September 2017

മില്ലി റിപ്പോർട്ടിന്‌ ഒരു വയസ്സ്‌ തികയുമ്പോൾ

എഡിറ്റോറിയൽ 2016 സെപ്റ്റംബർ മുപ്പതിനാണ്‌ മില്ലി റിപ്പോർട്ട്‌ എന്ന ആശയം മൂർത്തമായിത്തീർന്നത്‌. വെബ്സൈറ്റിൽ ആദ്യത്തെ പോസ്റ്റ്‌ വന്നതും ഫെയ്സ്ബുക്ക്‌ പെയ്ജിൽ അത്‌ ഷെയർ ചെയ്യപ്പെട്ടതും അന്നായിരുന്നു. അതുകഴിഞ്ഞ്‌ ഇന്നേക്ക്‌ ഒരു വർഷമായിരിക്കുന്നു. ശൈശവത്തിന്റെ ഒരു വർഷം ഓൺലൈൻ മാധ്യമരംഗത്ത്‌ ചെറുതല്ലാത്ത അടയാളങ്ങൾ സാധ്യമാക്കിയാണ്‌ മില്ലി റിപ്പോർട്ട്‌ പിന്നിടുന്നത്‌. സർവശക്തനാണ്‌ സർവസ്തുതികളും! മുസ്‌ലിം വ്യവഹാരങ്ങളിൽ ഫോക്കസ്‌ ചെയ്തുകൊണ്ടുള്ള പത്രപ്രവർത്തനം ആണ്‌ മില്ലി റിപ്പോർട്ടിന്റെ ദർശനം. ഏതെങ്കിലും സംഘടനകളുടെ റിപ്പോർട്ടിംഗ്‌ വെബ്സൈറ്റ്‌ അല്ല മില്ലി റിപ്പോർട്ട്‌. മുസ്‌ലിം സമുദായത്തെയാണ്‌ ഞങ്ങൾ […]

മില്ലി റിപ്പോർട്ടിന്‌ ഒരു വയസ്സ്‌ തികയുമ്പോൾ Read More »

സി. എച്ച്‌ മുഹമ്മദ്‌ കോയ: വേർപാടിന്‌ 34 വയസ്സ്‌

കോഴിക്കോട്‌: കേരള രാഷ്ട്രീയത്തിന്റെയും മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തിന്റെയും മാപ്പിള സമുദായത്തിന്രെയും മുഖഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച്‌ ഒരു കാലഘട്ടത്തിന്റെ ഇതിഹാസ നായകനായി മാറിയ സി. എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ വിട പറഞ്ഞിട്ട്‌ 34 വർഷം തികയുന്നു. 1983 സ്പെറ്റംബർ 28ന്‌ മന്ത്രിതല യോഗത്തിനുവേണ്ടി ഹൈദരാബാദിൽ ആയിരിക്കുമ്പോഴായിയിരുന്നു സി. എച്ചിന്റെ അന്ത്യം. 1927 ജൂലൈ 15ന്‌ കോഴിക്കോട്‌ നഗരത്തിൽ നിന്ന് ദൂരേക്ക്‌ മാറിയുള്ള അത്തോളി എന്ന ഉൾനാടൻ വടക്കൻ ഗ്രാമത്തിൽ ഒരു സാധാരണ ദരിദ്ര മാപ്പിള കുടുംബത്തിൽ

സി. എച്ച്‌ മുഹമ്മദ്‌ കോയ: വേർപാടിന്‌ 34 വയസ്സ്‌ Read More »

മതം, മാർക്സിസം: സോവിയറ്റ്‌ റഷ്യയുടെ അനുഭവങ്ങൾ

അഭിമുഖം/ഡോ. സീമ. എം. പി ജെ. എൻ. യുവിലെ സെന്റർ ഫോർ റഷ്യൻ ആൻഡ്‌ സെന്റ്രൽ ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് 2016ൽ ഡോ. അർച്ചന ഉപാധ്യായക്കുകീഴിൽ ‘Religious Revivalism in Russia: Internal and External Dimensions’ എന്ന വിഷയത്തിൽ പി. എച്ച്‌. ഡി പൂർത്തിയാക്കിയ ഡോ. സീമ ‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു. ?ഒക്റ്റോബർ വിപ്ലവത്തിനുമുമ്പുള്ള റഷ്യൻ മതജീവിതത്തെ സാമാന്യമായി വിവരിക്കാമോ? – പൗരസ്ത്യ ക്രൈസ്തവതയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ലെനിന്റെ നേതൃത്വത്തിൽ വിപ്ലവം

മതം, മാർക്സിസം: സോവിയറ്റ്‌ റഷ്യയുടെ അനുഭവങ്ങൾ Read More »

പെൺ ചേലാകർമം: യാഥാസ്ഥിതികരോടും പുരോഗമനവാദികളോടും പറയാനുള്ളത്

ആൾദൈവത്തെ രക്ഷിക്കാൻ മാതൃഭൂമി ‘സംഘടിപ്പിച്ച’ പെൺചേലാകർമ്മം, പ്രതീക്ഷിച്ചതുപോലെത്തന്നെ, ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച ചർച്ചകളിലാണ്‌ വന്നവസാനിച്ചിരിക്കുന്നത്‌. കോഴിക്കോട്ടെ ‘ക്ലിനിക്ക്‌’ പൂട്ടിച്ച മുസ്‌ലിം യൂത്ത്‌ ലീഗിനെ പ്രതിസ്ഥാനത്തുനിർത്തി പെൺ ചേലാകർമ്മം ഇസ്‌ലാമികാനുശാസനം ആണെന്ന് വാദിച്ച സമസ്ത പ്ലാറ്റ്ഫോമിലുള്ള ശാഫിഈ കർമ്മശാസ്ത്രവിശാരദരും അവരുടെ വാദത്തെ തത്ത്വത്തിൽ അംഗീകരിച്ചുകൊണ്ട്‌ ‘കേരള മുസ്‌ലിംകൾ ശരീഅത്തിനെ സെലക്റ്റീവ്‌ ആയി‌ പിന്തുടർന്നതു‌ കൊണ്ടാണ്‌ ഇവിടെ പെൺചേലാകർമ്മ പാരമ്പര്യമില്ലാത്തത്‌ എന്നും സ്ഥലകാലങ്ങൾക്കനുസരിച്ച്‌ ശരീഅത്തിനെ വിവിധ മുസ്‌ലിം സമൂഹങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്‌/പരിഷ്കരിക്കേണ്ടതുണ്ട്‌ എന്ന പാഠമാണ്‌ ഇത്‌ നൽകുന്നത്‌’ എന്നും പ്രഖ്യാപിച്ച്‌ ലിബറലുകളും

പെൺ ചേലാകർമം: യാഥാസ്ഥിതികരോടും പുരോഗമനവാദികളോടും പറയാനുള്ളത് Read More »