October 2018

ചേകന്നൂർ കേസ്‌ വീണ്ടും ചർച്ചയാകുന്നു

എറണാകുളം: ചേകന്നൂർ മൗലവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ മുഹമ്മദ്‌ അബുൽ ഹസൻ എന്ന ഇസ്‌ലാമിക പണ്ഡിതന്റെ കാൽ നൂറ്റാണ്ടു മുമ്പുണ്ടായ തിരോധാനം വീണ്ടും ചർച്ചയാകുന്നു. 1993 ജൂലൈ 29ന്‌ മതപ്രസംഗത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മൗലവിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയും തെളിവുകൾ ആസൂത്രിതമായി നശിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്‌. കേസിൽ സി ബി ഐ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ പി വി ഹംസയെ മൗലവി കൊല്ലപ്പെട്ടതിന്‌ അസന്നിഗ്ധമായ തെളിവുകൾ ഇല്ലെന്ന് നിരീക്ഷിച്ച്‌ കേരള ഹൈക്കോടതി […]

ചേകന്നൂർ കേസ്‌ വീണ്ടും ചർച്ചയാകുന്നു Read More »

പെണ്ണ്‌

കവിത 1 പൂക്കളൊരിക്കലും ഉറങ്ങാറില്ല! പകൽ പൂമ്പാറ്റകളും രാത്രി നക്ഷത്രങ്ങളുമിങ്ങനെ കൺചിമ്മാതെ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ്‌ ഒന്നു മനസ്സമാധാനത്തോടെ കിടന്നുറങ്ങുക? 2 മുഖത്തു തേച്ചുപിടിപ്പിച്ച ചായങ്ങളിലപ്പടി എന്റെ ആത്മവിശ്വാസം പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്‌, (വേറൊന്നും തോന്നരുത്‌) കുടയില്ലാത്ത മഴയത്ത്‌, ചായങ്ങൾ ചാലിട്ടൊഴുകിയപ്പോൾ ഞാൻ നിന്നു കരഞ്ഞുപോയത്‌. 3 വസ്ത്രത്തിന്റെ തുമ്പ്‌ പാറുമ്പോൾ വെപ്രാളപ്പെടേണ്ടതില്ലെന്ന് എനിക്ക്‌ ധൈര്യം പകർന്നത്‌ നിങ്ങളല്ലേ? മറയ്ക്കേണ്ടത്‌, മറയ്ക്കേണ്ടാത്തതെന്ന് അവയവങ്ങളോട്‌ വിവേചനമരുതെന്ന സമത്വവചനങ്ങളുരുവിട്ടത്‌ നിങ്ങളല്ലേ? കുറയുന്ന ഓരോ ഇഞ്ച്‌ നീളവും അഴിയുന്ന ചങ്ങലകളാണെന്ന് ചൊല്ലിപ്പഠിപ്പിച്ചതും

പെണ്ണ്‌ Read More »

‘അമേരിക്ക ഉണ്ടാകുന്നതിനുമുമ്പ്‌ തന്നെ സുഊദി അറേബ്യ ഉണ്ട്‌’- ട്രംപിന് മറുപടിയുമായി മുഹമ്മദ്‌ ബിൻ സൽമാൻ

രിയാദ്‌: അമേരിക്കൻ പ്രസിഡെന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ സുഊദി അറേബ്യക്കെതിരിൽ ഉതിർത്ത പരിഹാസങ്ങൾക്ക്‌ മറുപടിയുമായി സുഊദി കിരീടാവകാശി മുഹമ്മദ്‌ ഇബ്നു സൽമാൻ. അമേരിക്കൻ മാധ്യമഗ്രൂപ്പായ ബ്ലൂംബെർഗിന്റെ പ്രതിനിധികൾക്ക്‌ രിയാദിലെ രാജകൊട്ടാരത്തിൽ വെച്ച്‌ നൽകിയ അഭിമുഖത്തിലാണ്‌ മുഹമ്മദ്‌ ട്രംപിന്റെ പരാമർശങ്ങളോട്‌ പ്രതികരിച്ചത്‌. സുഊദി രാജകുടുംബത്തിൽ നിന്ന് അമേരിക്കയുടെ മുഖത്തുനോക്കി കടുത്ത സ്വരത്തിൽ മറുപടി വന്നത്‌ രാഷ്ട്രീയ നിരീക്ഷകരിൽ പലരെയും ഞെട്ടിക്കുന്നതാണ്‌. വർധിക്കുന്ന എണ്ണവില അമേരിക്കക്കുണ്ടാക്കുന്ന പ്രയാസങ്ങളെ സംബന്ധിച്ച്‌ പൗരന്മാരോട്‌ പ്രസംഗിക്കവേയാണ്‌ പ്രെസിഡെന്റ്‌ ട്രംപ്‌ സുഊദിക്കെതിരിൽ പരാമർശങ്ങൾ നടത്തിയിരുന്നത്‌. എണ്ണ വില

