ഇൻഡ്യൻ തെരുവുകളിലെ മുസ്‌ലിം വേട്ട അടങ്ങുന്നില്ല: ത്രിപുരയിൽ 18 വയസ്സുകാരനുൾപ്പടെ മൂന്ന് ചെറുപ്പക്കാരെ തല്ലിക്കൊന്നു

ഇൻഡ്യയിലെ വംശീയ കൊലപാതങ്ങൾ അവിരാമം തുടർന്നുകൊണ്ടിരിക്കുകയാണ്. പശു കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മൂന്ന് ചെറുപ്പക്കാരാണ് ഒടുവിലത്തെ ഇരകൾ.

സൈഫുൽ ഇസ്‌ലാം(18), സയ്ദ് ഹുസ്സൈൻ(28), ബിലാൽ മിയാഹ് (30) എന്നിവരെയാണ് ത്രിപുരയിലെ ഖൊവായ് ജില്ലയിൽ ഞായറാഴ്ച ഹിന്ദുത്വ ആൾകൂട്ടം അടിച്ചു കൊന്നത്. സൈഫുൽ ഇസ്‌ലാം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. മൂവരെയും സമീപത്തുള്ള പ്രാദേശിക ആശുപത്രിയിലും തലസ്ഥാനമായ അഗർത്തലയിലെ ഗോബിന്ദ് വല്ലഭ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴോളം പേർക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *