April 2019

ഇസ്‌ലാമിന്‌ പരിചയമില്ലാത്ത ഐ. എസ്‌. ‘ജിഹാദ്‌’

(ചോദ്യങ്ങൾക്ക്‌ മറുപടി) 1. ഐ.എസിന്റെ വീഡിയോകളും അവരുടെ സന്ദേശങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യമാണ് ജനങ്ങളുടെ മുമ്പില്‍ ഇസ്‌ലാമിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞ് അത് സ്വീകരിക്കുവാനോ തിരസ്‌കരിക്കുവാനോ ഉള്ള സ്വാതന്ത്ര്യം അത് കേള്‍ക്കുന്ന ആളുകള്‍ക്ക് വിട്ടുകൊടുക്കുക എന്നത് ഇസ്‌ലാമിക രീതിയല്ല എന്ന്. മറിച്ച് ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരണമെന്നും അങ്ങനെ പടച്ചവന്റെ ഒരു ഭൂമി സൃഷ്ടിച്ചെടുക്കുകയാണ് മുസ്‌ലിമിന്റെ ദൗത്യമെന്നും അവര്‍ പറയുന്നു. ഇതിനെക്കുറിച്ച് യഥാര്‍ത്ഥ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത്? – ഭീകരപ്രസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു […]

ഇസ്‌ലാമിന്‌ പരിചയമില്ലാത്ത ഐ. എസ്‌. ‘ജിഹാദ്‌’ Read More »

മെഡിക്കൽ പ്രവേശന പരീക്ഷ: മുസ്‌ലിം പെൺകുട്ടിയെ ഹാളിൽ നിന്ന് പുറത്താക്കിയ അധ്യാപകർക്കെതിരിൽ നടപടിക്ക്‌ ഉത്തരവ്

തിരുവനന്തപുരം: 2015ൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപ്പരീക്ഷ എഴുതാൻ എത്തിയ കരുനാഗപ്പള്ളി സ്വദേശിനിയായ മുസ്‌ലിം വിദ്യാർത്ഥിനി ആലിയ ഫർസാനയെ ശിരോവസ്ത്രം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഹാളിൽ നിന്ന് പുറത്താക്കിയ അധ്യാപകർക്കെതിരിൽ വകുപ്പ്‌ തല നടപടി എടുക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവായി. ആലിയ നൽകിയ ഹരജിയിൽ അന്വേഷണം പൂർത്തിയാക്കിയ കമ്മീഷൻ, ആലിയയുടെ പരീക്ഷാ സെന്റർ ആയിരുന്ന നെയ്യാറ്റിൻകര ഡോ. ജി. ആർ. പബ്ലിക്‌ സ്കൂളിൽ പരീക്ഷാ ചുമതല ഉണ്ടായിരുന്ന ബേബി ഇന്ദു, ദീപ എന്നീ അധ്യാപികമാരും ചീഫ്‌ ഇൻവിജിലേറ്റർ

മെഡിക്കൽ പ്രവേശന പരീക്ഷ: മുസ്‌ലിം പെൺകുട്ടിയെ ഹാളിൽ നിന്ന് പുറത്താക്കിയ അധ്യാപകർക്കെതിരിൽ നടപടിക്ക്‌ ഉത്തരവ് Read More »

ഇൽമിന്റെ ലോകത്താക്കിയാലോ, ജീവിതം?

നാസിറുദ്ദീൻ അൽ അൽബാനി പ്രബലം എന്ന് വിധിക്കുന്ന ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാണ്‌: ‘രണ്ടു തരം അന്വേഷകർ ഒരിക്കലും സംതൃപ്തരാവുകയില്ല-അറിവ്‌ നേടാൻ നോക്കുന്നവരും ഈ ലോകം നേടിയെടുക്കാൻ നോക്കുന്നവരും.’ (തബ്‌റാനി). ദുൻയാവിനോടുള്ള ആർത്തി തലയിൽ കയറിയവർക്ക്‌ മരിച്ച്‌ മണ്ണടിയുന്നതുവരെ വെട്ടിപ്പിടിച്ചത്‌ മതിയാകില്ലെന്ന് കാണിക്കുന്ന എത്രയും ഉദാഹരണങ്ങൾ ചുറ്റിലും ഉണ്ട്‌. എന്നാൽ കിട്ടിയാലും കിട്ടിയാലും മതിവരാത്ത, പിന്നെയും പിന്നെയും നേടിയെടുക്കാൻ ആഗ്രഹം അലതല്ലുന്ന ആവേശം പണത്തിനോടും സുഖാഢംബരങ്ങളോടും പത്രാസിനോടും പ്രശസ്തിയോടുമൊക്കെയല്ലാതെ അറിവിനോട്‌ തോന്നുന്ന അത്യപൂർവം മനുഷ്യരുണ്ട്‌. ഭോഗതൃഷ്ണയുടെ ലളിത

