May 2017

ചവറുകൂനകൾക്കുപിന്നിൽ ബോർഡ്‌ പോലും എടുത്തുമാറ്റപ്പെട്ട്‌ ഐ. ആർ. എഫ്‌ ആസ്ഥാനം

ബുർഹാൻ അലി മുംബൈ: ഡോ. സാക്കിർ നായിക്കിനെക്കുറിച്ചുള്ള മാധ്യമചർച്ചകൾ സുഊദി പൗരത്വം വരെയെത്തി ചൂടുപിടിക്കുമ്പോഴും അദ്ദേഹത്തോടുള്ള അനീതിയുടെ സാക്ഷ്യപത്രമായി മുംബൈ ദോംഗ്രിയിലുണ്ടായിരുന്ന ഐ. ആർ. എഫ്‌ ആസ്ഥാനവും പരിസരവും അനാഥമായി കിടക്കുന്നു. സാക്കിർ സ്ഥാപകനും പ്രസിഡന്റും ആയ ഇസ്ലാമിക റിസേർച്ച്‌ ഫൗണ്ടേഷൻ ഓഫീസ്‌ ദോംഗ്രി റ്റാൻഡെൽ സ്റ്റ്രീറ്റിലെ ഏറ്റവും ജനസമ്പർക്കമുള്ള കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പ്രധാന ഓഫീസിന്‌ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ ആണ്‌ ഐ. ആർ. എഫ്‌ ലേഡീസ്‌ വിംഗ്‌ പ്രവർത്തിച്ചിരുന്നത്‌. രണ്ടിനുമുണ്ടായിരുന്നത്‌‌ നിരത്തുവക്കിലേക്ക്‌ തുറക്കുന്ന താഴേ നിലയിൽ […]

ചവറുകൂനകൾക്കുപിന്നിൽ ബോർഡ്‌ പോലും എടുത്തുമാറ്റപ്പെട്ട്‌ ഐ. ആർ. എഫ്‌ ആസ്ഥാനം Read More »

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍

എൻ. വി. കുട്ടിമുഹമ്മദ്‌ മാസ്റ്റർ പ്രാചീനാവശിഷ്ടങ്ങള്‍ മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളില്‍ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തില്‍ മൂന്നോ നാലോ ‘കൊടക്കല്ലുകള്‍’ കാണപ്പെട്ടിരുന്നു. മുന്‍കാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകള്‍ കുത്തനെ നിറുത്തി അതിനുമുകളില്‍ തൊപ്പിക്കുട ആകൃതിയില്‍ വെട്ടിയുണ്ടാക്കിയ ചെങ്കല്‍ തൊപ്പി വെക്കുന്നു. മുകളില്‍വെച്ച കല്ലിന് ഏകദേശം

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍ Read More »

അങ്ങാടിപ്പുറം വിശേഷങ്ങൾ

അബ്ദുല്‍ ഹാദി. റ്റി മലപ്പുറം ജില്ലയിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം. പഴയ വള്ളുവനാടിന്റെ തലസ്ഥാനമായതിനാല്‍ വള്ളുവ നഗരം എന്നാണ് അങ്ങാടിപ്പുറത്തെ വിളിച്ചിരുന്നത്. ഏതാണ്ട് 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ വള്ളുവനഗരം വാണിജ്യമേഖലയിലും മറ്റും പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ചേര രാജാക്കന്‍മാരുടെ പ്രവിശ്യയിലുള്‍പ്പെട്ടതായിരുന്നു വള്ളുവനാട്. അതിന്റെ ഭരണം ലഭിച്ചത് ആറങ്ങോട്ടു സ്വരൂപത്തിനാണ്; പ്രദേശത്തെ പ്രമാണികള്‍ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്നതിനാല്‍ അവര്‍ വള്ളുവനാട് സ്വരൂപം എന്നും വിളിക്കപ്പെട്ടു. അവരുടെ ഗവര്‍ണര്‍മാര്‍ വെള്ളാട്ടിരികള്‍ എന്നറിയപ്പെട്ടിരുന്നു. വള്ളുവനാട് സ്വരൂപം രാജവംശത്തിന്റെ കീഴിലായിരുന്നതിനാല്‍ അവരുടെ കുലദൈവമായ ഭഗവതിയെ പ്രതിഷ്ഠയാക്കി

അങ്ങാടിപ്പുറം വിശേഷങ്ങൾ Read More »

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ്

മീററ്റ്: ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന 1857ലെ ചരിത്രപ്രസിദ്ധമായ ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യൻ സായുധ മുന്നേറ്റത്തിന് 160 വയസ്സ് തികയുന്നു. ഉത്തരേന്ത്യയെ ഇളക്കിമറിച്ചുകൊണ്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കെതിരിൽ നാട്ടുരാജാക്കന്മാരും സൈനികരും മതപണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം അണിനിരന്ന് കൊടുമ്പിരികൊണ്ട ‘യുദ്ധം’ എല്ലാ അർത്ഥത്തിലും ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. സൂറത്തിൽ നിന്ന് മദ്രാസിലേക്കും അവിടെ നിന്ന് കൊല്കത്തയിലേക്കും വികസിക്കുകയും നാട്ടുരാജാക്കന്മാരെ വിറപ്പിക്കുകയും ചെയ്ത ഈസ്റ്റ് ഇൻഡ്യാ കമ്പനി മുഗൾ സാമ്രാജ്യത്തിന് അന്ത്യം കുറിക്കാനും അതുവഴി ദൽഹി അധീനപ്പെടുത്താനുമുള്ള

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ് Read More »

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം

ദോഹ: പ്രസിദ്ധ ഫിലസ്ത്വീൻ പോരാട്ട പ്രസ്ഥാനമായ ഹമാസ്‌ തലവൻ ഖാലിദ്‌ മിശ്‌അൽ തിങ്കളാഴ്ച ദോഹയിൽവെച്ച്‌ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ച പുതിയ നയസമീപനങ്ങൾ മധ്യപൗരസ്ത വിചക്ഷണർക്കിടയിൽ വ്യാപകമായ ചർച്ചകൾക്ക്‌ തിരികൊളുത്തുന്നു. ഫിലസ്ത്വീൻ വിട്ട്‌ ക്വത്വറിൽ രാഷ്ട്രീയ പ്രവാസത്തിലാണ്‌ മിശ്‌അൽ. എൺപതുകൾക്കൊടുവിൽ ഹമാസ്‌ രൂപീകരണ സമയത്ത്‌ പ്രഖ്യാപിക്കപ്പെട്ട ഒന്നാം നയരേഖയിൽ നിന്ന് കാതലായ വ്യതിയാനങ്ങൾ പുതിയ ദോഹാ വിശദീകരണം ഉൾകൊള്ളുന്നുവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ബ്രിട്ടീഷ്‌ മാൻഡേറ്റ്‌ ആയിരുന്ന ഫിലസ്ത്വീനിൽ 1948ൽ ആണ്‌ ഇംഗ്ലണ്ടും സോവിയറ്റ്‌ റഷ്യയും അടക്കമുള്ളവരുടെ ശക്തമായ പിന്തുണയോടെ തദ്ദേശീയരായ

വ്യാപക ചർച്ചകൾക്ക്‌ വഴിവെച്ച്‌ ഹമാസിന്റെ നയം മാറ്റം Read More »