പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി നിര്യാതനായി

പാനൂർ: മുജാഹിദ്‌ നേതാവും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി. കെ. കുഞ്ഞബ്ദുല്ലാ‌ ഹാജി (90) നിര്യാതനായി. ഇന്ന് പുലർച്ചെ കോഴിക്കോട്‌ വെച്ചായിരുന്നു അന്ത്യം. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചുവരികയായിരുന്നു.

പാനൂരിനടുത്ത ഏലാംകോട്‌ സ്വദേശിയാണ്‌. പാനൂർ-കടവത്തൂർ മേഖലയിലെ മുസ്‌ലിം ലീഗ്‌
പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൂത്തുപറമ്പ്‌ നിയോജക മണ്ഡലം മുസ്‌ലിം ലീഗ്‌ സ്ഥാനാർത്ഥി ആയിരുന്ന
പൊട്ടങ്കണ്ടി അബ്ദുല്ലാ പുത്രീ ഭർത്താവാണ്‌.

പതിറ്റാണ്ടുകളായി വടക്കൻ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക പിൻബലങ്ങളിൽ ഒന്നാണ്‌ ‘പാക്കഞ്ഞി’ എന്ന് നാട്ടുകാർ സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന കുഞ്ഞബ്ദുല്ലാ ഹാജി. നിരവധി മുജാഹിദ്‌ പള്ളികൾക്ക്‌ തണലായി നിന്നു. ഏലാംകോട്‌ യതീം ഖാനയുടെ പ്രസിഡന്റ് ആണ്‌.

ജനാസ നമസ്കാരവും ഖബ്‌റടക്കവും ഇന്ന് അസ്‌ർ നമസ്കാരാനന്തരം ഏലാംകോട്‌ വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *