September 2019

മില്ലി റിപ്പോർട്ടിന് മൂന്ന് വയസ്സ്

മില്ലി റിപ്പോർട്ട് മൂന്നു വർഷം പിന്നിടുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ യാത്രയെ എളുപ്പമാക്കിത്തന്ന അല്ലാഹുവിന് സ്തുതി. നിഷ്പക്ഷ മാധ്യമ പ്രവത്തനമായിരുന്നില്ല മില്ലിറിപ്പോർട്ടിന്റെ അജൻഡ, മറിച്ച് നിലപാടുകളാൽ പ്രചോദിതമായ ദൗത്യനിർവഹണമായിരുന്നു. മുഖ്യധാരാ ആനുകാലിങ്ങൾ അവഗണിച്ച വാർത്തകളും വിവരങ്ങളും, വായനാ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ മില്ലി റിപ്പോർട്ട്‌ പരിശ്രമിച്ചിട്ടുണ്ട്. ഭരണകൂടവും പൊതുമണ്ഡലവും അരികുവത്കരിച്ച ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും ആശയങ്ങളുടെയും ശബ്ദമാവാൻ മില്ലി റിപ്പോർട്ട് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വാർത്തകൾക്കും ഫീച്ചറുകൾക്കും പുറമെ, അക്കാദമിക ശൈലിയും രാഷ്ട്രീയ കൃത്യതയും ഉള്ള നിരവധി പ്രബന്ധങ്ങളും […]

മില്ലി റിപ്പോർട്ടിന് മൂന്ന് വയസ്സ് Read More »

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 2)

ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്‌, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം പ്രശ്നങ്ങൾക്ക്‌ പരിഹാരമന്വേഷിക്കേണ്ടത്‌‌ എന്ന ജിന്നയുടെ നിലപാട്‌, പടിഞ്ഞാറൻ രാഷ്ട്രമീമാംസയെ ഒരേ സമയം പുൽകുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്‌. മുസ്‌ലിംകൾ‌ സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട ഒന്നായി മതേതരജനാധിപത്യത്തെ സമീപിക്കുന്ന മുസ്‌ലിം ലീഗ്‌ ശൈലി‌ മതപരമായി സാധൂകരണമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മതപണ്ഡിതനല്ലാത്ത ജിന്നയുടെ രാഷ്ട്രീയ നേതൃത്വത്തെഅംഗീകരിക്കാൻ കൊളോണിയൽ മലബാറിൽ കെ എം മൗലവിയെയും കെ എം സീതിസാഹിബിനെയും ബാഫഖി തങ്ങളെയും എൻ വി അബ്ദുസ്സലാം മൗലവിയെയും പോലുള്ള ഭക്തരായ മുസ്‌ലിം പണ്ഡിതന്മാരും

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 2) Read More »

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 1)

മുഹമ്മദ്‌ അലി ജിന്നയുടെ മരണത്തിന്‌ എഴുപത്തൊന്നാണ്ട്‌‌ തികഞ്ഞു‌. ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ കയ്യാളിയ ചരിത്രപുരുഷന്റെ ജീവിതം, മിക്കവാറും പാക്കിസ്ഥാൻ രൂപീകരണത്തിന്‌ അകമ്പടിയായുണ്ടായ മാനുഷിക ദുരിതങ്ങളുമായി ബന്ധപ്പെട്ടാണ്‌‌ സ്വാതന്ത്ര്യാനന്തര ഇൻഡ്യൻ ദേശരാഷ്ട്രത്തിൽ ഓർമ്മിക്കപ്പെടുന്നത്‌. മുസ്‌ലിം സാമുദായിക രാഷ്ട്രീയം ‘ദേശീയത’യുടെ പ്രതിലോമ പ്രതിപക്ഷമായ ‘വർഗീയത’യാണെന്നും അതിന്റെ സ്വാഭാവികമായ പര്യവസാനമാണ്‌ സ്വാതന്ത്ര്യത്തിന്‌ ‌തൊട്ടുടനെ ഉണ്ടായ കലാപങ്ങളും പലായനങ്ങളുമെന്നും വാദിക്കുന്ന ‘മതേതര’ ചിന്തകരും, ‘ഭാരതാംബ’യെ വെട്ടിമുറിച്ച്‌ അതിന്റെ ‘അഖണ്ഡതയെ’ തകർക്കാനുള്ള ‘മുസ്‌ലിം സഹജവാസന’യുടെ അനിഷേധ്യ

മുസ്‌ലിം രാഷ്ട്രീയം: ജിന്നയുടെ വഴി (ഭാഗം 1) Read More »

