ഇന്‍ഡ്യയെ ആക്രമിക്കാൻ ഹദീഥോ -4
മുഹമ്മദ് നബി (സ) പറഞ്ഞ ‘ഇന്‍ഡ്യാ യുദ്ധം’, ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുള്ള ഒരു സംഭവമല്ലെന്നും അന്ത്യനാളിനോടനുബന്ധിച്ച് സംഭവിക്കാനുള്ളതാണെന്നും അഭിപ്രായമുള്ള ചില മുസ്‌ലിം പണ്ഡിതന്‍മാരുണ്ട്. ഹദീഥില്‍ ഗസ്‌വതുല്‍ ഹിന്ദിനോടൊപ്പം ഈസബ്‌നു മര്‍യത്തിന്റെ (യേശുക്രിസ്തു) സൈന്യത്തിലുണ്ടാകുന്ന മുസ്‌ലിംകളെയും മുഹമ്മദ് നബി (സ) പരാമര്‍ശിച്ചതും രണ്ടു കൂട്ടര്‍ക്കും ഒരേ പ്രതിഫലം സുവിശേഷമറിയിച്ചതുമായിരിക്കാം അവരില്‍ ചിലരെയെങ്കിലും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈസാ നബി (അ) ഒരിക്കല്‍കൂടി ഭൂമിയിലേക്ക് വരുമെന്ന് മുസ്‌ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നതാണ്. ഇത് ലോകാവസാനം അടുക്കുമ്പോഴാണ് എന്ന കാര്യം ഹദീഥുകളില്‍ നിന്ന് വ്യക്തമാണ്. […]
ഇന്‍ഡ്യയെ ആക്രമിക്കാൻ ഹദീഥോ -4 Read More »