October 2019

നീതി കാത്ത്‌ ബാബരി മസ്‌ജിദ്‌

അയോധ്യ: ഇൻഡ്യൻ ഭരണഘടനയെ തിണ്ണമിടുക്ക്‌ കൊണ്ട്‌ മറികടന്ന് ഹിന്ദുത്വം നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ്‌ പട്ടാപകൽ തച്ചുനിരപ്പാക്കിയിട്ട് ഈ വരുന്ന ഡിസംബർ ആറിന്‌‌‌ ഇരുപത്തിയേഴ്‌ ‌ വർഷങ്ങൾ തികയാനിരിക്കെ സുപ്രീം കോടതി പ്രശ്നത്തിൽ വിധി പറയാൻ ഒരുങ്ങുന്നു‌. ഏതാനും ആഴ്ചകൾക്കകം വിധിപ്രഖ്യാപനം ഉണ്ടാകും എന്നാണ്‌ കരുതുന്നത്‌. മസ്ജിദ്‌ പുനർനിർമ്മിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്ത്‌ നിയമവാഴ്ചയും നീതിപാലനവും ഉറപ്പുവരുത്തി മതനിരപേക്ഷതക്ക്‌ ആഴത്തിലേറ്റ മുറിവ്‌ ഉണക്കാനും മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ആത്മവിശ്വാസം പകരാനും രാജ്യത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളി പൊളിച്ച ഹിന്ദുത്വം […]

നീതി കാത്ത്‌ ബാബരി മസ്‌ജിദ്‌ Read More »

രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ

ഫ്രാൻസിൽ റഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിൽ വിമാനത്തെ വിജയദശമി ദിനത്തിലെ ഹിന്ദു ആയുധപൂജക്ക്‌ വിധേയമാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതല്ല. മതേതര രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികളെ സവർണ ഹിന്ദുമതാചാരങ്ങളിൽ മുക്കുക എന്ന അശ്ലീലം‌ ഇൻഡ്യയിൽ പലപ്പോഴും സംഭവിക്കുന്നതാണ്‌. ഹിന്ദുത്വർ അധികാരത്തിലിരിക്കുമ്പോൾ അത്‌ വർധമാനമായിത്തീരുക സ്വാഭാവികമാണല്ലോ. സംഭവത്തെ വിമർശിച്ച കോൺഗ്രസുകാർക്ക് അമിത്‌ ഷാ ഉൾപടെയുള്ള‌ ബി. ജെ. പി നേതാക്കൾ മറുപടി പറഞ്ഞത്‌ കോൺഗ്രസ്‌ ‘ഇൻഡ്യൻ പാരമ്പര്യ’ത്തെ നിന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്‌. ഒരു പ്രത്യേക

രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ Read More »

എന്റെ ജയിലനുഭവങ്ങൾ

[ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളിൽ സ്വാതന്ത്ര്യസമരരംഗത്തും മുസ്‌ലിം സാമൂഹ്യപരിഷ്കരണ ശ്രമങ്ങളിലും നിറഞ്ഞുനിന്ന ഉജ്ജ്വലമായ നേതൃസാന്നിധ്യമായിരുന്നു മതപണ്ഡിതനായ ഇ. മൊയ്തു മൗലവി. അനന്യസാധാരണമായ ദീർഘായുസ്സ്‌ കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട മൗലവി, ഇരുപതാം നൂറ്റാണ്ടിന്റെ ഏകദേശം അവസാനം വരേക്കും ചരിത്രത്തിന്റെ നേർസാക്ഷിയായി കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ സജീവമായി നിന്നത്‌ മലബാറിലെ മാപ്പിള സമുദായത്തിന്‌ നൽകിയ അഭിമാനവും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. ചാലിലകത്തിന്റെ ശിഷ്യനും വക്കം മൗലവിയുടെ അനുചരനും മുഹമ്മദ്‌ അബ്ദുർഹ്‌മാൻ സാഹിബിന്റെ ആത്മമിത്രവും ആയിരുന്ന മൊയ്തു മൗലവി ഖിലാഫത്ത്‌ പ്രസ്ഥാന സംഘാടകൻ,

എന്റെ ജയിലനുഭവങ്ങൾ Read More »

ചെന്നൈ ന്യൂകോളജ്‌: തമിൾ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സാക്ഷാത്കാരം

ഇൻഡ്യയിലെ മുസ്‌ലിം സ്ത്രീ-പുരുഷ സഞ്ചിതങ്ങളെ കാലവേഗത്തോടൊപ്പം സഞ്ചാരപ്രാപ്യമാക്കാൻ ജീവത്യാഗം ചെയ്ത മഹാനായിരുന്നു സർ സയ്യിദ് അഹ്മദ്ഖാൻ. ഇൻഡ്യയിലേക്ക് ഇരമ്പിയെത്തിയ യൂറോപ്യൻ അധിനിവേശപ്പട ഇൻഡ്യൻ മുസൽമാന്റെ സർവ സ്വപ്നങ്ങളെയും കുടഞ്ഞെറിഞ്ഞു. പങ്കായം മുറിഞ്ഞ് നടുക്കയത്തിൽ കരയണയാതെ കുഴയുന്ന ഒരു യാത്രാസംഘത്തെ പോലെയായിരുന്ന ഇൻഡ്യയിലെ മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ സർ സയ്യിദ് എന്ന മഹാരഥന്റെ മനസാക്ഷിയെ മഥിച്ചുകൊണ്ടിരിന്നു. ജ്ഞാനരഹിതരും പ്രതിഭാദരിദ്രരുമായ സമുദായത്തെ കുറിച്ച്‌ ആ മനസിലുണ്ടായ ഉദ്വേഗത്തിന്റെ തീക്ഷ്ണ രൂക്ഷതയാണ് 1886 ൽ All India Muhammadan Educational Conference

ചെന്നൈ ന്യൂകോളജ്‌: തമിൾ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സാക്ഷാത്കാരം Read More »

യുക്തിവാദവും പെട്രോളും തമ്മിലെന്ത്‌?

കേരളീയ യുക്തിവാദം, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക താല്‍പര്യങ്ങളുടെ തടവറയില്‍പെട്ട് ഇസ്‌ലാമോഫോബിയ ഛര്‍ദിക്കുന്ന ഏതാനും നവനാസ്തിക ബുദ്ധിജീവികളുടെ നേതൃത്വത്തിന്റെ ഫലമായി, ഫാഷിസ്റ്റ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബൗദ്ധിക ദുരന്തങ്ങളിലൊന്നായി മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഒരു കറുത്ത ആഗോള രാഷ്ട്രീയഹാസ്യമായി ഇതിനകം കലാശിച്ചിട്ടുള്ള പടിഞ്ഞാറന്‍ നവനാസ്തികതാ നുണഫാക്ടറികളുടെ പുകക്കുഴലുകള്‍ തുപ്പുന്ന കടുത്ത വിഷമുള്ള ഇസ്‌ലാംവിദ്വേഷം ആഞ്ഞുശ്വസിച്ച് കേരളത്തില്‍ പുറത്തേക്ക് നിശ്വസിക്കുന്ന പണിയാണ്‌ ഡിങ്കന്‍ കളിച്ച് പരിഹാസ്യരാകുന്ന നേതാക്കളും സോഷ്യല്‍ മീഡിയാ നിവാസികളായ അനുയായികളും ചെയ്യുന്നത്. ‘സ്വതന്ത്രചിന്ത’ ഒട്ടുമേ സ്വതന്ത്രമല്ലെന്നും ഡോക്കിന്‍സ്-ഹിച്ചന്‍സ്-ഹാരിസുമാരെഴുതി

യുക്തിവാദവും പെട്രോളും തമ്മിലെന്ത്‌? Read More »