August 2020

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍

കിഴക്കന്‍ പാക്കിസ്ഥാനിലെ സംസാര ഭാഷയായ ബംഗാളിയെ ഉര്‍ദുവിനോടൊപ്പം തന്നെ ഔദ്യോഗികമായ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1952 ഫെബ്രുവരി 21ന് ധാക്കാ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം കലാശിച്ചത് അവര്‍ സ്വയം ജീവന്‍ നല്‍കികൊണ്ടാണ്. ദേശീയതയെ നിര്‍ണ്ണയിക്കുന്ന വ്യവഹാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്കാരമാണെങ്കില്‍ അതിന്‍റെ ഇടപാടുകള്‍ സാധ്യമാക്കുന്നത് ഭാഷയാണ്. ഇന്ത്യന്‍ സ്വത്വം പലപ്പോഴും നിര്‍മ്മിക്കപ്പെടുന്നത് അതിന് അവാന്തരമായിട്ടുളള ആയിരക്കണക്കിന് വരുന്ന ഭാഷകളും അത് പ്രതിനിധാനം ചെയ്തു കൊണ്ടിരിക്കുന്ന ‘ദേശീയതകളുടെ’ ഏതെങ്കിലും ഒന്നിന്‍റെ ഭാഗമാകുമ്പോഴാണ്, കാരണം എമിനൊ (MB Emeneau) നിരീക്ഷിച്ചതു […]

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍ Read More »

കഅബ വിഗ്രഹാരാധകർ നിർമിച്ച ക്ഷേത്രമോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 2 ? ” തെക്കേ അറേബ്യൻ വിഗ്രഹാരാധകരുടെ മുന്‍കയ്യില്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് കഅ്ബയെന്ന് ചരിത്രരേഖകളും കഅ്ബയില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന അൽ ഹജർ അൽ അസ്‌വദും വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാക്തന ബഹുദൈവാരാധനാ ശേഷിപ്പിനെയാണ് പ്രവാചകന്‍ മുസ്‌ലിംകളുടെ ക്വിബ്‌ലയും തീർത്ഥാടന കേന്ദ്രവുമായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാക്കാനേ അവയുടെ വെളിച്ചത്തില്‍ ചരിത്രാന്വേഷകര്‍ക്ക് കഴിയൂ.” – കഅ്ബ ഇബ്റാഹീമും ഇസ്മാഈലും സ്ഥാപിച്ചതല്ലെന്ന രീതിയിൽ ചില ഓറിയന്‍റലിസ്റ്റുകളും മിഷനറിമാരും ഉന്നയിക്കുന്ന ഈ അവകാശവാദങ്ങൾ ശരിയാണോ?

കഅബ വിഗ്രഹാരാധകർ നിർമിച്ച ക്ഷേത്രമോ? Read More »

മക്കയുടെ അബ്രഹാമിക പൈതൃകം മുഹമ്മദ്‌ നബി(സ)യുടെ നവസിദ്ധാന്തമോ?

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി-1 ? “മുഹമ്മദ്‌ നബി (സ) യുടെ പ്രബോധനത്തിനു മുമ്പ്‌ മക്കക്കാർ അബ്രഹാമിനെ തങ്ങളുടെ പൂർവ്വ പിതാവായി മനസ്സിലാക്കിയിട്ടില്ല. തന്റെ പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍വേണ്ടി പ്രവാചകന്‍ പുതുതായി ചമച്ചുണ്ടാക്കിയ പുതിയ സിദ്ധാന്തമാണ് മക്കയുടെയും തന്റെയും അബ്രഹാമിക പൈതൃകം. അബ്രഹാം ഹാഗാറിനെയും ഇശ്മയേലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ കഅ്ബ നിര്‍മിച്ചുവെന്നും ഇശ്മയേലിന്‍റെ സന്തതിപരമ്പരകള്‍ പ്രസ്തുത താഴ്‌വരയിൽ നിലനിന്നുവെന്നുമെല്ലാം പ്രവാചകന്‍ അറബികളെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു.” – മദീനയിലെ ജൂതന്‍മാരുടെ അനുഭാവം നേടിയെടുക്കാനും കഅ്ബയുടെ നിയന്ത്രണം

മക്കയുടെ അബ്രഹാമിക പൈതൃകം മുഹമ്മദ്‌ നബി(സ)യുടെ നവസിദ്ധാന്തമോ? Read More »

ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ?

