March 2019

മുഹ്‌യുദ്ദീൻ ഉമരി: വിട പറഞ്ഞത്‌ ഖുർആൻ പാരായണ ശാസ്ത്രത്തിന്‌ കാവൽനിന്ന പണ്ഡിത പാരമ്പര്യം

തിരൂരങ്ങാടി: ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ മരണത്തോടെ നഷ്ടമാകുന്നത്‌ ഖുർആൻ പാരായണ ശാസ്ത്രത്തിന് (തജ്‌വീദ്‌)‌ കാവൽനിന്ന പണ്ഡിതപ്രതിഭ. മലബാർ ഖിലാഫത്‌ കമ്മിറ്റി, കേരള മുസ്‌ലിം ഐക്യംഘം, കേരള ജംഇയതുൽ ഉലമാഅ്, മലബാറിലെ സർവേന്ത്യാ മുസ്‌ലിം ലീഗ്, തിരൂരങ്ങാടി യതീം ഖാന, ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ്‌, കേരള നദ്‌വതുൽ മുജാഹിദീൻ എന്നിവെയുടെ ശിൽപികളിൽ പ്രധാനിയും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കെ. എം. മൗലവിയുടെ മകനും ചാലിലലത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയുടെ പൗത്രനും ആണ്‌ മുഹ്‌യുദ്ദീൻ ഉമരി. തമിൾനാട്ടിലെ ആമ്പൂരിനടുത്ത […]

മുഹ്‌യുദ്ദീൻ ഉമരി: വിട പറഞ്ഞത്‌ ഖുർആൻ പാരായണ ശാസ്ത്രത്തിന്‌ കാവൽനിന്ന പണ്ഡിത പാരമ്പര്യം Read More »

അരിയിൽ ശുകൂർ വധം: തനിക്കെതിരിൽ ‌ആക്ഷേപമുന്നയിക്കുന്നത്‌ തീവ്രവാദികളും മതഭ്രാന്തന്മാരുമാണെന്ന് പി ജയരാജൻ

വടകര: 2012ൽ എം എസ്‌ എഫ്‌ പ്രവർത്തകൻ അരിയിൽ ശുകൂറിനെ സി പി എം പ്രവർത്തകർ മണിക്കൂറുകളോളം ബന്ദിയാക്കി വിചാരണ ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വിവാദ മറുപടിയുമായി വടകര ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫ്‌ സ്ഥാനാർഥിയും ഉന്നത സി പി എം നേതാവുമായ പി ജയരാജൻ. ന്യൂസ്‌ 18 കേരള ചാനൽ നടത്തിയ അഭിമുഖത്തിൽ പ്രമാദവും അതിക്രൂരവുമായ ചില കൊലപാതകക്കേസുകളിൽ പ്രതിയായ ജയരാജനോട്‌ ജനങ്ങൾക്ക്‌‌ വെറുപ്പുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ പ്രതികരിക്കവെയായിരുന്നു പരാമർശം. അരിയിൽ

അരിയിൽ ശുകൂർ വധം: തനിക്കെതിരിൽ ‌ആക്ഷേപമുന്നയിക്കുന്നത്‌ തീവ്രവാദികളും മതഭ്രാന്തന്മാരുമാണെന്ന് പി ജയരാജൻ Read More »

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ

ഒരു വനിതാ ദിനം കൂടി കേരളത്തെ കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോൾ സംസ്ഥാനം കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഏറ്റവും സജീവമായി ചർച്ച ചെയ്ത സ്ത്രീ’പ്രശ്ന’ങ്ങളിൽ ഒന്ന് ആർത്തവം ആണെന്ന് കാണാം. ശബരിമലയിലെ ‘ആർത്തവായിത്തം’ മലയാളിയെ അക്ഷരാർത്ഥത്തിൽ ധ്രുവീകരിച്ചു. ഭാരതീയ വര്‍ണാശ്രമധര്‍മത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് അയിത്തം. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരും അധമരുമായി വേര്‍തിരിക്കുന്ന പൈശാചികമായ ജാതിവ്യവസ്ഥ, ‘ശുദ്ധ’ സവര്‍ണ ശരീരങ്ങളെയും ‘അശുദ്ധ’ അവര്‍ണ ശരീരങ്ങളെയും സങ്കല്‍പിക്കുകയും ‘വിശുദ്ധ’ ശരീരങ്ങളെയും ഇടങ്ങളെയും ‘മ്ലേഛ’ ശരീരങ്ങള്‍ ‘മലിന’മാക്കാതിരിക്കാന്‍ തൊടലും തീണ്ടലും വിലക്കുന്ന അയിത്ത നിയമങ്ങള്‍

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ Read More »

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം”

–എം കെ ഹാജിയെക്കുറിച്ച്‌ പുത്രൻ എം കെ ബാവ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു– “നിലമ്പൂർ ഭാഗത്ത് ഞങ്ങൾക്ക്‌‌ തോട്ടങ്ങളും കൃഷിയുമൊക്കെ ഉണ്ടായിരുന്നു. നെൽകൃഷി നഷ്ടമാണെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബാപ്പാനോട്‌ ഈ പരിപാടി നമുക്ക്‌ നിർത്തിക്കൂടേ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ‘നമുക്ക്‌ ലാഭമൊന്നും അതിൽ നിന്ന് കിട്ടുന്നില്ല എന്നത്‌ ശരിയായിരിക്കും. അത്‌ വലിയ വിഷയമല്ല. നമുക്ക്‌ ജീവിക്കാൻ വേറെ മാർഗങ്ങൾ ഉണ്ട്‌. പക്ഷേ ഈ നെൽകൃഷി കൊണ്ട്‌ ജീവിക്കുന്ന കുറേ പേരില്ലേ? അവിടുത്തെ പണിക്കാരും മറ്റും.

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം” Read More »