June 2017

ജുനൈദ്‌, നിന്നെ മറന്നോ ഞങ്ങൾ?

നീ കമിഴ്‌ന്ന് കിടക്കുക, ജുനൈദ്‌! മിണ്ടാതെ, നിന്റെ ചോരയിൽ മുഖം പൂഴ്‌ത്തി അമർന്നു കിടക്കുക. നിന്റെ നിലവിളിക്ക്‌ കേട്ടാൽ കൊതി തീരാത്തൊരിമ്പമുണ്ടിന്ന്. കിനിഞ്ഞിറങ്ങുന്ന നിന്റെ ചോരക്ക്‌ ഒരു ചുവന്ന പരവതാനിയുടെ ചാരുതയുണ്ട്‌. വിരിച്ചിട്ട, തൊലിയുരിച്ചിട്ട നിന്റെ ശരീരത്തിൽ ചവിട്ടി നടക്കുമ്പോൾ എന്തെന്നറിയാത്ത രോമാഞ്ചമുണ്ട്‌. നീയൊരു വെളുത്ത തുണിക്കടിയിലുറങ്ങേണ്ട; നനഞ്ഞ മണ്ണിലേക്കൂളിയിട്ടൊളിക്കേണ്ട. ഈ തുറന്ന പ്ലാറ്റ്ഫോമിൽ അവസാനത്തെ എല്ലിൻ കഷണവും ചിതൽ തിന്നുവോളം നീ ശാന്തനായ്‌ ഉറങ്ങിക്കൊൾക! എത്ര തീവണ്ടികളും നിന്നെ കാണാതെ കൂകിയാർത്ത്‌- പാഞ്ഞുപൊയ്കൊള്ളും. എത്ര പകലുകളും […]

ജുനൈദ്‌, നിന്നെ മറന്നോ ഞങ്ങൾ? Read More »

അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി

പട്ടാമ്പി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച്‌ ദീർഘനാൾ കിടപ്പിലായിരുന്നു. അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിൽ നിന്ന് അഫ്ദലുൽ ഉലമാ ബിരുദം നേടി. കരിങ്ങനാട്‌ സലഫിയ്യാ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രധാനിയാണ്‌.  ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്‌ ആമയൂരിൽ വെച്ച്‌ നടക്കും

അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി Read More »

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു

അഭിമുഖം/അബ്ദുർറഹ്മാൻ ആദൃശ്ശേരി കോട്ടക്കൽ: കേരളത്തിൽ ശീഈ മുസ്‌ലിംകളുണ്ടോ? ഇല്ലെന്നാണ്‌ സമുദായം പൊതുവിൽ മനസ്സിലാക്കി വരുന്നത്‌. കൊളോണിയൽ മലബാറിലെ കൊണ്ടോട്ടി കൈക്കാർ ശീഇകളായിരുന്നുവെന്നും അവർ വഴിയും സ്വൂഫിസത്തിന്റെ വിവിധ  കൈവഴികൾ വഴിയും കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ പല ശീഈ ആശയങ്ങളും സ്വാധീനം നേടിയിട്ടുണ്ടെന്നും ചരിത്രജ്ഞാനമുള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ അതിനപ്പുറത്ത്‌ ബോധപൂർവം തന്നെ ശീഇകൾ ആയി ജീവിക്കുകയോ ശീഇസം പ്രചരിപ്പിക്കുവാൻ വേണ്ടി അധ്വാനിക്കുകയോ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഉണ്ടോ? ഉണ്ടെന്നാണ്‌ ഫാറൂഖ്‌ റൗദതുൽ ഉലൂം അറബിക്‌ കോളജിലെ അധ്യാപകനും എഴുത്തുകാരനും ആയ

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു Read More »

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ?

ബുർഹാൻ അലി ധാരാവിയെക്കുറിച്ച്‌ കേൾക്കാത്തവരുണ്ടാകില്ല-ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന്; മുംബൈ മഹാനഗരത്തിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള, എന്നാൽ ജീവിതസാഹചര്യങ്ങൾ ചിന്തിക്കാവുന്നതിലധികം പരിതാപകരമായ നഗരപ്രാന്തം. കുലാബയും മറൈൻ ഡ്രൈവും മലബാർ ഹിൽസും നിർമ്മിക്കുന്ന മുംബൈയുടെ പാശ്ചാത്യമാതൃകയിലുള്ള പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ ഇരുണ്ട മറുവശം ഏറ്റവും ഭീകരമായി ദൃശ്യമാകുന്നത്‌ ധാരാവിയിൽ ആണ്‌. മൂലധന ശക്തികൾ അധ്വാനമൂല്യം ഊറ്റിക്കുടിച്ച്‌  ചവച്ചുതുപ്പിയ ജനകോടികളുടെ ചോരയും വിയർപ്പും നിലവിളികളും നിറഞ്ഞ പ്രാന്തപ്രദേശങ്ങൾ തന്നെയാണല്ലോ ഏത്‌ മഹാനഗരത്തിന്റെയും പളപളപ്പിന്റെ ഉപ്പും ചോറും! ധാരാവിയുടെ ദൈന്യതയെ പൈങ്കിളിവൽകരിച്ച്‌

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ? Read More »