ഇൽമിന്റെ ലോകത്താക്കിയാലോ, ജീവിതം? Read More »

മുസ്‌ലിംകളിലും കമ്മ്യൂണിസ്റ്റുകളോ?

[യഥാർത്ഥ മുസ്‌ലിംകൾക്ക്‌ ഒരിക്കലും കൊമ്മ്യൂണിസ്റ്റ്‌ ആകാനോ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ പ്രവർത്തകർ ആകാനോ സാധ്യമല്ലെന്നും മുസ്‌ലിം സമുദായത്തിൽ നിന്ന് ചിലർ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ പെട്ടുപോകുന്നത്‌ അവരുടെ അജ്ഞതയും ദാരിദ്ര്യവും കാരണമാണെന്നും മുസ്‌ലിംകളിൽ നിന്ന് ചിലർ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾ ആകുന്ന ഭീകരമായ ദുരവസ്ഥ തടയാൻ സമുദായ നേതൃത്വം വിവേകപൂർണമായ നടപടികൾ സ്വീകരിക്കണമെന്നും വിശദീകരിച്ചുകൊണ്ട്‌ പ്രമുഖ പണ്ഡിതനും എഴുത്തുകാരനും എറണാകുളം മഹാരാജാസ്‌ കോളജിലെ അറബി അധ്യാപകനും ആയിരുന്ന, പരേതനായ ഇ. കെ. മൗലവി 1958 ഡിസംബർ ലക്കം മിശ്കാതുൽ ഹുദാ

മുസ്‌ലിംകളിലും കമ്മ്യൂണിസ്റ്റുകളോ? Read More »

‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ്‌, കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം എന്നീ പ്രശ്നങ്ങളെ തത്‌കാലത്തേക്ക്‌ മാറ്റിവെച്ചുകൊണ്ട്‌ ആലോചിച്ചാൽ ഗുണപരമായ ചില സാധ്യതകളെ ഉദ്‌പാദിപ്പിക്കുന്നുണ്ട്‌. വടക്കേ ഇൻഡ്യൻ-ആര്യൻ-ഹിന്ദു ഘടകങ്ങൾക്കുപകരം തെന്നിൻഡ്യൻ-ദ്രാവിഡ-മാപ്പിള പിന്തുണയോടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ജയിക്കുന്നത്‌ പാർട്ടിയുടെ ഘടനയിൽ ചെറിയ കുലുക്കങ്ങളെങ്കിലും ഉണ്ടാക്കിയാൽ അതൊരു വലിയ വിപ്ലവം ആയിരിക്കും. പ്രധാനമന്ത്രിയുടെ/പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വയനാട്ടിലെ മുഖ്യഘടകകക്ഷി/മണ്ഡലത്തിലെ വിജയത്തിന്‌ ഏറ്റവും നിർണ്ണായകമായ സംഭാവന അർപ്പിച്ച രാഷ്ട്രീയപാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗിന്

‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം Read More »

