം സഹായകമായിട്ടുണ്ട്. ആ മാറ്റം കൊതിക്കാത്തവർ ഭരണഘടനാ ലക്ഷ്യങ്ങൾ തകർക്കാൻ ശ്രമിക്കുക സ്വാഭാവികം മാത്രം. നമ്മുടെ അശ്രദ്ധയും അനൈക്യവും കൊണ്ട്‌ ആ നീക്കം വിജയിക്കാൻ ഇടവരരുത്‌. സമൂഹത്തിലെ പാവങ്ങളെ പരിഗണിക്കുന്നു എന്ന് വരുത്തി സംവരണം തകർക്കുകയാണ്‌ മുന്നോക്ക സംവരണക്കാരുടെ ലക്ഷ്യം. ഇവരുടെ മന്ത്രത്തിന്റെ പിന്നിലെ സൂത്രവും കൗശലവും നാം

സംവരണം: കേരള സർക്കാർ നടപടി അപലപനീയം Read More »

കാരശ്ശേരിയുടെ പേരിൽ വ്യാജ അവതാരിക: യുക്തിവാദി പ്രഭാഷകൻ വെട്ടിൽ

കോട്ടയം: യുക്തിവാദി പ്രഭാഷകൻ പി അയ്യൂബ് മൗലവി രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അവതാരിക തൻ്റേതല്ലെന്ന വെളിപ്പെടുത്തലുമായി സാമൂഹ്യ വിമർശകൻ എം എൻ കാരശ്ശേരി രംഗത്ത് വന്നു. ഒരു പുസ്തകം എഴുതിത്തീർന്നതിന് ശേഷം അയ്യൂബ് മൗലവി കാരശ്ശേരിയെ സമീപിച്ച് അവതാരിക എഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയക്കുറവ് കാരണം പുസ്തകം വായിക്കാനോ അവതാരിക എഴുതാനോ സാധിക്കുകയില്ലെന്ന് കാരശ്ശേരി അയ്യൂബ് മൗലവിയെ അറിയിക്കുകയായിരുന്നു. പിന്നീട് 2017ൽ മലപ്പുറത്ത് നടന്ന ‘സ്വതന്ത്ര ലോകം’ പരിപാടിയിൽ അയ്യൂബ് മൗലവിയുടെ നിർബന്ധത്തിന്

കാരശ്ശേരിയുടെ പേരിൽ വ്യാജ അവതാരിക: യുക്തിവാദി പ്രഭാഷകൻ വെട്ടിൽ Read More »

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇക്കഴിഞ്ഞ ഒക്റ്റോബർ 12 ന് 41 വർഷങ്ങൾ പിന്നിട്ടിരിക്കുകയയാണ്. കേരളം ഒരു ആഢ്യ സവർണ തറവാടായി നിലനിൽക്കണമെന്ന ചിലരുടെ പിടിവാശി ശ്രീനാരായണഗുരു യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസിലർ ആയി ഒരു മുസ്ലിം നാമധാരിയെ നിയമിച്ചത് കാരണം വീണ്ടും പുറത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയാണ് സവർണ മേലാളൻമാരുടെ നെറ്റി ചുളിയും വിധം മുസ്ലിം മുഖ്യമന്ത്രിയായി സി എച്ച് സത്യപ്രതിജ്ഞ ചെയ്തതിൻ്റെ സ്മൃതി പഥത്തിലൂടെ കേരള മുസ്ലിംകൾ കടന്നു

കേരളത്തിന്റെ മുസ്‌ലിം മുഖ്യമന്ത്രിയെ ഓർക്കുമ്പോൾ Read More »

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക്

പണവും പ്രശസ്തിയും ആരാധകവൃന്ദവുമല്ല മനുഷ്യന്റെ യഥാർഥ ജീവിത ലക്ഷ്യമെന്ന് ഓർമ്മപ്പെടുത്തി ഒരു നടി കൂടി ആത്മീയ ജീവിതത്തിലേക്ക്. പ്രശസ്ത ഇന്ത്യൻ സിനിമ -ടെലിവിഷൻ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ സന ഖാനാണ് ചലച്ചിത്ര – വിനോദ വ്യവസായത്തോട് പൂർണമായും വിട പറഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് “ഷോബിസ്” ലൈഫിൽ നിന്ന് വിരമിക്കുകയാണെന്നും എന്നെന്നേക്കുമായി ആത്മീയ ജീവിതം തെരഞ്ഞെടുക്കുകയുമാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ, തന്റെ നൃത്തവീഡിയോകളും ഫോട്ടോകളും അവർ റിമൂവ് ചെയ്തു.1987 ഓഗസ്റ്റ് 21 ന് മുംബൈയിൽ

ചലച്ചിത്ര വ്യവസായത്തോട് വിട പറഞ്ഞു; ഇനി ആത്മീയ ജീവിതത്തിലേക്ക് Read More »

അരിഞ്ഞ നാവുകൾ വെറുതെയാകില്ല

വീട് വൃത്തിയാക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ്? ആരോ കുത്തിവരച്ചിട്ട നിങ്ങളുടെ ചുമർ കലയായി കണ്ണിൽ തടയുമോ? ആവശ്യമില്ലാത്തവയ്ക്കുനേരെ വിരൽ ചൂണ്ടാൻ അധൈര്യം തോന്നുമോ? അടിച്ചു കൂട്ടിയതെല്ലാം വാരിപ്പെറുക്കുന്നത് മറ്റൊരിടം കൊടുക്കാനാവുമോ? കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഉള്ളിൽ തീയാളുമോ? (“അതേ-തര” സവർണ ഹിന്ദുക്കൾ അതുകൊണ്ട് ദയവായി മുറിയടച്ചിരിക്കുക) നിങ്ങൾ, ഒരു സോപ്, ഒരു ചൂല്, ഒരു ചാക്ക്, ഒരു കത്തി, ഒരു തീപ്പെട്ടി, നനച്ചു പിഴിഞ്ഞ ഒരു കഷ്ണം തുണി; അള്ളിപ്പിടിച്ച കറകൾക്ക് അടിഞ്ഞു കൂടിയ ചവറുകൾക്ക് ഇവിടെ ഇത്രയും മതിയാകില്ല. ചിലയിടങ്ങളെല്ലാം

അരിഞ്ഞ നാവുകൾ വെറുതെയാകില്ല Read More »

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി?