‘അമേരിക്ക ഉണ്ടാകുന്നതിനുമുമ്പ്‌ തന്നെ സുഊദി അറേബ്യ ഉണ്ട്‌’- ട്രംപിന് മറുപടിയുമായി മുഹമ്മദ്‌ ബിൻ സൽമാൻ Read More »

ഇൻ ശാ അല്ലാഹ്‌, ഇൻ ശാ അല്ലാഹ്‌!

മനസ്സിനെ അതിന്റെ രോഗങ്ങളിൽ നിന്ന് സംസ്കരിക്കുന്ന അനേകം ഉൾകാഴ്ചകൾ അല്ലാഹു‌ സ്നേഹപൂർവം പകർന്നുനൽകുന്ന അതിമനോഹരമായ ഖുർആനികാധ്യായമാണ്‌ അൽകഹ്ഫ്‌. ‘ഇൻ ശാ അല്ലാഹ്‌’ (അല്ലാഹു ഇച്ഛിച്ചാൽ) എന്ന് ചേർത്തുകൊണ്ടല്ലാതെ നാളെ/ഭാവിയിൽ എന്തെങ്കിലും ചെയ്യും/നടക്കും/ഉണ്ടാകും എന്ന് പറയാൻ പാടില്ലെന്ന ഇസ്‌ലാമിക വിധി നേർക്കുനേരെ പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഖുർആൻ വചനങ്ങളാണ്‌‌ കഹ്ഫിലെ 23, 24 ആയത്തുകൾ. എന്തൊക്കെ സംഭവിക്കണം/വേണ്ട എന്ന് തീരുമാനിക്കുന്നത്‌ അല്ലാഹുവാണെന്നും അവന്റെ വിധിയെക്കുറിച്ച യാതൊരറിവും മനുഷ്യർക്ക്‌ നൽകപ്പെട്ടിട്ടില്ല എന്നും ഇരിക്കെ ഭാവിയുടെ ഗതിവിഗതികളെയും അതിലെ തന്റെ ഭാഗധേയത്തെയും കുറിച്ച്‌ തറപ്പിച്ച്‌

ഇൻ ശാ അല്ലാഹ്‌, ഇൻ ശാ അല്ലാഹ്‌! Read More »

നജ്മൽ ബാബു: മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്

തിരുവനന്തപുരം: ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും തന്റെ മരണാനന്തരമുറകൾ ഇസ്‌ലാമിക നിഷ്ഠകൾ പ്രകാരം കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന്റെ ഖബറിടത്തിൽ വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത നജ്മൽ ബാബുവിന്റെ മൃതശരീരം ബന്ധുക്കൾ ഭരണകൂട പിന്തുണയോടെ ദഹിപ്പിച്ച സംഭവത്തിൽ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക്‌ പരാതിക്കത്ത്‌ നൽകി. പ്രമുഖ കൊമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവിയും നക്സൽ പ്രസ്ഥാന നായകനും പൗരാവകാശ പ്രവർത്തകനും ആയിരുന്ന ടി എൻ ജോയ്‌ ആണ്‌ ഇസ്‌ലാം സ്വീകരിക്കുന്നതായി അറിയിച്ച്‌ നജ്മൽ ബാബു എന്ന് പേര്‌ മാറ്റിയിരുന്നത്‌. ഇസ്‌ലാമിലേക്ക്‌

നജ്മൽ ബാബു: മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത് Read More »

ഹിന്ദുത്വം വെടിവെച്ചുകൊന്ന രാഷ്ട്രപിതാവിന്റെ സ്മരണകളുണർത്തി ഗാന്ധിജയന്തി

ന്യൂഡൽഹി: രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ നൂറ്റിനാൽപത്തിയൊൻപതാം ജന്മദിനം ആചരിക്കുന്നു. രാജ്ഘട്ടിൽ ഔദ്യോഗിക പ്രണാമങ്ങൾ നടക്കുമ്പോഴും ഗാന്ധിയെ ആത്മാർത്ഥമായി ഓർക്കുന്നവരുടെയെല്ലാം മനസ്സ്‌ പോകുന്നത്‌ ബിർളാ ഹൗസിലേക്കാണ്‌. 1948 ജനുവരി 30ന് ബിർളാ ഹൗസിലെ‌ പ്രാർത്ഥനാ യോഗത്തിനിടെ ഗാന്ധിയെ ഹിന്ദുത്വ ഭീകരൻ നാഥൂറാം ഗോദ്സെ വെടിവെച്ചുകൊന്നതിന്റെ നടുക്കം രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഇനിയും വിട്ടുപോയിട്ടില്ല. ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രം ഇൻഡ്യയുടെ അധികാരം കയ്യാളുന്ന സമകാലത്ത്‌ ആ നടുക്കം വർധിക്കുന്നേ ഉള്ളൂ. ഒന്നര നൂറ്റാണ്ടോളം മുമ്പ്‌ ജനിച്ച ഗാന്ധിയോടുള്ള കുടിപ്പക

ഹിന്ദുത്വം വെടിവെച്ചുകൊന്ന രാഷ്ട്രപിതാവിന്റെ സ്മരണകളുണർത്തി ഗാന്ധിജയന്തി Read More »

ഹിസ്നുൽ മുസ്‌ലിമിന്റെ രചയിതാവ്‌ ശൈഖ്‌ സഈദ്‌ ഇബ്നു അലി അൽക്വഹ്ത്വാനി നിര്യാതനായി

രിയാദ്‌: പ്രമുഖ സുഊദി പണ്ഡിതൻ ശൈഖ്‌ സഈദ്‌ ഇബ്നു അലി ഇബ്നു വഹഫ്‌ അൽക്വഹ്ത്വാനി നിര്യാതനായി. വിവിധ സന്ദർഭങ്ങളിൽ ഉച്ചരിക്കാൻ ഇസ്‌ലാം നിർദേശിച്ചിട്ടുള്ള ദിക്‌റുകളും ദുആഉകളും വിഷയാനുസൃതമായി ക്രോഡീകരിച്ചിട്ടുള്ള ശൈഖ്‌ സഈദിന്റെ ‘ഹിസ്നുൽ മുസ്‌ലിമി മിൻ അദ്കാരിൽ ക്വുർആനി വസ്സുന്ന’ എന്ന ഗ്രന്ഥം മുസ്‌ലിം ലോകത്ത്‌ പ്രചുരപ്രചാരമാർജ്ജിച്ച ഒന്നാണ്‌. അത്യധികം ജനകീയമായിത്തീർന്നതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഈ പുസ്തകം, ലക്ഷക്കണക്കിന്‌ സൗജന്യമായി വിതരണം ചെയ്യപ്പെട്ടതിനുപുറമെ, വിവിധ വെബ്‌സൈറ്റുകളിൽ പിഡിഎഫ്‌ ആയും ലിങ്കുകൾ ആയും ലഭ്യമാക്കിയിട്ടുണ്ട്‌. ഹിസ്നുൽ മുസ്‌ലിം അവലംബമാക്കിയുള്ള

ഹിസ്നുൽ മുസ്‌ലിമിന്റെ രചയിതാവ്‌ ശൈഖ്‌ സഈദ്‌ ഇബ്നു അലി അൽക്വഹ്ത്വാനി നിര്യാതനായി Read More »