February 2020

ഡൽഹിയെ ഒരു മുസ്‌ലിം ശവക്കൂനയാക്കേണ്ടത്‌ ആർക്കാണ്‌?

ഡൽഹിയിൽ ജാഫറാബാദിൽ ഇൻഡ്യൻ ഫാഷിസം നടത്തുന്ന മുസ്‌ലിം വേട്ട എന്താണ്‌ നമ്മെ പഠിപ്പിക്കുന്നത്‌? മനുഷ്യരെ മതം നോക്കി കൊന്നുതീർത്തും, പള്ളികൾ തകർത്തും കയ്യേറിയും, സമുദായത്തിന്റെ കച്ചവട സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച്‌ കത്തിച്ചും, ഭരണകൂടവും പൊലീസും ആൾകൂട്ടവും പങ്കുവെക്കുന്ന ഹിന്ദുത്വ അധികാരമണ്ഡലം യഥാർത്ഥത്തിൽ ശ്രമിക്കുന്നതെന്തിനാണ്‌? ഗുജറാത്തിനെ ഡൽഹിയിലേക്ക്‌ വ്യാപിപ്പിക്കുമ്പോൾ ഷോവിനിസം അനുഭവിക്കുന്ന സവിശേഷമായ രതിമൂർഛ എന്താണ്‌? നവ പൗരത്വ നിയമങ്ങൾക്കെതിരായ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊല്ലാനും മുസ്‌ലിം രഹിത ഇൻഡ്യ എന്ന ആർ. എസ്‌. എസ്‌. സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക്‌ ഗതിവേഗം വർധിപ്പിക്കാനും […]

ഡൽഹിയെ ഒരു മുസ്‌ലിം ശവക്കൂനയാക്കേണ്ടത്‌ ആർക്കാണ്‌? Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 7)

വിശ്വാസം അടിച്ചേല്‍പിക്കരുതെന്ന ഇസ്‌ലാമിക ശാസന, വിശ്വാസത്തിനെന്ന പോലെ അവിശ്വാസത്തിനും ഭൂമിയില്‍ നിലനില്‍പിനര്‍ഹതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. തന്റെ മതം ശരിയാണെന്നു മനസ്സിലാക്കുമ്പോള്‍ തന്നെ മറ്റു മതങ്ങള്‍ ശരിയാണെന്ന് കരുതുന്നവരുടെ മേല്‍ തന്റെ മതം അടിച്ചേല്‍പിക്കുന്നത് കുറ്റകരമാണെന്ന് തിരിച്ചറിയണമെന്ന് മുഴുവന്‍ മതവിശ്വാസികളോടും ആവശ്യപ്പെടുക വഴി, ഭിന്നമതങ്ങള്‍ പിന്തുടരുന്നവര്‍ക്കെല്ലാം പ്രസ്തുത ഭിന്നതകള്‍ക്കതീതമായി പുലരാനവകാശമുള്ള ഗ്രഹമാണ് ഭൂമി എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ദൈവദത്തമായ പ്രസ്തുത അവകാശമാണ് മാനവതയെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തതമാക്കി നിര്‍ത്തുന്നത്. ഇത് മനസ്സിലാക്കാതെ തങ്ങളിച്ഛിക്കുന്ന ആദര്‍ശം സ്വീകരിക്കാത്തതിന് ജനങ്ങളെ മര്‍ദ്ദനങ്ങള്‍ക്കിരയാക്കാന്‍

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 7) Read More »

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 6)

ഇസ്‌ലാമില്‍ മനുഷ്യാവകാശങ്ങളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം. മതം/വിശ്വാസം/ആദര്‍ശം തെരഞ്ഞെടുക്കുവാനുള്ള മൗലികാവകാശം സകല മനുഷ്യര്‍ക്കുമുണ്ടെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കാരണം മനുഷ്യനെ അല്ലാഹു ആദരിച്ചിരിക്കുന്നത് പ്രസ്തുത സ്വാതന്ത്ര്യം അവന്റെ അസ്തിത്വത്തില്‍ വിളക്കിച്ചേര്‍ത്തുകൊണ്ടാണ്. അതുകൊണ്ട് വിശ്വാസം ഒരാളുടെ മേലും അടിച്ചേല്‍പിക്കപ്പെട്ടുകൂടെന്ന് ഇസ്‌ലാം കര്‍ക്കശമായി ഉദ്‌ബോധിപ്പിക്കുന്നു. മുസ്‌ലിംകളുടെ ദൗത്യം പ്രബോധനം മാത്രമാണ്. മനുഷ്യരെ ആശയങ്ങൾ കേൾപിക്കുക; സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശത്തെ മാനിക്കുകയും ആദരിക്കുകയും ചെയ്യുക. ഇതാണ് പ്രവാചകന്‍മാരോടും പ്രബോധകന്‍മാരോടുമെല്ലാമുള്ള ഖുര്‍ആനിന്റെ അനുശാസന. ”നീ ഉദ്‌ബോധിപ്പിക്കുക; നീ ഒരു ഉദ്‌ബോധകന്‍

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 6) Read More »