July 2017

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ

കാളികാവ്‌/സ്റ്റാഫ്‌ റിപ്പോർട്ടർ: വീണ്ടും ഒരു ജൂലൈ മുപ്പത്‌ വരുമ്പോൾ കാളികാവിലെ പഴേടത്ത്‌ മുഹമ്മദ്‌ മാസ്റ്ററുടെ മനസ്സിൽ ആവേശവും വേദനയും ഒരുപോലെ തികട്ടി വരികയാണ്‌. രണ്ട്‌ തിയതികളേ തനിക്ക്‌ ഒരിക്കലും ഓർമ്മ തെറ്റാത്തതായുള്ളൂ എന്ന് മാസ്റ്റർ പറയുന്നു; ഒന്ന് താൻ ജനിച്ച തിയതി, രണ്ടാമത്തേത്‌ 1980 ജൂലൈ 30. അന്നാണല്ലോ, മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ ഭാഷാ സമരത്തിന്റെ ഭാഗമായി ഐതിഹാസികമായ മലപ്പുറം കലക്റ്ററേറ്റ്‌ പിക്കറ്റിംഗ്‌ നടന്നത്‌! സമരഭടന്മാരിലൊരാളായിരുന്ന മാസ്റ്റർക്ക്‌ എങ്ങനെയാണത്‌ മറക്കാനാവുക?! അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ-ഇങ്ങനെയാണ്‌ ഇ. […]

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ Read More »

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ

പഠനം/ നജീഹ് നാസ്വിഹ് പുളിക്കല്‍ പ്രദേശത്ത് മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേഴുംകാട്ടില്‍ കുടുംബത്തില്‍ 1913ല്‍ ആണ് പി.വി മുഹമ്മദ് മൗലവി ജനിക്കുന്നത്. പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ പിതാവ് പി.പി ഉണ്ണിമുഹ്‌യുദ്ദീന്‍കുട്ടി മൗലവി, പി.പി ഉബൈദുല്ല മൗലവി എന്നിവര്‍ പി.വിയുടെ പിതൃസഹോദരന്‍മാരാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പുളക്കലില്‍ സ്ഥാപിച്ച മദ്‌റസത്തുല്‍ മുനവ്വിറയില്‍ പിതൃവ്യനായ ഉണ്ണി മുഹയിദ്ദീന്‍കുട്ടി മൗലവിയുടെ ശിക്ഷണത്തിലാണ് പി.വി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍പഠനത്തിന് കോഴിക്കോട്ടെ പ്രശസ്തമായ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്നു. നാട്ടിലും

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ Read More »

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ

ഇന്റർവ്വ്യൂ ഫീച്ചർ/ യഹ്‌യാ സകരിയ്യ. എൻ. വി സമരാവേശമുറങ്ങുന്ന സ്മൃതിപഥങ്ങള്‍ വെള്ളപ്പട്ടാളക്കാരന്റെ ഹുങ്കിനുനേരെ വിരിമാറു കാണിച്ചു പോരാടിയതിന്റെ വീരകഥകള്‍ മലബാറിന്റെ മണല്‍ത്തരികള്‍ക്കുപോലും പറയാനുണ്ട്; നിറതോക്കിനെയും കാക്കിയുടുപ്പിനെയും നെഞ്ചുറപ്പ് കൊണ്ട് നേരിടാന്‍ സന്നദ്ധരായ മാപ്പിളമക്കളുടെ വീരേതിഹാസങ്ങള്‍! ബ്രിട്ടീഷുകാരന്റെ അധിനിവേശത്തെ കശക്കിയെറിയാന്‍ പരിശ്രമിച്ച പ്രപിതാക്കളെക്കുറിച്ചുള്ള അറിവുകൾ അയവിറക്കാനാവശ്യപ്പെട്ടപ്പോള്‍ അരീക്കോട്ടെ എണ്ണം പറഞ്ഞ കാരണവന്‍മാര്‍ക്കൊക്കെ നൂറുനാവ്. അതുവഴി ശേഖരിക്കപ്പെട്ടത് നാട്ടുചരിത്രത്തിലെ അമൂല്യരത്‌നങ്ങള്‍. മലബാര്‍ കലാപം തൊള്ളായിരത്തിയിരുപത്തിയൊന്നില്‍ നടന്ന മലബാർ കലാപമാണ്‌ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോര്‍വീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ

ബ്രിട്ടീഷ്‌ ഭരണം: അരീക്കോട്ടെയും പരിസരങ്ങളിലെയും ചെറുത്തുനിൽപുകൾ Read More »