സിവിൽ സർവീസ്‌ പ്രവേശനത്തിന്റെ തിളക്കത്തിൽ ഫറാഷ്

അരീക്കോട്‌: കൈപ്പക്കുളത്തുനിന്ന് ചാലിയാറിലേക്ക്‌ മണലെടുക്കാൻ പോകുന്ന റോഡ്‌ തുടങ്ങുന്നേടത്തു തന്നെയാണ്‌ ഫറാഷിന്റെ വീട്‌. പുഴയിൽ കുളിച്ചും ചുറ്റുപാടുമുള്ള ഇടവഴികളിൽ കളിച്ചും വളർന്ന സാധാരണക്കാരനായ മാപ്പിളച്ചെറുക്കൻ. ഇസ്‌മാഈൽ മാഷ്‌-ത്വയ്യിബ ടീച്ചർ അധ്യാപക ദമ്പതികളുടെ മകൻ. ഫറാഷ്‌ ഇൻഡ്യൻ സിവിൽ സർവീസുകളിൽ 421-ആം റാങ്കോടെ പ്രവേശിക്കുമ്പോൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത്‌ അവൻ മാത്രമല്ല, മലബാറും മലപ്പുറം ജില്ലയും മുസ്‌ലിം സമുദായവും എല്ലാം ആണ്‌. അരീക്കോട്ടെ‌ ഗവൺമന്റ്‌ മാപ്പിള യു. പി. സ്കൂൾ, പുത്തലം മദ്‌റസതുൽ മുജാഹിദീൻ, വാഴക്കാട്‌ ടെക്നിക്കൽ ഹൈസ്കൂൾ,

സിവിൽ സർവീസ്‌ പ്രവേശനത്തിന്റെ തിളക്കത്തിൽ ഫറാഷ് Read More »

മൈക്കൽ സെർവെറ്റസ്‌: ത്രിത്വത്തെ വിമർശിച്ചതിന്‌ ജീവനോടെ ദഹിപ്പിക്കപ്പെട്ട ക്രൈസ്തവ പണ്ഡിതൻ

കത്തോലിക്കാ സഭയുടെ കുപ്രസിദ്ധമായ ഇൻക്വിസിഷൻ കോടതികൾ കത്തോലിക്കാ വിശ്വാസങ്ങളോട്‌ വിയോജിപ്പുള്ളവർക്കുമേൽ നടപ്പിലാക്കിയ അതിക്രൂരമായ ശിക്ഷകളെക്കുറിച്ച്‌ മധ്യകാല യൂറോപ്പിനെ സംബന്ധിച്ച‌ സാമാന്യ ധാരണയെങ്കിലും ഉള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ പ്രൊട്ടെസ്റ്റന്റുകളുടെ മുൻകയ്യിലുണ്ടായ സമാനമായ മതവിചാരണക്കോടതികളും ശിക്ഷകളും വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കത്തോലിക്കാ വിരുദ്ധ പ്രൊട്ടെസ്റ്റന്റ്‌ പരിഷ്കരണ മുന്നേറ്റത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന ജോൺ കാൽവിന്റെയും അനുയായികളുടെയും ആവശ്യപ്രകാരം ആണ്‌ പ്രശസ്ത സ്പാനിഷ്‌ വൈദികനും ശാസ്ത്രജ്ഞനും ആയ മൈക്കൽ സെർവെറ്റസിനെ 1553 ഒക്റ്റോബർ 27ന്‌ സ്വിറ്റ്സർലൻഡിലെ ചാമ്പലിൽ വെച്ച്‌ ഇൻക്വിസിഷൻ നടത്തി ജീവനോടെ

മൈക്കൽ സെർവെറ്റസ്‌: ത്രിത്വത്തെ വിമർശിച്ചതിന്‌ ജീവനോടെ ദഹിപ്പിക്കപ്പെട്ട ക്രൈസ്തവ പണ്ഡിതൻ Read More »

കേട്ടിട്ടുണ്ടോ, മൂസാ വാണിമേലിന്റെ മുസ്‌ലിം ലീഗ്‌ ഗാനം?

വീണ്ടും തെരഞ്ഞെടുപ്പിന്റെ ആരവം. പ്രചാരണത്തിന്‌ രാഷ്ട്രീയപ്പാർട്ടികൾ പാട്ടുകൾ കെട്ടുന്നു. കേരളത്തിൽ മാപ്പിള ശീലുകളിൽ മുസ്‌ലിം ലീഗിനുവേണ്ടി ഒരുപാട്‌ പാട്ടുകൾ മുഴങ്ങിയിട്ടുണ്ട്‌. ലീഗിന്റെ പാട്ടെഴുത്തുകാർ എന്ന നിലയിൽ നിരവധി പേർ പ്രശസ്തരായിട്ടും ഉണ്ട്‌. എന്നാൽ അവരിൽ അധികം പേർ ഓർക്കാത്ത ഒരു നാമമുണ്ട്‌- പരേതനായ മൂസാ വാണിമേൽ. മൂസാ വാണിമേൽ സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനല്ല. പ്രശസ്തനായ മതപണ്ഡിതൻ, നിരവധി ഇസ്‌ലാമിക ലേഖനങ്ങളുടെ കർത്താവായ എഴുത്തുകാരൻ, ഇസ്‌ലാമിക ആശയ പ്രചരണത്തിനുവേണ്ടി വശ്യമായ കവിതകളും ഗാനങ്ങളും എഴുതിയിട്ടുള്ള സർഗസാഹിത്യകാരൻ, മുജാഹിദ്‌ നേതാവ്‌,

