May 2018

“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട്‌ പോകരുത്‌”

അഭിമുഖം/ അനൂപ്‌ വി. ആർ കോൺഗ്രസ്‌ പക്ഷത്തുനിന്ന്‌ മുസ്‌ലിം പ്രശ്നങ്ങളെ ഏറ്റവും സൂക്ഷ്മമായി ഉൾകൊള്ളുന്നുവെന്നതാണ്‌ അനൂപ്‌ വി. ആറിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളുടെ സവിശേഷത. ഇസ്‌ലാമും ഇസ്‌ലാമിക പ്രബോധനവും ഇസ്‌ലാമോഫോബിയയും ഹിന്ദുത്വവും ജാതിയും മാർക്സിസവും യുക്തിവാദവും കോൺഗ്രസുമെല്ലാം മില്ലി റിപ്പോർട്ടുമായുള്ള അനൂപിന്റെ അഭിമുഖത്തിൽ ചർച്ചയായി. അനൂപ്‌ മില്ലി റിപ്പോർട്ട്‌ ലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു: ? ഇസ്‌ലാമോഫോബിയയുടെ ഇന്‍ഡ്യന്‍ മെക്കാനിസം എന്താണ്? എന്താണ് അതിന്റെ ദര്‍ശനവും ചരിത്രവും? ആരൊക്കെയാണ് എങ്ങനെയൊക്കെയാണ് അതിനെ ഫീഡ് ചെയ്യുന്നത്? എന്താണ് ഈ […]

“മുസ്‌ലിം സംഘടനകൾ പ്രബോധനത്തിൽ നിന്ന് പിറകോട്ട്‌ പോകരുത്‌” Read More »

‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു

ജറൂസലേം: ഫിലസ്ത്വീൻ ‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുകയാണ്‌. 1948 മെയ്‌ 14നാണ്‌ ബ്രിട്ടീഷുകാർ മുറിച്ചുകൊടുത്ത ഫിലസ്ത്വീൻ ഭൂമിയിൽ ഇസ്രാഈൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചത്‌. സയണിസം പതിറ്റാണ്ടുകൾ നീണ്ട പ്രചരണയുദ്ധത്തിലൂടെയും അന്താരാഷ്ട്ര ഉപജാപങ്ങളിലൂടെയും ഫിലസ്ത്വീനിൽ സംഘടിപ്പിച്ച ഭീകരപ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത ഇസ്രാഈൽ രാജ്യം എഴുപത്‌ വർഷം മുമ്പ്‌ ഒന്നാമത്തെ ‘സ്വാതന്ത്ര്യ’ദിനം ‘ആഘോഷിച്ചതു’തന്നെ തദ്ദേശീയരായ അറബികളുടെ രക്തത്തിൽ കുളിച്ചുരസിച്ചായിരുന്നു. 1948 മെയ്‌ 15ന്‌ ആരംഭിച്ച ‘പുറത്താക്കൽ’ ഫിലസ്ത്വീൻ മക്കളിൽ നിന്ന് ഇസ്രാഈലിനെ വംശീയമായി ‘ശുദ്ധീകരിക്കാനുള്ള’ അതിക്രൂരമായ പടപ്പുറപ്പാടായിരുന്നു. പുതിയ

‘നക്ബ’ക്ക്‌ എഴുപതാണ്ട്‌ തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു Read More »

മാര്‍ക്‌സിസം സലാം മടക്കുമോ?

   മാർക്സിന്‌ ഇരുനൂറു വയസ്സ്‌ തികയുമ്പോൾ കെ ഇ എൻ കുഞ്ഞഹ്മദ്‌ സലാം മടക്കാൻ തീരുമാനിക്കുകയാണ്‌. കെ ഇ എന്നിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരീക്ഷിക്കുന്ന ആർക്കും ആ നിലപാടിന്റെ ദർശനമെന്താണെന്ന് മനസ്സിലാക്കുക പ്രയാസകരമാവില്ല. കെ ഇ എൻ ഇനി മുതൽ സലാം മടക്കും എന്ന് പറയുന്നത്‌ തന്റേതല്ലാത്ത വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിച്ച്‌ സ്വയം ജനാധിപത്യവൽകരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ്‌. ഫാഷിസത്തിന്റെ ഉന്മാദകാലത്ത്‌ മുസ്‌ലിം സമുദായത്തെ അതിന്റെ ഭാഷയിൽ തന്നെ പ്രത്യഭിവാദ്യം ചെയ്യാനുള്ള ഒരു സംസ്കാരിക പ്രവർത്തകന്റെ രാഷ്ട്രീയ സന്നദ്ധത

മാര്‍ക്‌സിസം സലാം മടക്കുമോ? Read More »

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ്

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിൽ നജ്ദിൽ ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി ലോകപ്രശസ്തനായ സലഫീ പണ്ഡിതൻ ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ (1703-1792) അൽ ഉസ്വൂലുഥ്ഥലാഥ എന്ന വിഖ്യാതമായ ലഘുകൃതിയുടെ ആദ്യ മലയാള വിവർത്തനം പ്രസിദ്ധീകൃതമായിട്ട്‌ എഴുപത്‌ വർഷം തികയുന്നു. ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ആദർശപ്രചരണം സുഊദ്‌ രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചതാണ്‌‌ സുഊദി അറേബ്യയുടെ മതവീക്ഷണങ്ങളെ നിർണയിച്ചത്‌. സലഫീ പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും പത്തൊൻപതാം നൂറ്റാണ്ടു മുതൽക്ക്‌ ‘വഹ്ഹാബി’ എന്ന് വിശേഷിപ്പിക്കപ്പെടാൻ നിമിത്തമായത്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ് Read More »

ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി

ബ്രിട്ടീഷ്‌ വിരുദ്ധ ഇൻഡ്യൻ ചെറുത്തുനിൽപുകളുടെ ചരിത്രം തമസ്കരണങ്ങളുടെ ചരിത്രം കൂടിയാണ്‌. സ്വാതന്ത്ര്യസമരത്തെ ചോര കൊടുത്ത്‌ ജ്വലിപ്പിച്ച മുസ്‌ലിം ആവിഷ്കാരങ്ങളിൽ മിക്കതും നമ്മുടെ പൊതുബോധത്തിന്റെ പ്രാന്തങ്ങളിൽ നിന്ന് പോലും തുടച്ചുനീക്കപ്പെട്ട്‌ കഴിഞ്ഞിട്ടുണ്ട്‌. ജനാധിപത്യപരമായ പ്രക്ഷോഭ പരിപാടികളിൽ നിന്ന് മാറി സായുധമായ വഴികളിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ പരുക്കേൽപിക്കാൻ ശ്രമിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഓർക്കുമ്പോൾ ഹിന്ദു, മാർക്സിസ്റ്റ്‌ സംഘാടനങ്ങളെ മാത്രമാണ്‌ രാജ്യം ഓർക്കുന്നത്‌. ചന്ദ്രശേഖറിനെയും സുഖ്ദേവിനെയും ഭഗത്‌ സിംഗിനെയും പോലുള്ളവരെ മാത്രം എണ്ണി വിപ്ലവകാരികളുടെ ചരിത്രം പൂർത്തിയാക്കുന്നവർ ഈ രംഗത്ത്‌ മുന്നിൽ

ഷേർ അലി ഖാൻ: തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാളി Read More »