February 2019

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ

തെഹ്‌റാൻ: സിറിയയിൽ പത്ത്‌ ലക്ഷത്തിലധികം സുന്നീ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തി പൈശാചികമായ ഭീകരഭരണം തുടരുന്ന ശീഈ ഏകാധിപതി ബശ്ശാർ ഹാഫിദുൽ അസദിനെ പ്രശംസിച്ച്‌ ഇറാൻ പരമോന്നത‌ ആത്മീയ നേതാവ്‌ അലി ഖാംനഇ. ഫെബ്രുവരി 25 തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഇറാനിൽ എത്തിയ ബശ്ശാറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആണ്‌ ഖാംനഇ സിറിയയിൽ സുന്നീ ചോര കുടിച്ച്‌ ചീർക്കുന്ന ഭീകരവാഴ്ചയെ മുഖസ്തുതികൾ കൊണ്ട്‌ മൂടിയത്‌. ‘അറബ്‌ ലോകത്തിന്റെ ഹീറോ ആണ്‌ താങ്കൾ’ എന്നാണ്‌ ഖാംനഇ സംഭാഷണത്തിനിടെ സിറിയൻ ആഭ്യന്തര സംഘർഷത്തോടുള്ള […]

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ Read More »

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ

വിജയമാണ്‌ മനുഷ്യരെല്ലാം തേടുന്നത്‌. സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌, ആഗ്രഹങ്ങളുടെ സാഫല്യമാണ്‌, മോഹിപ്പിക്കുന്ന നേട്ടങ്ങളാണ്‌, വിജയമെന്ന് പറയാം. ഇഹലോകത്തും പരലോകത്തും വിജയങ്ങൾ കൊതിക്കുന്നവരാണ്‌ നമ്മളെല്ലാം. ‘എങ്ങനെ വിജയിക്കാം’ എന്ന് പഠിപ്പിക്കുന്ന ‘സെൽഫ്‌-ഹെൽപ്‌’ പുസ്തകങ്ങൾക്കാണ്‌ ഇന്ന് ഏറ്റവുമധികം വായനക്കാർ ഉള്ളത്‌. പക്ഷേ ‘സ്വയം-സഹായം’ കൊണ്ടുമാത്രം ആരും ഒരിടത്തും വിജയിക്കാൻ പോകുന്നില്ലെന്ന് വിനയാന്വിതരായി തിരിച്ചറിയുന്നവരാണ്‌ വിശ്വാസികൾ. സ്രഷ്ടാവും ഉടയവനും പരമാധികാരിയും സർവശക്തനും സമ്പൂർണാർത്ഥത്തിൽ ഏകനും ആയ അല്ലാഹുവിന്റെ കരുണയെയും സഹായത്തെയും ആശ്രയിച്ചുകൊണ്ടല്ലാതെ ഒരു ചെറുകിനാവ്‌ പോലും യാഥാർത്ഥ്യമാക്കാനാകാത്ത അതിനിസ്സാരരാണല്ലോ‌‌ മനുഷ്യർ. അതുകൊണ്ടുതന്നെ, ഓരോ

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ Read More »

ഇസ്‌ലാഹീ പ്രസ്ഥാനവും മുസ്‌ലിം രാഷ്ട്രീയവും

ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സാരഥികളാണ് സന്ദര്‍ഭത്തിന്റെ ആവശ്യം മനസ്സിലാക്കി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ ഫലപ്രദമായ രീതിയില്‍ ആധുനികവല്‍കരിക്കാനുള്ള മുന്‍കയ്യെടുത്തത്. ദേശീയ പ്രസ്ഥാനം കേരളത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഭാരതീയരുടെ പൊതുമനുഷ്യാവകാശങ്ങള്‍ക്കും മലബാറിലെ മാപ്പിളക്കുടിയാന്‍മാരുടെ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ക്കും വേണ്ടി നിയതവും ജനാധിപത്യപരവുമായ രീതിയില്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനവും സ്വാതന്ത്ര്യസമരവും ഉപകരിക്കുമെന്ന് മലബാറിലെ ഇസ്‌ലാഹീ പണ്ഡിതന്‍മാര്‍ മനസ്സിലാക്കി. 1915-16 കാലഘട്ടത്തില്‍ ആനീ ബെസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനം സജീവമായതിനെത്തുടര്‍ന്നാണ് മലബാറില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ഒരു ജനകീയ പ്രസ്ഥാനമായി മാറിയത്. ഹോംറൂള്‍

ഇസ്‌ലാഹീ പ്രസ്ഥാനവും മുസ്‌ലിം രാഷ്ട്രീയവും Read More »

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും

1824 ഫെബ്രുവരി 12നാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജനനം. ഇതിനെ ഹിന്ദു കലണ്ടറിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവിധ ഫെബ്രുവരി തിയതികളില്‍ ആര്യസമാജം അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കുന്നു. ഇന്‍ഡ്യയിലെ ചില പ്രദേശങ്ങളില്‍ നിയന്ത്രിത സര്‍ക്കാര്‍ അവധി കൂടിയാണ് ദയാനന്ദന്റെ ജന്മദിനം. ആധുനിക ഇന്‍ഡ്യ കണ്ട ഏറ്റവും പ്രഖ്യാതരായ ഹിന്ദുമത പരിഷ്‌കര്‍ത്താക്കളിലൊരാള്‍ എന്ന നിലക്ക് ഫെബ്രുവരി മാസങ്ങള്‍ മഹര്‍ഷിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നു. ഗുജറാത്തിലെ കത്തിയവാഡില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ദയാനന്ദന്‍ ജനിക്കുന്നത്. ശങ്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ദയാനന്ദ സരസ്വതിയുടെ മതവും രാഷ്ട്രീയവും Read More »

എന്റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹ്‌മദ്‌ സാഹിബ്

സംഭാഷണം/റഈസ് അഹ്‌മദ്‌ –ഇ അഹ്‌മദ്‌ സാഹിബ്‌ വിടവാങ്ങിയിട്ട്‌ ഇന്നേക്ക് രണ്ട്‌ വർഷം തികയുന്നു. അഹ്‌മദ്‌ സാഹിബിന്റെ പുത്രൻ റഈസ്‌ അഹ്‌മദുമായി മസ്കറ്റിൽ വെച്ച്‌‌ സംസാരിച്ച്‌ മില്ലി റിപ്പോർട്ട്‌ ലേഖകൻ തയ്യാറാക്കിയ ഇന്റർവ്വ്യൂ ഫീച്ചർ– ‘നേതാക്കന്മാരുടെ നേതാവാണ് സീതി സാഹിബ് എന്നാണ് ഉപ്പ എപ്പോഴും പറഞ്ഞിരുന്നത്.’ മസ്കത് മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇ. അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പുത്രൻ റഈസ് അഹ്‌മദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌. നേതാവാകുകയും നേതാക്കളെ വാർത്തെടുക്കുകയും

എന്റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹ്‌മദ്‌ സാഹിബ് Read More »