കൂട്ടുകാരിക്ക്‌, ‘കത്‌വയിലെ ആ പെൺകുട്ടി’ എഴുതുന്നത്

കവിത/ദിൽറുബ. കെ ഇന്നലെ കുതിരയെ മേയ്ക്കാൻ കൂട്ട്‌ വരാത്തതിന്‌ എനിക്കിപ്പോൾ നിന്നോട്‌ പിണക്കമില്ല. കൊത്തിനുറുക്കപ്പെടാൻ ആർക്കാണ്‌ ഒരു കൂട്ടുകാരി വേണ്ടത്‌! നിനക്കറിയുമോ, കഴുകന്മാർ പൂമൊട്ടുകൾ റാഞ്ചിപ്പറക്കുന്നതെന്തിനെന്ന്? അവരുടെ ഭൂമിയിൽ പൂവായ്‌ വിരിയാതിരിക്കാൻ! കായായ്‌, വീണ്ടും വിത്തായ്‌, പൊട്ടിമുളക്കാതിരിക്കാൻ! കഴുത്തിൽ ചങ്ങലയിട്ട വെളുത്ത വേട്ടനായ്ക്കളെ നീ കണ്ടിട്ടുണ്ടോ? അവയ്ക്ക്‌ മനുഷ്യരുടെ ഭാഷയറിയില്ല. കണ്ണീരുകൾ, തൊണ്ട പൊട്ടുന്ന നിലവിളികൾ, മനസ്സിലാവില്ല. വായിൽ പല്ലുകളല്ല അവയ്ക്ക്‌; ശൂലങ്ങൾ, കൂർത്ത കുന്തമുനകൾ! അവരെനിക്ക്‌ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞില്ല. കുപ്പിവളകൾ, വെള്ളിക്കൊലുസുകൾ, കടിച്ചുകീറിയ […]

കൂട്ടുകാരിക്ക്‌, ‘കത്‌വയിലെ ആ പെൺകുട്ടി’ എഴുതുന്നത് Read More »