January 2020

മാനവികതയെ കശാപ്പ് ചെയ്യുന്ന ആംനസ്റ്റി ഗോൾസ് 2020

1. MAKE SAME- SEX RELATIONS LEGAL IN ALL COUNTRIES 2. MAKE ABORTION LEGAL IN ALL COUNTRIES 3. ABOLISH THE DEATH PENALTY IN ALL COUNTRIES ഈ വാചകങ്ങൾ ആംനസ്റ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലെ 2020 ജനുവരി 9ന്റെ പോസ്റ്റിലേതാണ്‌. ഈ വർഷത്തിൽ (2020ൽ) ആഗോളാടിസ്ഥാനത്തിൽ ആംനസ്റ്റി പൂർത്തീകരിക്കേണ്ട വിഷനുകൾ എന്ന നിലയിൽ ആണ്‌ ഇവ പ്രസ്താവിച്ചിരിക്കുന്നത്‌. എല്ലാ രാജ്യങ്ങളിലും സ്വവർഗരതി, ഭ്രൂണഹത്യ എന്നിവയ്ക്ക് അനുമതി നൽകുക, വധശിക്ഷ നിർത്തലാക്കുക […]

മാനവികതയെ കശാപ്പ് ചെയ്യുന്ന ആംനസ്റ്റി ഗോൾസ് 2020 Read More »

ശാഹീൻബാഗ് സമരത്തിന് ഐക്യാർഢ്യവുമായി മലയാളി വിദ്യാർഥികൾ

ജാമിഅ നഗർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നു വരുന്ന ഡൽഹി ശാഹീൻബാഗിലെ ഉമ്മമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളി വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ റാലി ശ്രദ്ധേയമായി. ജാമിഅഃ മില്ലിയാ സർവകലാശാലയിൽ നിന്നാരംഭിച്ച് ശാഹീൻ ബാഗിലെ സമരപ്പന്തൽ വരെ കാൽനടയായി നീങ്ങിയ റാലിക്ക് ജാമിഅ വിദ്യാർത്ഥികൾക്ക് പുറമെ ഡൽഹിയിലെ മറ്റ് സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥി പങ്കാളിത്തമുണ്ടായി. ഫാഷിസ്റ്റ് ഭരണത്തിനെതിരെ ഏറ്റവും ശക്തമായ സമരമാണ് ജാമിഅ നഗറിൽ നടന്നു കൊണ്ടിരിക്കുന്നത്. ശാഹീൻബാഗിലെ വനിതകളുടെ സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ആവേശം തെല്ലും

ശാഹീൻബാഗ് സമരത്തിന് ഐക്യാർഢ്യവുമായി മലയാളി വിദ്യാർഥികൾ Read More »

ലീഗ്‌ ചരിത്രത്തിന്റെ താളുകൾ മറിച്ച്‌ ഗഫൂർ മൗലവി അനുസ്മരണ സമ്മേളനം

സിയാംകണ്ടം (പുളിക്കൽ): മുസ്‌ലിം ലീഗ്‌ നേതാവും മുജാഹിദ്‌ പണ്ഡിതനും ആയിരുന്ന പുളിക്കൽ സ്വദേശി പി. പി. അബ്ദുൽ ഗഫൂർ മൗലവിയുടെ (1930-2010) ജീവിതവും സന്ദേശവും ചർച്ച ചെയ്യാൻ ചെറുകാവ്‌ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ശ്രദ്ധേയമായി. ഇസ്‌ലാഹീ പ്രസ്ഥാനത്തെയും മുസ്‌ലിം ലീഗിനെയും ഒരുപോലെ പ്രധാനമായി കണ്ടിരുന്ന കെ. എം. മൗലവി, കെ. എം. സീതി സാഹിബ്‌, എൻ. വി. അബ്ദുസ്സലാം മൗലവി, കെ. സി. അബൂബക്‌ർ മൗലവി തുടങ്ങിയ ആദ്യകാല മുസ്‌ലിം നവോത്ഥാന

ലീഗ്‌ ചരിത്രത്തിന്റെ താളുകൾ മറിച്ച്‌ ഗഫൂർ മൗലവി അനുസ്മരണ സമ്മേളനം Read More »

സഹിഷ്‌ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 5)

ഇസ്‌ലാമിന്റെ മനുഷ്യസങ്കല്‍പത്തില്‍ നിന്നാണ് അതിന്റെ സഹിഷ്ണുതാ ദര്‍ശനം രൂപപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ. സകല മനുഷ്യരും തുല്യരായതിനാല്‍ ‘വലിയവന്‍’ ചമഞ്ഞ് അതിക്രമങ്ങള്‍ക്ക് മുതിരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. താന്‍ സവിശേഷമാണെന്ന അഹങ്കാരത്തില്‍ നിന്നാണല്ലോ എല്ലാ അസഹിഷ്ണുതകളും ജനിക്കുന്നത്. മനുഷ്യര്‍ സമന്‍മാരാണെന്നു മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നുകൂടിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഖുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം: ”നിശ്ചയമായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവരെ നാം വഹിച്ചുകൊണ്ടുപോകുന്നു. അവര്‍ക്ക് ശുദ്ധമായ വിഭവങ്ങളും നല്‍കിയിരിക്കുന്നു. നമ്മുടെ ഒട്ടനേകം സൃഷ്ടികളേക്കാള്‍

സഹിഷ്‌ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 5) Read More »

അബ്ദുൽ ഖാദിർ പുല്ലങ്കോട് അന്തരിച്ചു

കാളികാവ്‌: പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അബ്ദുൽ ഖാദിർ മദനി പുല്ലങ്കോട് (74) അന്തരിച്ചു. പുല്ലങ്കോട്, ഉദിരംപൊയിൽ പ്രദേശങ്ങളിൽ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം ഈ രണ്ട് പ്രദേശങ്ങളിലും നിലവിലുള്ള സലഫി മസ്ജിദുകൾ നിർമ്മിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു. കിഴക്കൻ ഏറനാട്ടിൽ ഇസ്‌ലാഹീ പ്രബോധനം സാധ്യമാക്കുന്നതിൽ സുപ്രധാന കണ്ണിയായി നിലകൊണ്ടു. ദീർഘകാലം വ്യത്യസ്ത പള്ളികളിൽ ഖത്തീബായിരുന്നു. കെ.എൻ.എം കാളികാവ് മണ്ഡലം പ്രസിഡന്റ്‌, സംസ്ഥാന കൂടിയാലോചന സഭാംഗം, മദ്റസാ പാഠപുസ്തക രചയിതാവ്, കാളികാവ് സിറാജുൽ ഉലൂം അറബി കോളേജ്

അബ്ദുൽ ഖാദിർ പുല്ലങ്കോട് അന്തരിച്ചു Read More »