ശാഹീൻബാഗ് സമരത്തിന് ഐക്യാർഢ്യവുമായി മലയാളി വിദ്യാർഥികൾ

ജാമിഅ നഗർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നു വരുന്ന ഡൽഹി ശാഹീൻബാഗിലെ ഉമ്മമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളി വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ റാലി ശ്രദ്ധേയമായി. ജാമിഅഃ മില്ലിയാ സർവകലാശാലയിൽ നിന്നാരംഭിച്ച് ശാഹീൻ ബാഗിലെ സമരപ്പന്തൽ വരെ കാൽനടയായി നീങ്ങിയ റാലിക്ക് ജാമിഅ വിദ്യാർത്ഥികൾക്ക് പുറമെ ഡൽഹിയിലെ മറ്റ് സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥി പങ്കാളിത്തമുണ്ടായി.

ഫാഷിസ്റ്റ് ഭരണത്തിനെതിരെ ഏറ്റവും ശക്തമായ സമരമാണ് ജാമിഅ നഗറിൽ നടന്നു കൊണ്ടിരിക്കുന്നത്. ശാഹീൻബാഗിലെ വനിതകളുടെ സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ആവേശം തെല്ലും കുറയാതെ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം വർധിച്ച ജനപങ്കാളിത്തമാണ് സമരപ്പന്തലിൽ അനുഭവപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ജാമിഅ മില്ലിയയിലും സമരം കൂടുതൽ തീക്ഷ്ണമായിരിക്കയാണ്. ചുവർചിത്രങ്ങളും മുദ്രാവാക്യങ്ങളും തുടങ്ങി പ്രതിഷേധത്തിന്റെ വൈവിദ്ധ്യമാർന്ന രൂപങ്ങൾ ഇവിടെ കാണാം. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഭവനാസമ്പന്നവും മൂർച്ചയേറിയതുമായ പ്രതിരോധമാണ് ജാമിഅ വിദ്യാർത്ഥികൾ ഉയർത്തിക്കൊണ്ടിരിക്കുന്നത്.

1 thought on “ശാഹീൻബാഗ് സമരത്തിന് ഐക്യാർഢ്യവുമായി മലയാളി വിദ്യാർഥികൾ”

Leave a Comment

Your email address will not be published. Required fields are marked *