റഹീം കുറ്റ്യാടി നിര്യാതനായി

അരീക്കോട്‌: ഇസ്‌ലാംമത പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനും ഗാനരചയിതാവുമായ റഹീം കുറ്റ്യാടി നിര്യാതനായി.

റഹീം കുറ്റ്യാടി രചിച്ച ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഇസ്‌ലാമിക ചരിത്രഗാനം അത്യധികം ജനകീയമാണ്‌. ഹിന്ദു, ക്രിസ്ത്യൻ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ സഹിതം ഇസ്‌ലാമികാശയങ്ങളെ സമർത്ഥിക്കുന്ന പ്രസംഗങ്ങളും ലഘു ഗ്രന്ഥങ്ങളുമായി ഒരു കാലഘട്ടത്തിൽ ശ്രദ്ധേയനായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രഭാഷണവേദികളിൽ സജീവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോടുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയവിയോജിപ്പുകൾ വിശദീകരിക്കുന്നതായിരുന്നു പല പ്രസംഗങ്ങളും.

ആദ്യകാല ഇസ്‌ലാഹീ പണ്ഡിതനും സ്വാതന്ത്യസമര സേനാനിയുമായിരുന്ന പരേതനായ കുറ്റ്യാടി അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്‌. വർഷങ്ങളായി അരീക്കോടിനടുത്ത വടക്കുംമുറിയിലാണ്‌ താമസം. ജനാസ കുറ്റ്യാടിയിലേക്ക്‌ കൊണ്ടുപോയി അവിടെയാണ്‌ ഖബ്‌റടക്കം എന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *