മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി

പാലത്തിങ്ങൽ (പരപ്പനങ്ങാടി): മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ നേതാവ്‌ എം. മുഹമ്മദ്‌ കുട്ടി മുൻഷി നിര്യാതനായി. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. രാത്രി ഒരു മണിക്ക്‌ മരണപ്പെട്ടു.

മുൻ എം. എൽ. എ പരേതനായ അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജിയെപ്പോലുള്ളവരുടെ കൂടെ പതിറ്റാണ്ടുകൾക്കുമുമ്പേ പാലത്തിങ്ങൽ പ്രദേശത്തെ ലീഗ്‌, മുജാഹിദ്‌ സംഘാടനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന മുൻഷി, പി. കെ. അഹ്‌മദ്‌ അലി മദനിയോടും മറ്റുമൊത്ത്‌ കെ. എ. ടി. എഫ്‌ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെയും മലപ്പുറം വെസ്റ്റ്‌ ജില്ലാ കെ. എൻ. എമ്മിന്റെയും ഭാരവാഹി ആയിരിക്കെയാണ്‌ മരണം.

Leave a Comment

Your email address will not be published. Required fields are marked *