ബാംഗ്ലൂരിൽ എന്തൊക്കെയാണ്‌ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാകാൻ ഇനിയും സമയമെടുത്തേക്കും. അതുകൊണ്ടുതന്നെ, പ്രമാദമായ ആ ഫെയ്സ്ബുക്‌ പോസ്റ്റിനെക്കുറിച്ചോ അതിനോട്‌ ഭരണകൂടം സ്വീകരിച്ച സമീപനത്തെക്കുറിച്ചോ സമരം പോയ വഴികളെക്കുറിച്ചോ മൂന്ന് മുസ്‌ലിംകൾ മരിക്കാനിടയായ പൊലീസ്‌ വെടിവെപ്പിന്റെ ന്യായാന്യായങ്ങളെക്കുറിച്ചോ ഇപ്പോൾ സംസാരിക്കാനുദ്ദേശിക്കുന്നില്ല. പ്രക്ഷോഭങ്ങൾ സമാധാനത്തിന്റെ വഴി വിട്ട്‌ അക്രമങ്ങളിലേക്ക്‌ സംക്രമിക്കുന്നത്‌ ഇൻഡ്യയിൽ അസാധാരണമൊന്നും അല്ല. എന്നാൽ ബാംഗ്ലൂരിൽ നിന്നുള്ള വാർത്തകളോടുള്ള ചില മലയാളി മുസ്‌ലിം സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വളരെ വിചിത്രമായിരുന്നു‌. അക്രമപ്രവർത്തനങ്ങളെ ഇസ്‌ലാമികമായി സാധൂകരിക്കാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു അവ. നബിനിന്ദകർക്ക്‌

ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ? Read More »

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു

ലക്നൗ/ബാംഗ്ലൂര്‍: ബാബരീ മസ്ജിദിന് പിന്നാലെ ഉത്തരേന്ത്യയിലെ മറ്റ് പള്ളികളിലും അവകാശവാദമുന്നയിച്ച് സംഘ്പരിവാര്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ മഥുരയിലും കാശിയിലുമുള്ള മുസ്ലിം ആരാധനാലയങ്ങള്‍ പൊളിച്ച് ക്ഷേത്രം പണിയാനുള്ള മുറവിളികള്‍ സംഘ്പരിവാര്‍ ശക്തമാക്കിയിരിക്കുകയാണ്. മഥുരയില്‍ ഇതിനായി കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ് സംഘ്പരിവാര്‍. അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ നടന്നതിനുപുറകേയാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി വീണ്ടെടുക്കാന്‍ എന്ന പേരില്‍ പതിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള എണ്‍പത് സന്യാസിമാരുടെ നേതൃത്വത്തില്‍ ‘ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ്’ എന്ന സംഘടനക്ക് സംഘ്പരിവാര്‍ രൂപം നല്‍കിയിരിക്കുന്നത്. മഥുരയിലെ

പള്ളികള്‍ തകര്‍ക്കാനുള്ള ആഹ്വാനവുമായി സംഘ്പരിവാര്‍; മഥുരയില്‍ കമ്മിറ്റി രൂപീകരിച്ചു Read More »

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം

ജയ്പൂര്‍: ജയ്ശ്രീറാം വിളിക്കാത്തതിന് രാജസ്ഥാനില്‍ വയോധികന് നേരെ ക്രൂര മര്‍ദനം. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാന്‍ വിസമ്മതിച്ച സികാര്‍ സ്വദേശിയായ 52 വയസ്സുകാരന്‍ ഗഫാര്‍ അഹ്മദാണ് ക്രൂരമര്‍ദ്ധനത്തിനിരയായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഗഫാര്‍ അഹ്മദ് വെള്ളിയാഴ്ച പുലര്‍ച്ചെ അടുത്ത ഗ്രാമത്തില്‍ യാത്രക്കാരെയിറക്കി തിരികെ വരുമ്പോഴാണ് ആക്രമണത്തിനിരയായത്. അക്രമികള്‍ ഗഫാര്‍ അഹ്മദിനെ കാറില്‍ പിന്തുടരുകയും വഴിതടയുകയും കാറില്‍ നിന്ന് ബലം പ്രയോഗിച്ചിറക്കുകയുമായിരുന്നു. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാനുള്ള അക്രമികളുടെ ആവശ്യത്തെ ഗഫാര്‍ നിരസിക്കുകയായിരുന്നു. ക്രൂരമായി

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം Read More »