കേട്ടിട്ടുണ്ടോ, മൂസാ വാണിമേലിന്റെ മുസ്‌ലിം ലീഗ്‌ ഗാനം? Read More »

ജറൂസലേം ഇസ്രായേൽ തലസ്ഥാനമല്ല, ഗോലാൻ കുന്നുകൾ ഇസ്രായേലിന്റേതല്ല: സുഊദി അറേബ്യ

രിയാദ്‌: ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഗോലാൻ കുന്നുകളെ ഇസ്രായേലിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന അമേരിക്കൻ നയത്തെ സുഊദി അറേബ്യ തിരസ്കരിക്കുന്നതായി സുഊദി വിദേശകാര്യ മന്ത്രി ഡോ. ഇബ്‌റാഹീം ഇബ്നു അബ്ദിൽ അസീസ്‌ പറഞ്ഞു. അറബ്‌ ലീഗിന്റെ മുപ്പതാം കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോലാൻ കുന്നുകൾ സിറിയൻ അറബ്‌ പ്രവിശ്യകളാണെന്നാണ്‌ എന്നും സുഊദിയുടെ നിലപാട്‌, അത്‌ ഇസ്രായേലിന്‌ വിട്ടുനൽകാനാവില്ലെന്ന് തങ്ങൾ ആവർത്തിക്കുകയാണ്‌-ഡോ. ഇബ്‌റാഹീം സൂചിപ്പിച്ചു. ന്യൂസിലാൻഡിൽ ജുമുഅ നമസ്കരിക്കുന്നവർക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രി അപലപിച്ചു. 1967ലെ

ജറൂസലേം ഇസ്രായേൽ തലസ്ഥാനമല്ല, ഗോലാൻ കുന്നുകൾ ഇസ്രായേലിന്റേതല്ല: സുഊദി അറേബ്യ Read More »

കാന്തപുരം അല്ല, അസ്ജദ്‌ റസാ ഖാൻ ആണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ മുഫ്തി എന്ന് ഇ. കെ. വിഭാഗം

ബറേലി: ബറേൽവി വിഭാഗത്തിന്റെ ഇൻഡ്യൻ ഗ്രാൻഡ്‌ മുഫ്തിയായി താൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന കാന്തപുരം എ. പി. അബൂബക്‌ർ മുസ്‌ലിയാരുടെ അവകാശവാദത്തെ നിരാകരിക്കുന്ന വാർത്തയുമായി ഇ. കെ. വിഭാഗം സമസ്തയുടെ നേതാവും ചെമ്മാട്‌ ദാറുൽ ഹുദാ മേധാവിയും ആയ ബഹാഉദ്ദീൻ നദ്‌വി രംഗത്ത്‌. ഇന്നലെ ബറേലിയിൽ വെച്ച്‌ ചേർന്ന യോഗത്തിൽ ബറേൽവി പണ്ഡിതൻമാർ മരണപ്പെട്ട ഗ്രാൻഡ്‌ മുഫ്തി അക്തർ റസാ ഖാന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ പുത്രൻ അസ്‌ജദ്‌ റസാ ഖാനെ തെരഞ്ഞെടുത്തു എന്നും അദ്ദേഹമാണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌

കാന്തപുരം അല്ല, അസ്ജദ്‌ റസാ ഖാൻ ആണ്‌ പുതിയ ബറേൽവി ഗ്രാൻഡ്‌ മുഫ്തി എന്ന് ഇ. കെ. വിഭാഗം Read More »