ലൗ ജിഹാദ്‌ നുണപ്രചാരണം: മുഴങ്ങുന്നത്‌ മുസ്‌ലിംകൾക്കെതിരായ കൊലവിളി

‘ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുസ്‌ലിം പുരുഷൻ’ എന്ന പെരുംകള്ളം പറഞ്ഞു പ്രചരിപ്പിച്ചാണ്‌ ഹിന്ദുത്വം തൊള്ളായിരത്തി ഇരുപതുകളിൽ‌ ആർ. എസ്‌. എസിന്റെ ജന്മത്തിന്‌‌ ജനകീയാനുഭാവത്തിന്റേതായ ഒരു ബോധപരിസരം സൃഷ്ടിക്കാൻ ശ്രമിച്ചത്‌. ഹിറ്റ്ലർ ജർമ്മനിയിൽ നിന്ന് ജൂതന്മാരെ പിഴുതെറിഞ്ഞതുപോലെ മുസ്‌ലിംകളെ ഉപഭൂഖണ്ഡത്തിൽ നിന്ന് നിഷ്കാസനം ചെയ്യാനുള്ള പദ്ധതിക്ക്‌ ‘പൊതുസമ്മിതി’ നേടിയെടുക്കാൻ ഹിന്ദു ആങ്ങള വികാരമാണുണർത്തേണ്ടതെന്ന് സംഘ്‌ വിഷഫാക്റ്ററിയുടെ തലപ്പത്തുള്ളവർക്ക്‌ അറിയുമായിരുന്നിരിക്കണം. ‍ ആര്‍.എസ്.എസിന് ജന്മം നല്‍കുന്നതിന് ആമുഖമായി ഹിന്ദുത്വ ഫാഷിസ്റ്റ് ബുദ്ധിജീവികള്‍ ചെയ്തത് 1921ലെ മലബാറിനെ സംബന്ധിച്ച നുണകള്‍

ലൗ ജിഹാദ്‌ നുണപ്രചാരണം: മുഴങ്ങുന്നത്‌ മുസ്‌ലിംകൾക്കെതിരായ കൊലവിളി Read More »

അൽ ഖാഇദയുടെ ഇസ്‌ലാം വ്യാഖ്യാനം

[ഭീകരവാദത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവുകളിലൊന്നായ, ഐ.എസിനടക്കം പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിലമൊരുക്കിയ അല്‍ ഖാഇദയുടെ ജിഹാദ് സങ്കല്‍പം എവിടെ നിന്നെല്ലാമാണ് നിര്‍ധരിക്കപ്പെട്ടതെന്ന് വിശദമായി അപഗ്രഥിക്കാന്‍ ശ്രമിച്ചിട്ടുള്ള ചരിത്രകാരനാണ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫയ്‌സൽ ദേവ്ജി. അദ്ദേഹത്തിന്റെ Landscapes of the Jihad: Militancy, Morality, Modernity (Foundation Books: New Delhi, 2005 ) എന്ന പുസ്തകം ഭീകരത ഇസ്‌ലാമിക പ്രമാണങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പിന്‍പറ്റലില്‍ നിന്നുണ്ടാകുന്നതാണെന്ന സാമ്രാജ്യത്വാരോപണത്തെ പല നിലയ്ക്കും വിചാരണ ചെയ്യുന്നുണ്ട്. പുസ്തകത്തില്‍ നിന്നുള്ള ചില

അൽ ഖാഇദയുടെ ഇസ്‌ലാം വ്യാഖ്യാനം Read More »

നമുക്ക്‌ ശൈഖ്‌ മൗലവിയെയും സഹപ്രവർത്തകരെയും സ്മരിക്കാം; ആവേശം നുകരാം!

–ആധുനിക മലയാളി ഹദീഥ്‌ പണ്ഡിതന്മാരിൽ അഗ്രേസരനായിരുന്നു ആദ്യം അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിലും പിന്നീട്‌ മോങ്ങം അൻവാറുൽ ഇസ്‌ലാം വനിതാ അറബിക്‌ കോളജിലും പ്രധാനാധ്യാപകൻ ആയിരുന്ന എം. ശൈഖ്‌ മുഹമ്മദ്‌ മൗലവി. പ്രമുഖ ഇസ്‌ലാഹീ പ്രബോധകൻ ആയിരുന്ന അദ്ദേഹം കേരള ജംഇയ്യതുൽ ഉലമാഇന്റെ പ്രസിഡന്റ്‌ ആയിരുന്നു. 1977ൽ ശൈഖ്‌ മരണപ്പെട്ടപ്പോൾ മോങ്ങത്തെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച അനുസ്മരണ സോവനീറിൽ റഹീം മേച്ചേരി എഴുതിയ ലേഖനം ആണിത്‌. മുസ്‌ലിം ലീഗിന്റെ തൂലികാ പടവാളും ചന്ദ്രിക പത്രാധിപരും ആയിരുന്ന മേച്ചേരി

നമുക്ക്‌ ശൈഖ്‌ മൗലവിയെയും സഹപ്രവർത്തകരെയും സ്മരിക്കാം; ആവേശം നുകരാം! Read More »