കറുപ്പിന് ശ്വാസം മുട്ടുന്ന ജനാധിപത്യം
ആ വെളുത്ത പൊലീസുകാരന്റെ മുട്ടുകാലിനുകീഴിൽ ഞെരിഞ്ഞമർന്ന് എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പല തവണ വിളിച്ചുപറഞ്ഞ് ജോർജ് ഫ്ലോയ്ഡ് അമേരിക്കയിലെ മിനിയാപൊളിസിലെ തെരുവിൽ വെച്ച് ജീവൻ വെടിഞ്ഞപ്പോൾ ഒരിക്കൽ കൂടി നഗ്നമാക്കപ്പെട്ടത് കൊട്ടിഘോഷിക്കപ്പെടുന്ന പടിഞ്ഞാറൻ ജനാധിപത്യത്തിന്റെ ‘മനുഷ്യസമത്വ’ ദർശനം തന്നെയാണ്. പാശ്ചാത്യൻ വെള്ളക്കാരൻ മാത്രം മനുഷ്യനും ആഫ്രിക്കൻ കറുത്ത വർഗക്കാരൻ മൃഗവുമാകുന്ന അതിന്റെ ഉള്ളടരുകളെ വലിച്ചുകീറി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ മിനിയാപൊളിസിന്റെ നഗരസ്ഥലികളിൽ പടർന്നുകയറുന്ന പ്രക്ഷോഭങ്ങൾക്ക് അത്രയെളുപ്പമൊന്നും കഴിയുമെന്ന് തോന്നുന്നില്ല. തവിട്ടുനിറമുള്ള തൊലിയുള്ളതുകൊണ്ട് വേറെ റോഡിലൂടെ യാത്ര ചെയ്തും […]
കറുപ്പിന് ശ്വാസം മുട്ടുന്ന ജനാധിപത്യം Read More »