ഇസ്‌ലാമിയ്യാ മിഷനറിസംഘം
വക്കം മുഹമ്മദ് അബ്ദുൽ ക്വാദിർ മൗലവി ഈ തലക്കെട്ടില്‍ പി.എം അബ്ദുല്‍ ക്വാദിര്‍ മൗലവി അവര്‍കള്‍ (ആലപ്പുഴ) ദീപികയില്‍ ചേര്‍ക്കുവാനായി അയച്ചുതന്ന ഒരു ലേഖനം ഇവിടെ കിട്ടുമ്പോള്‍ ഈ ലക്കം ദീപികയുടെ മാറ്റര്‍ മിക്കവാറും അച്ചുകൂടത്തില്‍ ഏല്‍പിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത് അടുത്ത ലക്കത്തില്‍ ചേര്‍ക്കാമെന്നു കരുതി ഞങ്ങള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അടുത്തു പുറപ്പെട്ട ‘രാജ്യാഭിമാനി’യിലും പിന്നെ ‘ഐക്യ’ത്തിലും ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതുകൊണ്ട് സംഗതി ഇപ്പോള്‍ പലരും ഗ്രഹിച്ചിരിക്കുമെന്നുള്ളതിനാല്‍, അടുത്ത ദീപികയില്‍ അതു വായിക്കുന്നവര്‍ക്ക് ചര്‍വിതവര്‍ണമായിട്ടേ തോന്നുകയുള്ളുവെന്നു […]
ഇസ്‌ലാമിയ്യാ മിഷനറിസംഘം Read More »