April 2017

പർദ ധരിച്ചും ധരിക്കാതെയുമുള്ള എന്റെ യാത്രകൾ

യാത്രാനുഭവങ്ങളെല്ലാം എനിക്ക് ‘പര്‍ദാനുഭവങ്ങള്‍’ കൂടിയാണ്. യാത്രയില്‍ ഞാന്‍ ധരിക്കുന്ന വസ്ത്രമെന്ന നിലക്ക് പര്‍ദക്ക് സ്ഥാനമില്ലാത്തൊരു ചര്‍ച്ച എന്റെ യാത്രകളെക്കുറിച്ച് നടത്താനാവില്ലെന്ന് തന്നെ പറയാം. അഞ്ച് വര്‍ഷത്തെ പര്‍ദാനുഭവങ്ങളും അതിലേറെ നീണ്ട ‘അപര്‍ദാനുഭവങ്ങളു’മാണ് എനിക്കുള്ളത്. കട്ടിയുള്ളൊരു വരയാല്‍ വേര്‍തിരിക്കാനാവും വിധം തീര്‍ത്തും വ്യതിരിക്തമായ അനുഭവങ്ങളാണ് ജീവിതത്തിന്റെ ഈ രണ്ടു ഘട്ടങ്ങളിലും എനിക്കുണ്ടായിട്ടുള്ളത്. പര്‍ദ ധരിക്കുന്നതിന് മുമ്പും ശേഷവുമായുള്ള എന്റെ യാത്രകള്‍ രണ്ടു വ്യത്യസ്ത വ്യക്തികളുടെ യാത്രകള്‍ പോലെയാണ് ഇന്നെനിക്ക് അനുഭവപ്പെടുന്നത്. ദൈവിക കല്‍പനയുടെ അനുസരണം, ദൈവത്തോടുള്ള സമര്‍പ്പണത്തിന്റെ തുറന്ന […]

പർദ ധരിച്ചും ധരിക്കാതെയുമുള്ള എന്റെ യാത്രകൾ Read More »

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ

ഒറ്റപ്പാലം: കേരളാ പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി അതിന്റെ സ്ഥാപനത്തിന്റെ തൊണ്ണൂറ്റിയാറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്ത്‌ ഭാരതപ്പുഴയുടെ തീരത്തുവെച്ച്‌ നടന്ന ഒന്നാമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനം ആണ്‌ കെ. പി. സി. സിയുടെ നാന്ദിയായി മാറിയത്‌. ഒറ്റപ്പാലത്ത്‌ വെച്ചാണ്‌ ആഘോഷ പരിപാടികൾ നടക്കുക. ആനീ ബസെന്റിന്റെ ഹോം റൂൾ ലീഗിന്‌ മലബാറിൽ ഉണ്ടായ അനുരണനങ്ങൾ ആയിരുന്നു കേരളത്തിൽ സംഘടിത ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കം. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയും

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ Read More »

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും

ശിജു ഹാഫിസ് മുസ്ലിംലീഗ് മതേതരത്വം പറയുന്നത് വലിയ ഫലിതമായി കാണുകയാണ് പ്രമുഖ എഴുത്തുകാരനും ബുദ്ധിജീവിയുമായ ഹമീദ് ചേന്നമംഗലൂർ. മതേതരത്വത്തിന്റെ അല്ലെങ്കിൽ വർഗീയതയുടെ നിർവ്വചനം മനസ്സിലാക്കിയതിലുള്ള അബദ്ധം മൂലമോ അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനോ ഉള്ള  ശ്രെമമാകാം അദ്ദേഹത്തിന്റേത് . വാസ്തവത്തിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ മാന്യമായ അസ്തിത്വത്തിനും അവകാശത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന്കൊണ്ട്  രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യപരമായ രീതിയിൽ പോരാടുന്നതും എങ്ങനെയാണ് വർഗീയതയാവുക ? മതേതരത്വമെന്നാൽ മതനിരാസമാണെന്ന് ആരാണ് പഠിപ്പിച്ചത് ? ഒരു മതവിഭാഗമോ  സമുദായമോ പ്രത്യേക ഭാഷക്കാരോ

ഹമീദ് ചേന്ദമംഗലൂരും മുസ്ലിം ലീഗും Read More »

ഇൻഡ്യൻ വിദ്യാർഥിയെ കാണിച്ച്‌ ബഗ്ദാദിയുടെ കുട്ടിക്കാലമെന്ന് വരുത്താൻ ഹിന്ദി ചാനലിന്റെ ശ്രമം

നോയിഡ: ഐ. എസ്‌ തലവൻ അബൂബക്‌ർ അൽ ബഗ്ദാദിയുടെ ഭൂതകാലത്തെ സംബന്ധിച്ച നിഗൂഢതകൾ ആദ്യമായി അനാവരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ News 18 India ഹിന്ദി ചാനൽ അതിനാടകീയതയും അപസർപ്പക ഭാവവുമുള്ള രംഗാവതരണത്തോടെ കൊട്ടിഘോഷിച്ച്‌ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ നിറയെ തട്ടിപ്പുകൾ. എക്സ്ക്ലൂസീവ്‌ പ്രതീതി സൃഷ്‌ടിച്ച്‌ ചാനലിന്റെ റെയ്റ്റിംഗ്‌ കൂട്ടാനുള്ള വ്യഗ്രതയിൽ ബഗ്ദാദിയുടെ ബാല്യകാല ദൃശ്യങ്ങൾ എന്ന് ധ്വനിപ്പിക്കുംവിധം സുഊദി അറേബ്യയിൽ താമസിക്കുന്ന ഇൻഡ്യൻ കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ക്ലിപ്പ്‌ സംപ്രേഷണം ചെയ്യാനുള്ള ധാർഷ്ട്യം വരെ ചാനൽ

ഇൻഡ്യൻ വിദ്യാർഥിയെ കാണിച്ച്‌ ബഗ്ദാദിയുടെ കുട്ടിക്കാലമെന്ന് വരുത്താൻ ഹിന്ദി ചാനലിന്റെ ശ്രമം Read More »

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു

തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന്റെ മുൻനിര നായകരിൽ ഒരാളും പ്രമുഖ മതപണ്ഡിതനും മുസ്‌ലിം സമുദായ പരിഷ്കർത്താവുമായിരുന്ന വക്കം അബ്ദുൽ ക്വാദിർ മൗലവി (1873-1932) അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘അൽ ഇസ്‌ലാം’ മാസികയുടെ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു. മൗലവിയുടെ കുടുംബക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്’ ആണ്  ‘അൽ ഇസ്‌ലാം’ ഒറ്റ വോള്യത്തിൽ മലയാള ലിപ്യന്തരണം നടത്തി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന ഗവേഷക വിദ്യാർത്ഥികൾക്ക് മികച്ച ഒരു പ്രാഥമിക

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു Read More »