ഡോ.എൻ.എ മൻസൂർ അന്തരിച്ചു

കൊല്ലം: ദീർഘകാലം കേരള നദ്‌വത്തുൽ മുജാഹിദീൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ഡോ. എൻ.എ മൻസൂർ അന്തരിച്ചു. കരുനാഗപ്പള്ളിയിലെ സ്വവസതിയിൽ തന്നെയായിരുന്നു അന്ത്യം.
ദക്ഷിണ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിന് നേതൃത്വം വഹിച്ച അദ്ദേഹം കെ എൻ എം കൊല്ലം ജില്ല പ്രസിഡൻ്റ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

നിസ്വാർത്ഥനായ സാമൂഹ്യ സേവകനെയും ഗുണകാംക്ഷിയായ ഇസ്‌ലാമിക പ്രവർത്തകനെയുമാണ് ഡോ.എൻ.എ മൻസൂറിൻ്റെ നിര്യാണത്തിലൂടെ കരുനാഗപ്പള്ളിക്ക് നഷ്ടമാവുന്നത്.
തൻ്റെ ക്ലിനിക്കിലെത്തുന്ന നിർധനരായ രോഗികൾക്ക് സൗജന്യ ചികിൽസക്ക് പുറമെ സാമ്പത്തിക സഹായവും സമാശ്വാസവും നൽകിയിരുന്ന കരുനാഗപ്പള്ളിയുടെ ജനകീയ ഡോക്റ്ററായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുപയോഗിച്ച് തൻ്റെ പ്രദേശത്തെ ജനങ്ങളെ
ഇസ്‌ലാമിക പ്രമാണങ്ങളിലേക്ക് മടക്കാൻ പരിശ്രമിക്കുകയും ചെയ്തു ഡോ.മൻസൂർ.
കൊല്ലം ജില്ലയിൽ ഇന്ന് കാണുന്ന ഇസ്‌ലാഹീ സ്ഥാപനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ പരിശ്രമഫലമായുണ്ടായതാണ്.

Leave a Comment

Your email address will not be published. Required fields are marked *