ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി. ഇസ്‌ലാമിക ചിന്തകന്‍, പ്രഭാഷകൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന അമീർ, അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗം, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍, പ്രബോധനം എഡിറ്റർ, ബോധനം മുഖ്യപത്രാധിപർ എന്നീസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കം മുതല്‍ സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുല്‍ ഉലമാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.

നടന്നു തീരാത്ത വഴികളില്‍ എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവോത്ഥാന ധര്‍മ്മങ്ങള്‍,’നാഴികക്കല്ലുകള്‍’,ഇഖ്ബാലിനെ കണ്ടെത്തല്‍, അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ എന്നിവ രചനകളാണ്.
കൂടാതെ മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *