മുഹമ്മദ് കുട്ടി മുൻഷി നിര്യാതനായി
പാലത്തിങ്ങൽ (പരപ്പനങ്ങാടി): മുജാഹിദ്, മുസ്‌ലിം ലീഗ് നേതാവ് എം. മുഹമ്മദ് കുട്ടി മുൻഷി നിര്യാതനായി. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. രാത്രി ഒരു മണിക്ക് മരണപ്പെട്ടു. മുൻ എം. എൽ. എ പരേതനായ അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജിയെപ്പോലുള്ളവരുടെ കൂടെ പതിറ്റാണ്ടുകൾക്കുമുമ്പേ പാലത്തിങ്ങൽ പ്രദേശത്തെ ലീഗ്, മുജാഹിദ് സംഘാടനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന മുൻഷി, പി. കെ. അഹ്‌മദ് അലി മദനിയോടും മറ്റുമൊത്ത് കെ. എ. ടി. എഫ് പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു. […]
മുഹമ്മദ് കുട്ടി മുൻഷി നിര്യാതനായി Read More »