July 2018

മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി

ശിവപൂജയിലും  അദ്വൈതത്തിലും സന്യാസത്തിലും അധിഷ്ഠിതമായ മതചിന്തകള്‍ പ്രചരിപ്പിച്ചതോടൊപ്പം ഈഴവരെ ജാതിയധമ ബോധത്തില്‍നിന്നും ദുരാചാരനിബിഢമായ ആരാധനാക്രമങ്ങളില്‍നിന്നും മോചിപ്പിക്കുവാനും മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനും വിദ്യാഭ്യാസത്തിലേക്കും വ്യവസായ പുരോഗതിയിലേക്കും സം‌ഘശക്തിയിലേക്കും നയിക്കാനും ശ്രമിക്കുകയും ചെയ്ത ശ്രീ നാരായണ ഗുരുവാണ് (1856-1928) കേരളത്തില്‍ ആധുനികോന്മുഖമായ സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ കണ്ണികളിലൊന്നായി വായിക്കപ്പെടുന്നത്. നാരായണഗുരു ജനിച്ചത് 1856ലാണെങ്കില്‍ മക്തി തങ്ങളുടെ ജനനം 1847ലാണ് എന്ന വസ്തുത തന്നെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രത്തില്‍ കാലാനുക്രമത്തില്‍ നാരായണഗുരുവിന് ശേഷമല്ല മക്തി തങ്ങള്‍ വരേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്. […]

മക്തി തങ്ങൾ: തമസ്കരിക്കപ്പെട്ട നവകേരളശിൽപി Read More »

എത്രയെത്ര കഴിവുകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവരാണ്‌ നമ്മളെല്ലാവരും!

അല്ലാഹു ഉറുമ്പുകളുടെ സംസാരം കേൾക്കാനും ഗ്രഹിക്കാനും അവസരം നൽകി അനുഗ്രഹിച്ച പ്രവാചകനായിരുന്നു ഇസ്രാഈല്യരുടെ രാജാവായിരുന്ന സുലയ്മാൻ നബി. ഒരു താഴ്‌വാരത്തിലൂടെ തന്റെ സൈന്യവുമായി കടന്നുപോകുമ്പോൾ ‘സുലയ്മാന്റെയും പട്ടാളക്കാരുടെയും ചവിട്ടേൽക്കാതെ മാളങ്ങളിലൊളിച്ചോളിൻ’ എന്ന് ഒരു ഉറുമ്പ്‌ സംഘത്തിന്റെ നേതാവ്‌ കൂടെയുള്ള ഉറുമ്പുകളോട്‌ വിളിച്ചുപറയുന്നത്‌‌ അല്ലാഹു സുലയ്മാൻ നബിയെ കേൾപിച്ചു. വിസ്മയഭരിതനായ സുലയ്മാൻ പ്രവാചകൻ നടത്തിയ പ്രാർത്ഥനയുടെ ആശയം ഇപ്രകാരമായിരുന്നു: ‘ റബ്ബേ, എനിക്ക്‌ നീ നൽകിയ അനുഗ്രഹത്തിന്‌ നന്ദി കാണിക്കാൻ നീ എനിക്ക്‌ കഴിവ്‌ നൽകണേ.’ (ഖുർആൻ 27:

എത്രയെത്ര കഴിവുകൾ കൊണ്ടനുഗ്രഹിക്കപ്പെട്ടവരാണ്‌ നമ്മളെല്ലാവരും! Read More »

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു

മലപ്പുറം: മക്കരപ്പറമ്പ്‌ കരിഞ്ചാപ്പാടിയിൽ മണ്ണിലമർന്നത്‌ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന കർമ്മയോഗിയുടെ ശരീരം. കരുവള്ളി മുഹമ്മദ്‌ മൗലവിയുടെ (1919-2018) ജീവിതം അക്ഷരാർഥത്തിൽ ആധുനിക മലയാളി മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ സംഭവബഹുലമായ ഒരു നൂറ്റാണ്ടിന്‌ കർമ്മസാക്ഷിയായിരുന്നു. വക്കം മൗലവിയുടെയും മുസ്‌ലിം ഐക്യസംഘത്തിന്റെയും കാലത്ത്‌ ബാല്യം ചെലവഴിച്ച്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന്റെ കൂടെ നടക്കാൻ കഴിയും വിധമുള്ള ദീർഘായുസ്സ്‌ കൊണ്ടനുഗ്രഹിക്കപ്പെട്ട അപൂർവ വ്യക്തിത്വമാണ്‌ കരുവള്ളിയുടേത്‌. ഐക്യസംഘം പ്രവർത്തകനും ഖിലാഫത്ത്‌, കോൺഗ്രസ്‌

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ കൂടെ നടന്ന് കരുവള്ളി വിട പറഞ്ഞു Read More »

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി

പുത്തൻതെരു (താനാളൂർ): കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥിയായിരുന്നു ഇന്ന് ഇവിടെ മരണപ്പെട്ട ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി (1944-2018). യുഗപ്രഭാവനായ പണ്ഡിതനെയും ചിന്തകനെയും എഴുത്തുകാരനെയുമാണ്‌ മുസ്‌ലിം കൈരളിക്ക്‌ ചെറിയമുണ്ടത്തിന്റെ വേർപ്പാടിലൂടെ നഷ്ടമാകുന്നത്‌. കെ. എൻ. എം ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ്‌ മൗലവിയുമായുള്ള സമ്പർക്കവും പുളിക്കൽ മദീനതുൽ ഉലൂം അറബിക്‌ കോളജിലെ പഠനവും വഴി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രബോധനപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിത്തുടങ്ങിയ അബ്ദുൽ ഹമീദ്‌ മൗലവി ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിക്കൊണ്ടാണ്‌ വിടവാങ്ങുന്നത്‌. മാർക്സിസ്റ്റുകൾക്കും യുക്തിവാദികൾക്കും

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി Read More »

ആത്മസുഹൃത്തിനെ അല്ലാഹു തന്നതാണ്‌

‘ചങ്ക്‌’ ഇപ്പോൾ ആത്മമിത്രത്തെ കുറിക്കാനുള്ള വാക്കായി മാറിയിട്ടുണ്ട്‌. sweetheart, bosom friend എന്നൊക്കെ ഇംഗ്ലീഷിൽ പ്രയോഗങ്ങളുണ്ട്‌. ഇഷ്ടം പൂക്കുന്നത് നെഞ്ചിനകത്താണല്ലോ. മിടിക്കുന്ന ഹൃദയബന്ധമാണ്‌ ആത്മസൗഹൃദം. കളങ്കമില്ലാത്ത സ്നേഹം നമുക്കായി നിറച്ചുവെച്ച ഒരു കൂട്ടുകാരനെ കൊതിക്കാത്തതാരാണ്‌? അതിനു കാരണമുണ്ട്‌. മനുഷ്യന്‌ ജീവിക്കാൻ ഏറ്റവുമാവശ്യമുള്ളത്‌ സ്നേഹമാണ്‌. അടുപ്പങ്ങളാണ്‌ ഒരാളെ നേരെ നിർത്തുന്നത്‌. അതില്ലാത്തവരുടെ ജീവിതം ഭയാനകമായിരിക്കും. ഗാഢമായ സുഹൃദ്ബന്ധം എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. മനസ്സിൽ ആഴത്തിൽ വിത്ത്‌ വീണ്‌ കരുത്തോടെ വളരേണ്ട ആർദ്രതയാണത്‌. ‘എനിക്ക്‌ ‘ഉച്ച’ത്തിൽ ചിന്തിക്കാവുന്നത്‌ ആത്മമിത്രത്തിനരികിലാണ്‌’ എന്ന്

ആത്മസുഹൃത്തിനെ അല്ലാഹു തന്നതാണ്‌ Read More »

മലയാളിയായ ഗുരുനാഥനെക്കുറിച്ച്‌ സുഊദി പണ്ഡിതന്റെ അനുസ്മരണ ലേഖനം

രിയാദ്‌: തന്റെ മലയാളിയായ ഗുരുനാഥനെ വിശദമായി അനുസ്മരിച്ചുകൊണ്ട്‌ ജോർദാനിയൻ പശ്ചാതലമുള്ള സുഊദി പണ്ഡിതന്റെ ദീർഘലേഖനം. മലയാളിയായ ശൈഖ്‌ അബ്ദുസ്സമദ്‌ അൽ കാതിബിന്റെ (1931-2010) ജീവചരിത്രവും സവിശേഷതകളും സമഗ്രമായി രേഖപ്പെടുത്തുന്ന പ്രബന്ധം എഴുതിയിരിക്കുന്നത്‌ രിയാദിലെ ഇമാം മുഹമ്മദ്‌ ഇബ്നു സുഊദ്‌ സർവകലാശാലയിലെ അധ്യാപകനും സുഊദിയിലെ പ്രശസ്തനായ ഹദീഥ്‌ പണ്ഡിതനും ആയ ശൈഖ്‌ ആസിം ഇബ്നു അബ്ദില്ലാഹ്‌ അൽ ക്വർയൂതീ. തന്റെ വെബ്സൈറ്റിൽ അദ്ദേഹം ലേഖനം പ്രാധാന്യപൂർവ്വം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (http://alqaryooti.com/?p=669). ഖിലാഫത്‌-കോൺഗ്രസ്‌ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തെത്തുകയും കേരള മുസ്‌ലിം ഐക്യസംഘം (1922),

മലയാളിയായ ഗുരുനാഥനെക്കുറിച്ച്‌ സുഊദി പണ്ഡിതന്റെ അനുസ്മരണ ലേഖനം Read More »

പിശുക്ക്‌ പരാജയമാണ്‌; ദാനമാണ്‌ വിജയം!

ക്വുർആൻ കുതിരകളെ പ്രശംസിച്ച്‌ സംസാരിക്കുന്ന അധ്യായമാണ്‌ ആദിയാത്‌. യജമാനനിർദേശങ്ങൾ പ്രകാരം യാതൊരു വിമ്മിഷ്ടവുമില്ലാതെ കുളമ്പടിച്ച്‌ കുതിച്ചോടുന്ന കുതിരയെ പ്രതിബദ്ധതയുടെ മനോഹരമായ ദൃശ്യാവിഷ്കാരമായി അല്ലാഹു അവതരിപ്പിക്കുന്നു. ഉടമ നൽകുന്ന പുല്ലിനും വെള്ളത്തിനും സംരക്ഷണത്തിനും കലവറയില്ലാത്ത കടപ്പാട്‌ കാണിക്കാനുള്ള ഔചിത്യബോധം ആ സാധു ജീവിക്കുണ്ട്‌. എന്നാൽ പ്രപഞ്ചരക്ഷിതാവിന്റെ സഹസ്രക്കണക്കിന്‌ അനുഗ്രഹങ്ങൾ അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്ന മനുഷ്യവർഗം അവന്റെ മാർഗത്തിൽ കുതിച്ചോടുന്നതിൽ ആലസ്യം കാണിക്കുന്നു. കുതിരകളെ പരാമർശിച്ചയുടനെ ‘നിശ്ചയമായും മനുഷ്യൻ തന്റെ റബ്ബിനോട്‌ നന്ദികെട്ടവൻ തന്നെയാണ്‌; മനുഷ്യൻ തന്റെ സമ്പത്തിനെ അതിശക്തമായി

പിശുക്ക്‌ പരാജയമാണ്‌; ദാനമാണ്‌ വിജയം! Read More »

കയ്യിൽ ചോര പുരണ്ട്‌ കേമ്പസ്‌‌ ഫ്രന്റ്‌

എറണാകുളം: മഹാരാജാസ്‌ കോളജിൽ എസ്‌ എഫ്‌ ഐ പ്രവർത്തനത്തിന്റെ പേരിൽ അഭിമന്യു എന്ന വിദ്യാർഥിയെ നെഞ്ചിൽ കത്തിയിറക്കി അതിക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവം കേരളത്തെ ഉലയ്ക്കുമ്പോൾ ചർച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക്‌ വരുന്നത്‌ കേമ്പസ്‌ ഫ്രന്റ്‌ ഓഫ്‌ ഇൻഡ്യ. കേമ്പസ്‌ ഫ്രന്റ്‌ പ്രവർത്തകരും സഹായികളുമാണ്‌ കൃത്യം നടത്തിയതെന്ന് വ്യക്തമാകുന്ന സാഹചര്യത്തിലാണ്‌ ഇത്‌. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ചുവരെഴുത്തിന്റെ പേരിലുണ്ടായ തർക്കങ്ങൾ ആണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്ന കാര്യം സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. കൊലക്കത്തിയുടെ ഭീഷണി മുനമ്പിലേക്കാണോ രാഷ്ട്രീയ വിയോജിപ്പുള്ള നവാഗതരെ കേമ്പസ്‌

കയ്യിൽ ചോര പുരണ്ട്‌ കേമ്പസ്‌‌ ഫ്രന്റ്‌ Read More »