റമദാൻ ഖൽബിലേക്ക് പടരട്ടെ
‘മരണത്തിന്റെ മലക്ക് തലയണയ്‌ക്കരികിൽ തന്നെ നിൽക്കുമ്പോഴും ഉറക്കിൽ ആനന്ദം കണ്ടെത്താൻ നമുക്ക് കഴിയുന്നത് ആശ്ചര്യകരം തന്നെ’ എന്ന് ഒരു തത്ത്വജ്ഞാനി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. ആലോചിച്ചാൽ സത്യമല്ലേ? ദിനേന മണിക്കൂറുകൾ ഉറങ്ങാനാഗ്രഹിക്കുന്നവരാണ് മിക്കവരും. ഉറക്കിനിടയിൽ മരണം വന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും ആകുലതകളൊന്നുമില്ലാതെ മനുഷ്യൻ ബോധമില്ലാതെയുള്ള ആ വിശ്രമത്തിലേക്ക് പിന്നെയും പിന്നെയും ചെന്നുകയറുന്നു. ഉറക്കം തന്നെ ചെറിയൊരു മരണം ആണെന്ന, ആത്മാവിനെ അല്ലാഹു അൽപനേരത്തേക്ക് പിടിക്കുകയാണ് അപ്പോൾ സംഭവിക്കുന്നതെന്ന സത്യം പോലും വലിയ ആലോചനകൾക്ക് മിക്കവരിലും നിമിത്തമാകുന്നില്ല. […]
റമദാൻ ഖൽബിലേക്ക് പടരട്ടെ Read More »