“ലോകോത്തര സർവ്വകലാശാലകളിൽ ഇസ്ലാമിക അന്തരീക്ഷത്തിൽ എം ബി ബി എസ് പഠിക്കാം” എന്ന തലക്കെട്ടിലുള്ള ഒരു സ്ഥാപനത്തിൻ്റെ പരസ്യവും അതുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഇങ്ങനൊരു പരസ്യത്തിനുപുറത്ത് ചർച്ച നടത്താൻ മാത്രമൊക്കെ നമ്മുടെ സമൂഹം മാറുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. ഇസ്ലാമിക അന്തക്ഷത്തിൽ പഠനം എന്നതിൽ ‘അപരാധം’ കണ്ടെത്തുന്ന വിശകലനബുദ്ധിക്ക് ഏതായാലും വലിയ കാലത്തെ പ്രായം കാണില്ല. കാരണം നമ്മുടെയൊക്കെ ജീവിത പരിസരത്ത് ഇതൊക്കെ സാധാരണമാണ്. ‘മാപ്പിള സ്‌കൂളുകളിൽ’ നിന്ന്

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി? Read More »

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു.

പ്രസിദ്ധ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. മക്കയിലെ അന്നൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വിശ്രുത എത്യോപ്യന്‍ പണ്ഡിതനായ ശൈഖ് അലി ആദം എത്യോപിയുടെ (മരണം ഹി. 1412) മകനാണ് ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി. മക്ക ദാറുല്‍ ഹദീഥിലെ മുൻ അധ്യാപകനായിരുന്നു അദ്ദേഹം. ആഴവും പരപ്പുമുള്ള അറിവ് പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ പൗരാണിക മുസ്‌ലിം പണ്ഡിതന്മാരുടെ കൃതികളോട് കിടപിടിക്കുന്നവയാണ്. ഹദീഥ് വിജ്ഞാനീയങ്ങളിലുള്ള

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. Read More »

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ

ഇൻഡ്യയുടെ പറ്റു പുസ്തകം ബാബരി മസ്ജിദ് തകർക്കപ്പെട്ടു ഒന്നല്ല ,രണ്ട് തവണ ഇന്ത്യൻ ഭരണഘടന കൂട്ട ബലാത്സംഗത്തിനിരയായി ഒന്നല്ല പത്തല്ല പതിനായിരം തവണ! പാറകൾ കരയാറില്ലല്ലോ?! മാംസം കടിച്ചു തുപ്പുമ്പോഴും ഇടതടവില്ലാതെ പ്രഹരിക്കുമ്പോഴും ശ്വാസം കിട്ടാതെ പിടയുമ്പോഴും നാവരിഞ്ഞെറിഞ്ഞപ്പോഴും ദിഗന്തങ്ങൾ മുഴങ്ങു മാറുച്ചത്തിൽ അവൾ ആർത്തുകരഞ്ഞിട്ടുണ്ടാവണം. എന്നിട്ടും ആർക്കും അലിവ് തോന്നിയില്ല! ആരും കരഞ്ഞില്ല! അതിന് അവിടെയെങ്ങും മനുഷ്യരുണ്ടായിരുന്നില്ലല്ലോ!പിശാചുക്കൾക്ക് അലിവു തോന്നാറില്ലല്ലോ! പാറകൾ കരയാറില്ലല്ലോ.! സത്യാവസ്ഥ! ഇനി ഒരു നിമിഷം പോലും പാഴാക്കില്ലെന്ന് ‘സത്യം’ സത്യം ചെയ്തു.

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ Read More »

ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത്

ഫാഷിസം തേറ്റകൾകാട്ടി നാടിൻ്റെ നെറുകെയും കുറുകെയും ഓടിനടക്കുകയാണ്. ആര്യപ്രോക്ത ബ്രാഹ്മണ്യം ഇൻഡ്യയെ കടിച്ചുകീറുമ്പോൾ നോക്കി നിൽക്കുകയോ ഒത്താശ ചെയ്തുകൊടുക്കുകയോ ആണ് ജുഡീഷ്യറി പോലും എന്നാണ് ബാബരി വിധിയിൽ നിന്നൊക്കെ എത് സാധാരണക്കാരനും അപഗ്രഥിക്കുവാൻ കഴിയുന്നത്. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ കണ്ട അന്യായത്തിന് ‘തെളിവില്ല’ എന്ന് പ്രസ്താവിക്കുമ്പോൾ പരമോന്നത നീതിപീഠം ഹിന്ദുത്വത്താൽ തെളിക്കപ്പെടുന്ന എത്രവലിയ ഗൂഢ കന്ദരങ്ങളിലൂടെയാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കുവാൻ കഴിയും. സംഘ്പരിവാർ ഗോൾവാൽക്കറിനെ പോലുള്ളവരുടെ മുസ്‌ലിം വിരുദ്ധ സ്വപ്നങ്ങൾക്ക് നിറം പകർന്ന്

ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത് Read More »