March 2018

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി

എറണാകുളം: ഇസ്‌ലാം സ്വീകരിക്കുന്നവർക്ക്‌ സർക്കാർ രേഖകളിൽ മതവും പേരും മാറ്റാൻ പൊന്നാനി മഊനതുൽ ഇസ്‌ലാം സഭയുടെയോ കോഴിക്കോട്‌ തർബിയ്യതുൽ ഇസ്‌ലാം സഭയുടെയോ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി. കേരളത്തിൽ ബ്രിട്ടീഷ്‌ കാലം മുതൽ പുതുമുസ്‌ലിംകളെ താമസിപ്പിച്ച്‌ മതവിദ്യാഭ്യാസ കോഴ്സ്‌ നൽകാൻ നിയമപരമായ അവകാശമുള്ള സ്ഥാപനങ്ങളാണ്‌ മഊനതും തർബിയ്യതും. ഈ രണ്ട്‌ സ്ഥാപനങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തെ തെളിവായി സ്വീകരിച്ചുകൊണ്ടാണ്‌ സർക്കാർ ഒരാളുടെ ഇസ്‌ലാം സ്വീകരണത്തെ നിയമപരമായി അംഗീകരിക്കുകയും രേഖകളിൽ തദനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുള്ളത്‌. ഇതിനാൽതന്നെ, […]

ഇസ്ലാം സ്വീകരിക്കുന്നവർക്ക് തർബിയത്തിന്റെയോ മഊനത്തിന്റെയോ സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കാരുതെന്ന് സർക്കാരിനോട് ഹൈകോടതി Read More »

എം.എം. അക്ബർ: നമുക്ക് ചോദ്യങ്ങൾ അവസാനിപ്പിക്കാതിരിക്കുക

എം. എം. അക്ബർ സാഹിബിന്‌ ജാമ്യം ലഭിച്ചിരിക്കുന്നു, സർവശക്തനാണ്‌ സർവസ്തുതികളും. കേസിന്റെ യുക്തിയെയും സാംഗത്യത്തെയും നിരാകരിച്ചുകൊണ്ടുള്ള ശക്തമായ വാക്കുകളാണ്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ്‌ കോടതി വിധിപ്രസ്താവനയുടെ വാചകങ്ങളിൽ ഉള്ളത്‌‌ എന്ന വസ്തുത നമ്മുടെ‌ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക്‌ കരുത്ത്‌ പകരുന്നുണ്ട്‌. ഫാഷിസത്തിന്റെ ഇരുൾകാലത്തും ജുഡീഷ്യറിയിൽ വെളിച്ചം കെട്ടുപോയിട്ടില്ലെന്ന് തന്നെയാണ്‌ ഇതിനർത്ഥം. ജാമ്യം എന്ന അവസ്ഥയും പിന്നിട്ട്‌ കേസുകൾ റദ്ദാക്കപ്പെടുന്നതിൽ നിയമപോരാട്ടം വിജയിക്കട്ടെയെന്നാണ്‌ സുമനസ്സുകളെല്ലാം ഇപ്പോൾ പ്രാർത്ഥിക്കുന്നത്‌. എന്നാൽ‌ , ഇവിടെ മറന്നുപോയിക്കൂടാത്ത ചില വസ്തുതകളുണ്ട്‌. എം. എം. അക്ബറിന്

എം.എം. അക്ബർ: നമുക്ക് ചോദ്യങ്ങൾ അവസാനിപ്പിക്കാതിരിക്കുക Read More »

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി

ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് ഈ മാര്‍ച്ച് പത്തിന് എഴുപത് വയസ്സ് തികയുന്നത് പരിഗണിച്ച് കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ സാമൂഹിക ഭൂപടത്തില്‍ കേരളം അഭിമാനകരമായ രീതിയില്‍ സവിശേഷമായതിനുപിന്നിലെ വിയര്‍പ്പ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റേതുകൂടിയാണെന്ന കാര്യത്തില്‍ കേരള മുസ്‌ലിം ചരിത്രത്തെ പറ്റി അവബോധമുള്ളവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളൊന്നുമില്ല. മതേതര ആധുനികതയുടെ പൊരിവെയിലിലും കരിയാതെ നില്‍ക്കാന്‍ മലയാളി മുസ്‌ലിമിനെ പ്രാപ്തനാക്കുക എന്ന ക്ലേശകരമായ ദൗത്യം മലബാര്‍ മുസ്‌ലിം ലീഗിന് നിര്‍വഹിക്കാന്‍ സാധിച്ചത് സമുദായ ചരിത്രത്തില്‍

കെ. എം. സീതി സാഹിബ്: കേരള മുസ്‌ലിം ലീഗിന്റെ രാജശില്‍പി Read More »